കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡിൽ 362 ഒഴിവുകൾ

0
6869

കൊച്ചിൻ ഷിപ്പ് യാഡിൽ ഐടിഐ ഒഴിവ്. ഒരു വർഷ പരിശീലനം. 2023 ഒക്ടോബർ 4 വരെ ഓൺലൈനായി അപേക്ഷിക്കാം. പ്രായം (04.10.23 ): 18 വയസ്.

വിഭാഗങ്ങളും യോഗ്യതയും ഐടിഐ ട്രേഡ് അപ്രന്റിസ്-300 ഒഴിവ് (ഇലട്രീഷ്യൻ, ഫിറ്റർ, വെൽഡർ, മെഷിനിസ്റ്റ്, ഇലക്ട്രോണിക് മെക്കാനിക്, ഇൻസ്ട്രുമെന്റ് മെക്കാനിക്, ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ, സിവിൽ), പെയിന്റർ (ജനറൽ) പെയിന്റർ (മറൈൻ), മെക്കാനിക് മോട്ടർ വെഹിക്കിൾ, ഷീറ്റ് മെറ്റൽ വർക്കർ, ഷിപ്റ്റ് വുഡ്കാർപെന്റർ വുഡ് വർക്ക് ടെക്നിഷ്യൻ, മെക്കാനിക് ഡീസൽ, പൈപ്പ് ഫിറ്റ് / പ്ലംബർ, റഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷനിങ് മെക്കാനിക്/ റഫിജറേഷൻ ആൻഡ് എയർകണ്ടീഷനിങ് ടെക്നിഷ്യൻ, മറൈൻ ഫിറ്റർ): പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ ജയം (എൻടിസി), ശമ്പളം: 8000.

ടെക്നിഷ്യൻ (വൊക്കേഷനൽ) അപ്രന്റിസ്– 8 ഒഴിവ് (അക്കൗണ്ടിങ് ആൻഡ് ടാക്സേഷൻ അക്കൗണ്ട്സ് എക്സിക്യൂട്ടീവ്, ബേസിക് നഴ്സിങ് ആൻഡ് പാലിയേറ്റീവ് കെയർ / ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്, കസ്റ്റമർ റിലേഷൻഷിപ്പ് മാനേജ്മെന്റ് / ഓഫിസ് ഓപ്പറേഷൻ എക്സിക്യൂട്ടീവ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക് ടെക്നോളജി/ഇലക്ട്രീഷ്യൻ ഡൊമസ്റ്റിക് സൊല്യൂഷൻ, ഫുഡ് ആൻഡ് റെസ്റ്റോറന്റ് മാനേജ്മെന്റ/ ക്രാഫ്റ്റ് ബേക്കർ): ബന്ധപ്പെട്ട വിഭാഗത്തിൽ വിഎച്ച്.എസ് ജയം. സ്റ്റെഫന്റ് 9000 രൂപ. അവസാന തീയതി 2023 ഒക്ടോബർ 4, അപേക്ഷ അയയ്ക്കാൻ www.cochinshipyard.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

54 പ്രോജക്ട് അസിസ്റ്റന്റ്

Advertisements

കൊച്ചിൻ ഷിപ്യാഡ് ലിമിറ്റഡിൽ 54 പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്. മൂന്നു വർഷ കരാർ നിയമനം. അവസാന തീയതി 2023 ഒക്ടോബർ 7. www.cochinshipyard.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.

വിഭാഗം, യോഗ്യത:

മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്, ഇൻസ്ട്രുമെന്റേഷൻ, സിവിൽ: ഈ വിഭാഗങ്ങളിലൊന്നിൽ 3 വർഷ എൻജിനീയറിങ് ഡിപ്ലോമയും 2 വർഷ പരിചയവും ഐടി: കംപ്യൂട്ടർ എൻജിനീയറിങ്/ ഐടിയിൽ 3 വർഷം എൻജിനീയറിങ് ഡിപ്ലോമയും 2 വർഷ പരിചയവും

ഫിനാൻസ്: എംകോം. 2 വർഷ പരിചയം. പ്രായപരിധി: 30 വയസ്. അർഹർക്ക് ഇളവ്. ശമ്പളം (1,2,3 വർഷങ്ങളിൽ ): 24,400 രൂപ,
25,100, 25,900 + ആനുകൂല്യങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.