RRB NTPC ( Non Technical Popular categories Notification 2024
ഇന്ത്യൻ റെയിൽവേയിൽ നോൺ -ടെക്നിക്കൽ പോപ്പുലർ കാറ്റഗറിസിലെ (NON TECHNICAL POPULAR CATEGORIES (NTPC)) ഒഴിവുകളിലേക്കുള്ള വിജ്ഞാപനം തിരഞ്ഞെടുപ്പിന് പ്രസിദ്ധികരിച്ചു. ബിരുദം യോഗ്യതയായ തസ്തികകളിൽ 8113 ഒഴിവും പ്ലസ്‌ടു യോഗ്യതയായ തസ്തികകളിൽ 3445 ഒഴിവുമുൾപ്പെടെ ആകെ 11558 ഒഴിവാണുള്ളത്. 2019-ലാണ് അവസാനമായി ഈ തസ്തികകളിലേക്ക് റെയിൽവേ അപേക്ഷ ക്ഷണിച്ചത്. കോവിഡ് മഹാമാരിക്കുശേഷമുള്ള ആദ്യ വിജ്ഞാപനമായതിനാൽ മൂന്നുവർഷത്തെ ഇളവുകൂടി ചേർത്താണ് ഇത്തവണ പ്രായം നിശ്ചയിച്ചിരിക്കുന്നത്. 21 റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡിലായാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടത്തിയായിരിക്കും തിരഞ്ഞെടുപ്പ് ബിരുദം യോഗ്യതയായ തസ്തികകൾ വിജ്ഞാനനമ്പർ: CEN 05/2024
ആകെ ഒഴിവുകള്‍
ഡിഗ്രി തസ്തികകളും ഒഴിവും
- ചിഫ് കൊമേഴ്സ്യൽ-കം-ടിക്കറ്റ് സൂപ്പർവൈസർ-1736,
- സ്റ്റേഷൻ മാസ്റ്റർ-994
- ഗുഡ്‌സ് ട്രെയിൻ മാനേജർ-3144,
- ജൂനിയർ അക്കൗണ്ട്‌സ് അസിസ്റ്റന്റ്-കം-ടൈപ്പിസ്റ്റ്-1507,
- സീനിയർ ക്ലാർക്ക്-കം-ടൈപ്പിസ്റ്റ്-732
ശമ്പളം:
ചിഫ് കമേഴ്സ്യൽ-കം ടിക്കറ്റ് സൂപ്പർവൈസർ സ്റ്റേഷൻ മാസ്റ്റർ എന്നീ തസ്തികകളിൽ ₹35,400 രൂപയും മറ്റ് തസ്തികകളിൽ ₹29,200 രൂപയുമാണ് തുടക്കശമ്പളം.
യോഗ്യത:
അംഗീകൃത സർവക ലാശാലയിൽ നിന്നുള്ള ബിരുദം/ തത്തുല്യം. ജൂനിയർ അക്ക ണ്ട്സ് അസിസ്റ്റന്റ്-കം-ടൈപ്പിസ്റ്റ്, സീനിയർ ക്ലാർക്ക് -കം-ടൈപ്പിസ്റ്റ് എന്നീ തസ്തികകളിലേക്ക് ഇംഗ്ലീഷ് ഹിന്ദി ഭാഷകളിൽ കംപ്യൂട്ടർ ടൈപ്പിങ് സ്പീഡുമുണ്ടായിരിക്കണം.
പ്രായം:
2025 ജനുവരി ഒന്നിന് 18-36 വയസ്സ് (സംവരണവിഭാഗക്കാരുടെ ഇളവ് സംബന്ധമായ വിവരങ്ങൾ വെബ്സൈറ്റിലെ ഒദ്യോഗികവിജ്ഞാപനത്തിൽ ലഭിക്കും.
പ്ലസ്‌ടു യോഗ്യതയായ തസ്തികകൾ
വിജ്ഞാപനമ്പർ: CEN 06/2024. തസ്തികകളും ഒഴിവും: കോമേസ്യൽ-കം-ടിക്കറ്റ് ക്ലാർക്ക് -2022, അക്കൗണ്ട്‌സ് ക്ലാർക്ക്-കം-ടൈപ്പിസ്റ്റ്-361, ജൂനിയർ ക്ലാർക്ക്-ക ടൈപ്പിസ്റ്റ്-990, ട്രെയിൻസ് ക്ലാർക്-72
ശമ്പളം:
കമേഴ്സ്യൽ കം ടിക്കറ്റ് ക്ലാർക്കിന് 21,700 രൂപയും മറ്റ് തസ്തികകളിൽ 19,900 രൂപയുമാണ് തുടക്കശമ്പളം.
പ്രായം:
2025 ജനുവരി ഒന്നിന് 18-33 വയസ്സ് (സംവരണവിഭാഗ ക്കാരുടെ ഇളവ് സംബന്ധമായ വിവരങ്ങൾ വെബ്സൈറ്റിലെ ഒദ്യോഗികവിജ്ഞാപനത്തിൽ ലഭിക്കും).
യോഗ്യത:
പ്ലസ്ടു തത്തു ല്യം. ഒഴിവുകൾ മെഡിക്കൽ ഫിറ്റ്നസ് തുടങ്ങിയവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് നോക്കുക. അപേക്ഷ സ്വീകരിക്കുന്ന തീയതി: സെപ്റ്റംബർ 21 മുതൽ ഒക്ടോബർ 20 വരെ.
അപേക്ഷ
അപേക്ഷ ഓൺലൈനായണ് സമർപ്പിക്കേണ്ടത്. ഏതെങ്കിലും ഒരു ആർആർബിയിലേക്കും ഏതെങ്കിലും ഒരു തസ്തികയിലേക്കു മാത്രമേ ഒരാൾക്ക് അപേക്ഷിക്കാനാവു. അപേക്ഷകർക്ക് മൊബൈൽ നമ്പറും ഇ-മെയിൽ ഐ.ഡിയുമുണ്ടായിരിക്കണം.
പരിക്ഷാഫീസ്.
വനിതകൾ എസ്.സി.-എസ്.ടി. വിഭാഗക്കാർ ഭിന്നശേഷിക്കാർ, വിമുക്തഭടന്മാർ, ടാൻസ്ജെൻഡർ എന്നി വിഭാഗങ്ങൾക്ക് 250 രൂപയും (പരീക്ഷയെഴുതിയാൽ തുക പൂർണമായും മടക്കിനൽകും) ഈ വിഭാഗങ്ങളിലൊന്നും പെടാത്തവർക്ക് 500 രൂപയുമാണ് (പരീക്ഷയെഴുതിയാൽ 400 രൂപ തിരികെ നൽകും)
വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം റെയിൽവേ റിക്രൂ ട്ട്മെൻ്റ് ബോർഡുകളുടെ (ആർ ആർബി) വെബ്സൈറ്റിൽ പ്രസി ദ്ധീകരിക്കും. RRB വെബ്സൈറ്റ് നോക്കുക.
അപേക്ഷ അയക്കേണ്ട തീയതി
For Degree Qualification Posts | Date |
---|---|
Opening date of Application | 14.09.2024 |
Closing date of Application | 13.10.2024 (23.59 Hours) |
For Plus Two Qualification Posts | Date |
Opening date of Application | 21.09.2024 |
Closing date of Application | 20.10.2024 (23.59 Hours) |