ഓർഡനൻസ് ഫാക്ടറികളിൽ 4039 അപ്രന്റിസ് ഒഴിവ്

0
933

യന്ത്ര ഇന്ത്യ ലിമിറ്റഡിന് കീഴിൽ അപ്രന്റിസ്ഷിപ്പിന് അവസരം. രാജ്യത്തെ വിവിധ ഓർഡനൻസ് ഫാക്ടറികളിലായിരിക്കും പരിശീലനം. 4039 ഒഴിവുകൾ ആണുള്ളത്. പത്താംക്ലാസ് പാസായവർക്കും ഐ.ടി.ഐ.ക്കാർക്കും അവസരമുണ്ട്. നോൺ ഐ.ടി.ഐ. കാറ്റഗറി , ഐ.ടി.ഐ. കാറ്റഗറി എന്നിവയയിലാണ് ഒഴിവുകൾ.

  • നോൺ ഐ.ടി.ഐ. കാറ്റഗറി:
  • ഒഴിവ്-1463.
  • യോഗ്യത: കുറഞ്ഞത് 50 ശതമാനം മാർക്കോടെ പത്താംക്ലാസ് വിജയം/തത്തുല്യം (സയൻസിലും മാത്തമാറ്റിക്സിലും 40 ശതമാനം വീതം മാർക്കുണ്ടായിരിക്കണം). എക്സ്.
  • ഐ.ടി.ഐ. കാറ്റഗറി:
  • ഒഴിവ്-2576,
  • യോഗ്യത: പത്താംക്ലാസും ഐ.ടി.ഐ.യും 50% മാർക്കോടെ പാസായിരിക്കണം.
  • അപേക്ഷിക്കാൻ കുറഞ്ഞ പ്രായപരിധി 14 വയസ്സാണ്. എന്നാൽ, അപകടസാധ്യതയുള്ള ട്രേഡുകളിൽ പരിശീലനത്തിന് അപേക്ഷിക്കുന്നവർക്ക് കുറഞ്ഞ പ്രായപരിധി 18 വയസ്സായി നിശ്ചയിച്ചിട്ടുണ്ട്.

ഉയർന്നപ്രായപരിധി: 35 വയസ്സാണ് ഉയർന്ന പ്രായപരിധി. www.yantraindia.co.in എന്ന വെബ്സൈറ്റിൽ വിശദവിവരങ്ങൾ പ്രസിദ്ധീകരിക്കും. ഇതേ വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 2024 ഒക്ടോബർ അവസാനം മുതൽ അപേക്ഷിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.