അടിയന്തര രാത്രികാല വെറ്ററിനറി സേവനം: ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം
കര്‍ഷകര്‍ക്ക് മൃഗപരിപാലന സേവനങ്ങള്‍ രാത്രിയും ലഭ്യമാക്കുന്നതിന് സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കിവരുന്ന 'അടിയന്തര രാത്രികാല വെറ്ററിനറി സേവനം' എന്ന പദ്ധതിയിലേക്ക് ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ഒരു ഒഴിവാണുള്ളത്. രാത്രിയില്‍ കര്‍ഷകര്‍ക്ക് ആവശ്യമായ മൃഗചികിത്സാ സേവനങ്ങള്‍ നല്‍കുന്നതിനും വെറ്ററിനറി ഡോക്ടര്‍മാരെ സഹായിക്കുന്നതിനും താല്‍പര്യമുള്ള ഏഴാം ക്ലാസ് പാസായവരായിരിക്കണം അപേക്ഷിക്കേണ്ടത്. കായികാധ്വാനം ആവശ്യമുള്ള ജോലികള്‍ നിര്‍വഹിക്കുവാനാവശ്യമായ ശാരീരികക്ഷമത ഉണ്ടായിരിക്കണം. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ രണ്ടിന് യോഗ്യത തെളിയിക്കുന്ന രേഖകളും പകര്‍പ്പുകളും സഹിതം ഉച്ചയ്ക്ക് 12ന് എറണാകുളം സൗത്ത്, ക്ലബ് റോഡിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. സേവന കാലയളവില്‍ പ്രതിമാസ വേതനമായി 18390 രൂപ അനുവദിക്കും. കൊച്ചി നഗരസഭ പരിധിയില്‍ രാത്രി 8 മുതല്‍ അടുത്ത ദിവസം രാവിലെ 8 വരെയാണ് ജോലി സമയം. ആഴ്ചയില്‍ ആറ് ദിവസം പ്രവര്‍ത്തിദിവസമായിരിക്കും. പക്ഷി മൃഗങ്ങളെ കൈകാര്യം ചെയ്ത പരിചയം, മൃഗസംരക്ഷണ മേഖലയിലെ തൊഴില്‍പരിചയം എന്നിവ അഭിലക്ഷണീയ യോഗ്യതയായി കണക്കാക്കും. കൊച്ചി കോര്‍പ്പറേഷന്‍ മേഖലയില്‍ ഉള്ളവര്‍ക്കും എറണാകുളം ജില്ലക്കാര്‍ക്കും മുന്‍ഗണന. വിശദ വിവരങ്ങള്‍ 0484-2360648.
താല്‍ക്കാലിക നിയമനം
തൃക്കാക്കര മോഡല്‍ എഞ്ചിനീയറിംഗ് കോളേജില്‍ അസിസ്റ്റന്റ് ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് തസ്തികയിലേക്ക് താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ നേരിട്ട് ഡിസംബര്‍ രണ്ടിന് മോഡല്‍ എഞ്ചീനിയറിംഗ് കോളേജില്‍ രാവിലെ 10-ന് യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി(അസലും, പകര്‍പ്പും) ഹാജരാകണം. (www.mec.ac.in).
തിരുവനന്തപുരം പാപ്പനംകോട്ടുള്ള CSIR നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസ്‌സിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി പ്രൊജക്റ്റ് അസോസിയേറ്റ്, ഫീൽഡ് അസിസ്റ്റന്റ് തസ്തികകളിൽ 14 ഒഴിവുകളുണ്ട്. അപേക്ഷ www.niist.res.in വഴി. അവസാന തിയ്യതി 2022 നവംബർ 30 (5.30 pm).
NTPC യിൽ 26 എക്സിക്യൂട്ടീവ്. വിശദ വിവരങ്ങൾക്ക് www.careers.ntpc.co.in കാണുക. അവസാന തിയ്യതി 2022 നവംബർ 30.
സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽ മാനേജ്മെന്റ് ട്രെയിനീ. ആകെ 55 ഒഴിവുകൾ. വിശദ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.sail.co.in കാണുക. അവസാന തിയ്യതി 2022 ഡിസംബർ 28.
ഒഡിഷയിലെ NIT റൂർക്കേല നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ 143 അധ്യാപകർ. വിശദ വിവരങ്ങൾക്ക് www.nitrkl.ac.in കാണുക. അവസാന തിയ്യതി 2022 ഡിസംബർ 30.
കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാർ സ്ഥാപനമായ നാളികേര വികസന ബോർഡ് വിവിധ തസ്തികകളിലെ 77 ഒഴിവുകളിലേയ്ക്ക് നേരിട്ടുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിൽ എവിടെയും നിയമനം ലഭിക്കാം. അപേക്ഷ http://www.coconutboard.gov.in/ വഴി. അവസാന തിയ്യതി 2022 ഡിസംബർ 25.
കോഴിക്കോട് IIM ൽ വിവിധ തസ്തികകളിലായി 13 അവസരം. അപേക്ഷ https://iimk.ac.in/vacancy എന്ന വെബ്സൈറ്റിലൂടെ. അവസാന തിയ്യതി 2022 ഡിസംബർ 30.
ഇന്ത്യൻ എയർഫോഴ്‌സിലേയ്ക്കുള്ള അഫ്കാറ്റ് (എയർഫോഴ്‌സ് കോമൺ അഡ്മിഷൻ test) എൻട്രി, NCC സ്പെഷ്യൽ എൻട്രി എന്നിവയുടെ വിജ്ഞാപനം പുറപ്പെടുവിച്ചു. 258 ഒഴിവുകൾ ആണുള്ളത്. ഡിസംബർ ഒന്നുമുതൽ www.careerairforce.nic.in, afcat.cdac.in എന്നീ വെബ്സൈറ്റുകളിലൂടെ അപേക്ഷിക്കാം. അവസാന തിയ്യതി 2022 ഡിസംബർ 30.
SBI യിൽ 64 മാനേജർമാർ. ക്രെഡിറ്റ് അനലിസ്റ്റ്, പ്രൊജക്ടസ്, പ്രോഡക്റ്റ് വിഭാഗങ്ങളിൽ ആണ് ഒഴിവുകൾ. വിശദ വിവരങ്ങൾക്ക് www.sbi.co.in/careers സന്ദർശിക്കുക. അവസാന തിയ്യതി 2022 ഡിസംബർ 12.
ചെന്നൈയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോക്കമിക്കൽ എഞ്ചിനീയറിംഗ് ആൻഡ് ടെക്‌നോളജിയിൽ വിവിധ തസ്തികകളിലായി 21 ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോം മാതൃകയ്ക്കും വിശദ വിവരങ്ങൾക്കും www.cipet.gov.in കാണുക. അവസാന തിയ്യതി 2022 ഡിസംബർ 30.