ഇൻഡോ–ടിബറ്റൻ ബോർഡർ പൊലീസ് ഫോഴ്സിൽ കോൺസ്റ്റബിൾ/ട്രേഡ്സ്മാൻ തസ്തികകളിലായി 287 ഒഴിവ്. 2022 ഡിസംബർ 22വരെ ഓൺലൈനായി അപേക്ഷിക്കാം.
ഗ്രൂപ് സി നോൺ ഗസറ്റഡ്, നോൺ മിനിസ്റ്റീരിയൽ തസ്തികയാണ്. താൽക്കാലിക നിയമനം. പിന്നീട് സ്ഥിരപ്പെടുത്തിയേക്കാം. പേ സ്കെയിൽ–ലെവൽ 3, 21,700–69,100 രൂപ. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
കോൺസ്റ്റബിൾ
(ടെയ്‌ലർ, ഗാർഡ്നർ, കോബ്ലർ):
യോഗ്യത: പത്താം ക്ലാസ്, 2 വർഷ പരിചയം അല്ലെങ്കിൽ ഒരു വർഷ ഐടിഐ/വൊക്കേഷനൽ ഇൻസ്റ്റിറ്റ്യൂട്ട് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ 2 വർഷ ഐടിഐ ഡിപ്ലോമ, പ്രായം: 18–23
കോൺസ്റ്റബിൾ
(സഫായ് കരംചാരി, വാഷർമാൻ, ബാർബർ):
യോഗ്യത : പത്താം ക്ലാസ്
പ്രായം: 18–25.
അപേക്ഷാ ഫീസ്: 100 രൂപ. യോഗ്യരായ ഉദ്യോഗാർത്ഥികൾ താഴെ കാണുന്ന വെബ്സൈറ്റ് വഴി 2022 ഡിസംബർ 22 മുൻപ് അപേക്ഷ സമർപ്പിക്കുക www.recruitment.itbpolice.nic.in