വ്യോമസേനയിൽ അഗ്നിവീറാകാം; 3000 + ഒഴിവുകൾ | Air Force Agniveer Recruitment 2022

0
637

വ്യോമസേനയിൽ അഗ്നിവീറാകാൻ അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കും നവംബർ 23 വരെ അപേക്ഷിക്കാം. 4 വർഷമാണു നിയമനം. മൂവായിരത്തിലേറെ ഒഴിവു പ്രതീക്ഷിക്കുന്നു. വിജ്ഞാപനത്തിന്റെ വിശദാംശങ്ങൾ ‘എംപ്ലോയ്മെന്റ് ന്യൂസി’ന്റെ നവംബർ 5-11 ലക്കത്തിൽ പ്രസിദ്ധീകരിച്ചു.

വിദ്യാഭ്യാസ യോഗ്യത: 50% മാർക്കോടെ സയൻസ് / സയൻസ് ഇതര പ്ലസ് ടു; ഇംഗ്ലിഷിന് 50% മാർക്ക്. അല്ലെങ്കിൽ 50% മാർക്കോടെ 3 വർഷ ഡിപ്ലോമ (മെക്കാനിക്കൽ /ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് / ഓട്ടമൊബീൽ / കംപ്യൂട്ടർ സയൻസ് / ഇൻസ്ട്രുമെന്റേഷൻ / ഐടി) അല്ലെങ്കിൽ 2 വർഷ വൊക്കേഷനൽ കോഴ്സ്. ഇംഗ്ലിഷിന് 50% മാർക്ക് വേണം. ഡിപ്ലോമ / വൊക്കേഷനൽ കോഴ്സിന് ഇംഗ്ലിഷ് വിഷയമല്ലെങ്കിൽ പ്ലസ് ടു /പത്താം ക്ലാസിൽ ഇംഗ്ലിഷിന് 50 % മാർക്ക് വേണം.

പ്രായം: 2002 ജൂൺ 27– 2005 ഡിസംബർ 27 കാലയളവിൽ ജനിച്ചവരാകണം. എൻറോൾ ചെയ്യുമ്പോൾ പ്രായപരിധി 21.
ഫീസ്: 250 രൂപ 
2023 ജനുവരി 18 മുതൽ 24 വരെ ഓൺ‌ലൈൻ‌ ടെസ്റ്റ് നടത്തും.

Advertisements

ONLINE REGISTRATION shall commence at 1700h on 07 November 2022 and will close at 1700h on 23 November 2022. Only ONLINE
REGISTERED applications shall be accepted. For registration log on to https://agnipathvayu.cdac.in .

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.