SSC Recruitment : സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ 3603 ഹവിൽദാർ തസ്തികയിലേക്ക് അപേക്ഷിക്കാം; അവസാന തീയതി ഏപ്രിൽ 30

0
495

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC – Staff Selection Commission) കേന്ദ്ര ധനമന്ത്രാലയത്തിന്റെ റവന്യൂ വകുപ്പിന് കീഴിലുള്ള സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്‌സസ് ആൻഡ് കസ്റ്റംസ് (സിബിഐസി), സെൻട്രൽ ബ്യൂറോ ഓഫ് നാർക്കോട്ടിക്‌സ് (CBN) എന്നിവയിലെ (Havaldar posts) 3603 ഹവൽദാർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ഏപ്രിൽ 30. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ www.ssc.nic.in വഴി അപേക്ഷിക്കാം.

ഒഴിവുകളുടെ എണ്ണം: 3603
പേ സ്കെയിൽ: പേ മെട്രിക്സ് – ലെവൽ-1
എസ്എസ്‌സി ഹവൽദാർ റിക്രൂട്ട്‌മെന്റ് 2022 യോഗ്യതാ മാനദണ്ഡം: ഇന്ത്യയിലെ അംഗീകൃത ബോർഡിൽ നിന്ന് ഉദ്യോഗാർത്ഥി പത്താം (ഹൈസ്‌കൂൾ) ക്ലാസ് പരീക്ഷ വിജയിച്ചിരിക്കണം. പ്രായപരിധി: CBIC, CBN എന്നിവയ്ക്ക് 18 മുതൽ 27 വയസ്സ് വരെ. നെറ്റ്-ബാങ്കിംഗ്/ക്രെഡിറ്റ് കാർഡുകൾ അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ വഴിയോ എസ്ബിഐ ബാങ്ക് ചലാൻ വഴിയോ പരീക്ഷാ ഫീസ് അടയ്ക്കുക. ജനറൽ/ഒബിസി/ഇഡബ്ല്യുഎസ് എന്നിവർക്ക് 100/- രൂപയാണ് ഫീസ്. എസ്‌സി/എസ്ടി/സ്ത്രീ/മുൻ സൈനികർ എന്നിവർക്ക് ഫീസില്ല.

ഓൺലൈൻ അപേക്ഷ ആരംഭിച്ച തീയതി മാർച്ച് 22, 2022. ഓൺലൈനായി ഫീസ് അടയ്‌ക്കേണ്ട അവസാന തീയതി മെയ് 02, 2022, രാത്രി 11.00 മണിക്ക്. ഓഫ്‌ലൈൻ ചലാൻ അടക്കാനുള്ള അവസാന തീയതി: മെയ് 03, 2022, രാത്രി 11.00 മണി. ബാങ്കിൽ ചലാൻ മുഖേന ഫീസ് അടയ്‌ക്കേണ്ട അവസാന തീയതി മെയ് 04, 2022.

Advertisements

കമ്പ്യൂട്ടർ അധിഷ്ഠിത എഴുത്തുപരീക്ഷയുടെ തീയതി (ടയർ-I): ജൂൺ 2022. ടയർ-II പരീക്ഷയുടെ തീയതി (വിവരണാത്മക പേപ്പർ): ഉടൻ അറിയിക്കും. പേപ്പർ-1 (കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ), ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ് (പിഇടി)/ ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ് (പിഎസ്ടി), വിവരണാത്മക പേപ്പർ പേപ്പർ-II എന്നിവ അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.