ESIC 1038 പാരാമെഡിക്കൽ ഒഴിവ്

0
3215

എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷനു (ESIC – Employees State Insurance Corporation Paramedical Recruitment) കീഴിൽ വിവിധ റീജനുകളിലായി 1038 പാരാമെഡിക്കൽ സ്റ്റാഫ് ഒഴിവ്. ഇതിൽ 12 ഒഴിവ് തൃശൂർ ഇഎസ്ഐസിക്കു കീഴിലാണ്. നേരിട്ടുള്ള നിയമനമാണ്. 2022 ഒക്ടോബർ 30 വരെ ഓൺലൈനായി അപേക്ഷിക്കാം.

റീജനുകളും ഒഴിവും

  • ഡൽഹി-375
  • രാജസ്ഥാൻ-125,
  • ഗുജറാത്ത് -72
  • മഹാരാഷ്ട്ര – 71,
  • തെലങ്കാന -70,
  • ബിഹാർ: 54,
  • കർണാടക-57
  • തമിഴ്നാട് -56,
  • ഉത്തർപ്രദേശ് – 44
  • വെസ്റ്റ് ബംഗാൾ-42,
  • പഞ്ചാബ് – 29,
  • ഒഡീഷ – 28,
  • ചത്തീസ്ഗഡ് -23,
  • ജാർഖണ്ഡ്-17.
  • മധ്യപ്രദേശ്-13,
  • നോർത്ത് ഈസ്റ്റ്-13,
  • കേരള -12,
  • ഉത്തരാഖണ്ഡ് – 9,
  • ജമ്മു ആൻഡ് കശ്മീർ – 9,
  • ഹിമാചൽ പ്രദേശ് – 6.
  • ചണ്ഡിഗഡ് -3

കേരളത്തിൽ ഒഴിവുള്ള തസ്തികകൾ, യോഗ്യത, പ്രായം, ശമ്പളം

ജൂനിയർ റേഡിയോഗ്രഫർ (2):
പ്ലസ് ടു സയൻസ് ജയം, റേഡിയോഗ്രഫിയിൽ രണ്ടു വർഷ ഡിപ്ലോമ.
പ്രായം: 18-25;
ശമ്പളം : 21,700-69,100.

ഒടി അസിസ്റ്റന്റ് (7);
പ്ലസ് ടു സയൻസ് തത്തുല്യം, ഒരു വർഷ പരിചയം.
പ്രായം 32 കവിയരുത്.
ശമ്പളം 21,700-69,100.

ഫാർമസിസ്റ്റ് ആയൂർവേദ (2)
പ്ലസ് ടു സയൻസ് ജയം (ഫിസിക്സ്, കെമിസ്ട്രി, ബയോളജി പഠിച്ച്), ആയുർവേദ ഫാർമസി ബിരുദം, 1 വർഷ പരിചയം അല്ലെങ്കിൽ രണ്ടു വർഷ ആയുർവേദ ഫാർമസി ഡിപ്ലോമ, 3 വർഷ പരിചയം:
പ്രായം 18-25;
ശമ്പളം : 29200-92,300.

ഫാർമസിസ്റ്റ്-ഹോമിയോപ്പതി (1) പ്ലസ് ടു സയൻസ് ജയം, ഹോമിയോപ്പതിക് ഫാർമസിയിൽ കുറഞ്ഞത് ഒരു വർഷത്തെ ഡിപ്പോ സർട്ടിഫിക്കറ്റ്
പ്രായം, 18-25;
ശമ്പളം 29,200-92,300.

Advertisements

ഫീസ്: 500, പട്ടികവിഭാഗം, ഭിന്നശേഷിക്കാർ ഡിപ്പാർട്മെന്റൽ ഉദ്യോഗാർഥികൾ, സ്ത്രീകൾ, വിമുക്തഭടൻമാർ എന്നിവർക്ക് 250 രൂപ ഓൺലൈനായി അടയ്ക്കാം. തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ വഴി. കൂടുതൽ വിവരങ്ങൾക്ക് www.esic.gov.in എന്നാൽ വെബ്സൈറ്റ് സന്ദർശിക്കുക

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.