തൃശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
- സെന്റർ ഹെഡ്,
- പോസ്റ്റ് ഗ്രാജ്വേഷൻ ടീച്ചർമാർ ഫിസിക്സ് / കെമിസ്ട്രി/മാക്സ്,
- ഐ ഇ എൽ ടി എസ് ട്രെയ്നർ,
- റിലേഷൻഷിപ്പ് ഓഫീസർമാർ,
- സ്റ്റുഡൻസ് കൺസൾറ്റേഴ്സ്,
- വെയർഹൗസ് സൂപ്രവൈസർ,
- വർക്ക് ഷോപ്പ് മെക്കാനിക്ക് തുടങ്ങി ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
തീയതി : 2022 ജൂലൈ 1 ന് 1.30 മുതൽ 3.30 വരെയാണ് ഇന്റർവ്യൂ .
യോഗ്യത : ബി.എഡിനൊപ്പം ഫിസിക്/കെമിസ്ട്രി/ഗണിതം, ഐ.ഇ.എൽ.ടി.എസുള്ള ഏതെങ്കിലും ബിരുദവും 2 വീലർ, 4 വീലർ ഡ്രൈവിംഗ് ലൈസൻസും, ഇലക്ട്രിക്കൽ/ഓട്ടോമൊബൈലിൽ ഐടിഐ/ഐടിസി, പ്ലസ്ടു, ബിരുദം, തുടങ്ങി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്തവർ ആയിരിക്കണം. എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്യാത്തവർ ഒറ്റ ത്തവണ രജിസ്ട്രേഷൻ ഫീസായ 250 രൂപ അടക്കാനുള്ള സൗകര്യം എല്ലാ പ്രവർത്തി ദിവസങ്ങളിലും ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9446228282 എന്ന നമ്പറിൽ ബന്ധപ്പെടുക.