കോൾ ഇന്ത്യയിൽ 640 മാനേജ്മെൻ്റ് ട്രെയിനി ഒഴിവ് – COAL India Management Trainee Recruitment 2024

0
1060

കേന്ദ്ര കൽക്കരിമന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനമായ കോൾ ഇന്ത്യയിൽ മാനേജ്‌മെൻ്റ് ട്രെയിനി ഒഴിവ്. 640 ഒഴിവുണ്ട്. ഗേറ്റ് 2024-ഗേറ്റ് പരീക്ഷയിൽ യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം. ഇന്ത്യയിലെവിടെയുമുള്ള സബ്‌സിഡിയറി കമ്പനികളിലായിരിക്കും നിയമനം. നിയമനം ആഗ്രഹിക്കുന്ന സ്ഥലം അപേക്ഷയിലുൾപ്പെടുത്താനുള്ള സൗകര്യവുമുണ്ട്.

വിഷയങ്ങളും ഒഴിവും: മൈനിങ്-263, സിവിൽ-91, ഇലക്ട്രിക്കൽ -102, മെക്കാനിക്കൽ-104, സിസ്റ്റം-41, ഇ&ടി-39.

യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസ്/60% മാർക്കോടെയുള്ള (ഭിന്നശേഷിക്കാർക്കും എസ്.സി, എസ്.ടി. വിഭാഗക്കാർക്കും 55 ശതമാനം) എൻജിനീയറിങ് ബിരുദം അല്ലെങ്കിൽ കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ എൻജിനീയറിങ്/ ഐ.ടി. ബിരുദം അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിലെ ബിരുദവും എം.സി.എ.യും.

ശമ്പളം: ₹50,000 രൂപ. ഒരുവർഷമായിരിക്കും പരിശീലനം. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവരെ 60,000-1,80,000 രൂപ ശമ്പള സ്കെയിലിൽ E-3 ഗ്രേഡ് തസ്തികയിൽ സ്ഥിരപ്പെടുത്തും.

പ്രായം: 30 വയസ്സ് കവിയരുത് (2024 സെപ്റ്റംബർ 30 അടിസ്ഥാനപ്പെടുത്തി). എസ്.സി, എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി.ക്കാർക്ക് മൂന്നുവർഷത്തെയും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാർക്ക് 10 വർഷം വരെ (എസ്.സി.-15, ഒ.ബി.സി.-13) ഇളവുണ്ട്. വിമുക്തഭടന്മാർക്കും നിയമാനുസൃത ഇളവു ണ്ടായിരിക്കും.

Advertisements

ഫീസ്: ഭിന്നശേഷിക്കാർക്കും എസ്.സി., എസ്.ടി. വിഭാഗക്കാർക്കും ഫീസില്ല. മറ്റുള്ളവർ 1180 രൂപ ഓൺലൈനായി അടയ്ക്കണം.

തിരഞ്ഞെടുപ്പ്: ഗേറ്റ് 2024 പരീക്ഷയുടെ സ്കോർ അടിസ്ഥാനപ്പെടുത്തിയാവും ചുരുക്കപ്പട്ടിക തയ്യാറാക്കുക. നിയമനം ലഭിച്ച് 60 മാസം വരെയെങ്കിലും കമ്പനിയിൽ ജോലിചെയ്തിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. ഇതിനായി മൂന്നുലക്ഷംരൂപയുടെ ബോണ്ട് ഉണ്ടായിരിക്കും.

അപേക്ഷ: 2024 ഒക്ടോബർ മാസം 29 മുതൽ ഓൺലൈനായി അപേക്ഷിക്കാം. ഫോട്ടോ, ഒപ്പ്, യോഗ്യത സർട്ടിഫിക്കറ്റുകൾ എന്നിവ സ്‌കാൻചെയ്ക്ക് അപേക്ഷയൊപ്പം അപ്‌പ്ലോഡ്‌ ചെയ്യണം.. അവസാന തീയതി: 2024 നവംബർ 28. വിശദവിവരങ്ങൾക്ക് www.coalindia.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.