നാവികസേനയില്‍ അഗ്‌നിവീര്‍ റിക്രൂട്ട്മെന്റ്: 1500 ഒഴിവുകള്‍, വനിതകൾക്ക് 300 ഒഴിവുകൾ

0
1208

നാവികസേന 2023 മേയ് ബാച്ചിലേക്കുള്ള അഗ്നിവീർ റിക്രൂട്ട്‌മെന്റിന് അപേക്ഷ ക്ഷണിച്ചു.
ഒഴിവുകൾ. 1500 ഒഴിവുകളിലേക്കാണ് നിയമനം. ഇതിൽ 100 ഒഴിവുകൾ മെട്രിക് റിക്രൂട്ട്സ് (എം.ആർ.) വിഭാഗത്തിലും 1400 ഒഴിവ് സീനിയർ സെക്കൻഡറി റിക്രൂട്ട്സിലും (എസ്.എസ്.ആർ.) ആണ്. രണ്ടിനും വെവ്വേറെ വിജ്ഞാപനങ്ങളാണുള്ളത്. രണ്ടുവിഭാഗത്തിലുമായി 300 ഒഴിവുകൾ വനിതകൾക്കായി നീക്കിവെച്ചിട്ടുണ്ട്. അവിവാഹിതർക്ക് മാത്രമേ അപേക്ഷിക്കാനാകൂ. നാലു വർഷത്തേക്കായിരിക്കും നിയമനം. സേവന മികവ് പരിഗണിച്ച് 25 ശതമാനംപേർക്ക് പിന്നീട് സ്ഥിരനിയമനം നൽകും.

യോഗ്യത
മെട്രിക് റിക്രൂട്ട്സിന് പത്താംക്ലാസ് വിജയമാണ് യോഗ്യത. എസ്.എസ്.ആർ. വിഭാഗത്തിൽ അപേക്ഷിക്കാൻ മാത്തമാറ്റിക്സ്, ഫിസിക്സ് എന്നിവയും കെമിസ്ട്രി/ ബയോളജി/കംപ്യൂട്ടർ സയൻസ് എന്നിവയിലൊന്നും വിഷയമായി പഠിച്ച് പ്ലസ്ടു ജയിച്ചിരിക്കണം. പുരുഷന്മാർക്ക് കുറഞ്ഞത് 157 സെന്റിമീറ്ററും വനിതകൾക്ക് 152 സെന്റിമീറ്ററും ഉയരംവേണം. മികച്ച ശാരീരികക്ഷമത, കാഴ്ചശക്തി എന്നിവയുണ്ടാകണം.

തിരഞ്ഞെടുപ്പ്
രണ്ട് ഘട്ടമായുള്ള ഓൺലൈൻ എഴുത്തുപരീക്ഷ, ശാരീരിക ക്ഷമതാപരീക്ഷ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ്. ഒഡിഷയിലെ ഐ.എൻ.എസ്. ചിൽക്കയിലാകും പരിശീലനം. എം.ആർ. വിഭാഗത്തിലേക്ക് അപേക്ഷിക്കുന്നവർക്ക് 50 മാർക്കിനുള്ള എഴുത്തുപരീക്ഷയ്ക്ക് 30 മിനിറ്റ് ആയിരിക്കും സമയം. എസ്.എസ്.ആർ. വിഭാഗത്തിലേക്ക് 100 മാർക്കിനുള്ള എഴുത്തുപരീക്ഷയ്ക്ക് ഒരുമണിക്കൂർ സമയമുണ്ട്‌. തെറ്റുത്തരത്തിന് 0.25 നെഗറ്റീവ് മാർക്ക് ഉണ്ടാകും. യോഗ്യതയ്ക്ക് അനുസൃതമായ സിലബസാണ് ഉണ്ടാവുക. മാതൃകാ ചോദ്യങ്ങൾ www.joinindiannavy.gov.in ൽ ലഭിക്കും.

Advertisements

ശമ്പളം
ആദ്യവർഷം 30,000 രൂപയും അടുത്ത മൂന്നുവർഷങ്ങളിൽ 33,000 രൂപ, 36,500 രൂപ, 40,000 രൂപ എന്നിങ്ങനെയാണ് പ്രതിമാസവേതനം. ഇതിൽനിന്ന് നിശ്ചിതതുക അഗ്നിവീർ കോർസ് ഫണ്ടിലേക്ക് വകയിരുത്തും. നാലുവർഷസേവനത്തിനുശേഷം സേനയിൽനിന്ന് പിരിയുന്നവർക്ക് ഏകദേശം 10.04 ലക്ഷംരൂപ സേവാനിധി പാക്കേജായി നൽകും. അപേക്ഷ www.joinindiannavy.gov.in വഴി 2022 ഡിസംബർ എട്ടുമുതൽ 17 വരെ നൽകാം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.