കരസേനയിൽ ശിപായി ഫാർമ ആകാം – Indian Army Sepoy Pharma Recruitment

0
511
ASI, Head Constable Recruitment BSF 2024

കരസേനയിൽ ശിപായി ഫാർമ ആകാൻ അവസരം. കേരളം, കർണാടക, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽനിന്നുള്ള പുരുഷൻമാർക്ക് അപേക്ഷിക്കാം. ഓൺലൈൻ റജിസ്ട്രേഷൻ 2024 മാർച്ച് 22 വരെ. പരീക്ഷ 2024 ഏപ്രിൽ 22 മുതൽ. റിക്രൂട്മെന്റ് റാലി തീയതി പിന്നീട് അറിയിക്കും.

യോഗ്യത: പ്ലസ് ടു ജയം/തത്തുല്യവും 55% മാർക്കോടെ ഫാർമസി ഡിപ്ലോമയും. സ്റ്റേറ്റ് ഫാർമസി കൗൺസിൽ അല്ലെങ്കിൽ ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യ റജിസ്ട്രേഷനും വേണം. 50% മാർക്കോടെ ഫാർമസി ബിരുദവും സ്‌റ്റേറ്റ് ഫാർമസി കൗൺസിൽ അല്ലെങ്കിൽ ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യ റജിസ്ട്രേഷനും ഉള്ളവരെയും പരിഗണിക്കും. കരസേനാ വെബ്സൈറ്റിലെ നിർദിഷ്ട്‌ട മാനദണ്ഡങ്ങൾ അനുസരിച്ചു ശാരീരികക്ഷമതയുണ്ടാകണം.

പ്രായം: 19-25. 1999 ഒക്ടോബർ ഒന്നിനും 2005 ഏപ്രിൽ ഒന്നിനും ഇടയിൽ (രണ്ടു തീയതി യുമുൾപ്പെടെ) ജനിച്ചവരാകണം.

തിരഞ്ഞെടുപ്പ്: എഴുത്തു പരീക്ഷ, ശാരീരികക്ഷമതാപരീക്ഷ, വൈദ്യപരിശോധന എന്നിവയുടെ അടിസ്‌ഥാനത്തിൽ. ശാരീരികക്ഷമതാ പരീക്ഷയ്ക്ക് 1.6 കി.മീ. ഓട്ടം, ബീം (പുൾ അപ്), 9 അടി കിടങ്ങ് ചാടിക്കടക്കൽ, സിഗ്-സാഗ് ബാലൻസിങ് എന്നിവയുണ്ടാകും.

Advertisements

ഓൺലൈൻ റജിസ്ട്രേഷൻ: www.joinindianarmy.nic.in വഴി ഓൺലൈൻ റജിസ്ട്രേഷൻ നടത്താം. ₹250 രൂപ പരീക്ഷാഫീസുമുണ്ട്. ഓൺലൈനിലൂടെ ഫീസ് അടയ്ക്കാം. ഓൺലൈൻ അപേക്ഷാഫോം പേയ്മെന്റ് ഗേറ്റ്‌വേയുമായി ചേർത്തിരിക്കും.
വിശദവിവരങ്ങൾക്ക്: Official Notification click here

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.