കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിനു കീഴിൽ തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രത്തിന്റെ (NCSC for SC/STs) നേതൃത്വത്തിൽ പട്ടികജാതി/വർഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്കായി 2022 ജൂലൈ 27ന് സൗജന്യ തൊഴിൽമേള സംഘടിപ്പിക്കും. തിരുവനന്തപുരം ജില്ലയിലാണ് ഒഴിവുകൾ. ബ്രാഞ്ച് മാനേജർ, ഡെപ്യൂട്ടി ബ്രാഞ്ച് മാനേജർ, ജൂനിയർ സെയിൽസ് ഓഫീസർ തസ്തികകളിലേക്കാണ് തൊഴിൽമേള.
ബ്രാഞ്ച് മാനേജർ തസ്തികയിൽ ഏതെങ്കിലും വിഷയത്തിലെ ബിരുദവും ഇൻഷുറൻസ് മേഖലയിലുള്ള മൂന്നു വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 30നും 45നും മധ്യേ. ഡെപ്യൂട്ടി ബ്രാഞ്ച് മാനേജർ തസ്തികയിൽ ഏതെങ്കിലും വിഷയത്തിലെ ബിരുദവും ഇൻഷുറൻസ് മേഖലയിലുള്ള രണ്ടു വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 25നും 30 നും മധ്യേ. ജൂനിയർ സെയിൽസ് ഓഫീസർ തസ്തികയിൽ പ്ലസ്ടു അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിലെ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 18നും-55നും മധ്യേ.
താത്പര്യമുള്ള ഉദ്യോഗാർഥികൾ (സ്ത്രീ/പുരുഷൻ) 2022 ജൂലൈ 25നകം https://forms.gle/wj4ZFXkThDpGTCz38 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികളിൽ നിന്നും യോഗ്യതയ്ക്കനുസരിച്ച് ഇന്റർവ്യൂവിനു ഹാജരാകേണ്ട സ്ഥലവും സമയവും എസ്.എം.എസിലൂടെ അറിയിക്കും. ഇന്റർവ്യൂ ദിവസം ബയോഡാറ്റയും സർട്ടിഫിക്കറ്റുകളും ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് ‘National Career Service Centre for SC/STs, Trivandrum’ എന്ന ഫേസ്ബുക്ക് പേജിലോ 0471-2332113/8304009409 എന്ന ഫോൺ നമ്പറിലോ ഈ ഓഫീസുമായി ബന്ധപ്പെടണം.
പി.എൻ.എക്സ്. 3221/2022