വ്യോമസേനയുടെ ഫ്ലയിങ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ, നോൺ ടെക്നിക്കൽ) ബ്രാഞ്ചുകളിൽ കമ്മിഷൻഡ് ഓഫിസർ തസ്‌തികയിൽ 317ഒഴിവ്. സ്ത്രീകൾക്കും അവസരം. 2023 ഡിസംബർ ഒന്നു മുതൽ 30 വരെ ഓൺലൈനായി അപേക്ഷിക്കാം. AFCAT(AFCAT-01/2024)/NCC Special എൻട്രിയിലൂടെയാണ് പ്രവേശനം. അപേക്ഷകർ അവിവാഹിതരായിരിക്കണം. ഇതു സംബന്ധിച്ച പ്രാഥമിക വിവരങ്ങൾ കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ ‘എംപ്ലോയ്മെന്റ് ന്യൂസി’ന്റെ നവംബർ 25- ഡിസംബർ 1 ലക്കത്തിൽ പ്രസിദ്ധീകരിച്ചു.
പ്രായം: 01.01.2025): 20-24 വയസ്സ്. 2001 ജനുവരി രണ്ടിനും 2005 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരാകണം (രണ്ടു തീയതിയും ഉൾപ്പെടെ).
ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ/ നോൺ ടെക്നിക്കൽ ബ്രാഞ്ച്): 20-26 വയസ്സ്. 1999 ജനുവരി രണ്ടിനും 2005 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരാകണം (രണ്ടു തീയതിയും ഉൾപ്പെടെ).
പരിശീലനം: 2025 ജനുവരിയിൽ ഹൈദരാബാദിൽ പരിശീലനം ആരംഭിക്കും. ഫ്ലയിങ്, ഗ്രൗണ്ട് ഡ്യൂട്ടി ടെക്നിക്കൽ ബ്രാഞ്ചിന് 62 ആഴ്ചയും ഗ്രൗണ്ട് ഡ്യൂട്ടി നോൺ ടെക്നിക്കൽ ബ്രാഞ്ചിന് 52 ആഴ്ച്‌ചയുമാണു പരിശീലനം.
ശമ്പളം (ഫ്ലയിങ് ഓഫിസർ): ₹56,100 – ₹1,77,500 രൂപ. പരിശീലനസമയത്തു ഫ്ലൈറ്റ് കേഡറ്റുകൾക്ക് 56,100 രൂപ സ്റ്റൈപൻഡ് ലഭിക്കും.
പരീക്ഷാഫീസ്: ₹550+GST (എൻസിസി സ്പെഷൽ എൻട്രിയിലേക്ക് ഫീസില്ല). കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും https://careerindianairforce.cdac. in, https://afcat.cdac.in എന്നീ സൈറ്റുകൾ സന്ദർശിക്കുക. യോഗ്യത ഉൾപ്പെടെ വിശദവിവരങ്ങൾക്ക് ഔദ്യോഗിക വിജ്‌ഞാപനം കാണുക.