തൃശ്ശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിൽ 2023 ഫെബ്രുവരി 10ന് ഉച്ചയ്ക്ക് 2ന് കൂടിക്കാഴ്ച നടത്തുന്നു.
ഒഴിവുകൾ: ഡോക്ടർ, പ്രൊജക്റ്റ് അസിസ്റ്റന്റ്, ഫ്രന്റ് ഓഫീസ് ആൻഡ് അക്കൗണ്ട്സ്, അക്കൗണ്ടന്റ്, മെർച്ചൻഡൈസർ, ഓഫീസ് സ്റ്റാഫ്, ഡാറ്റ എൻട്രി ഓപ്പറേറ്റർ, ടാലി ട്രെയ്‌നർ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, ക്ലാർക്ക്, സ്റ്റുഡൻറ് കൗൺസലർ, ടെക്നിക്കൽ സപ്പോർട്, സെയിൽ പ്രൊമോട്ടർ, അസിസ്റ്റന്റ് ടെക്നിക്കൽ സ്റ്റാഫ്. യോഗ്യതയുള്ളവർ റെസ്യുമെയുമായി തൃശ്ശൂർ എംപ്ലോയബിലിറ്റി സെന്ററുമായി ബന്ധപ്പെടുക. ഫോൺ: 9446228282.
എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്യാത്തവർ ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസായ 250 രൂപ എല്ലാ പ്രവർത്തി ദിവസങ്ങളിലും അടക്കാനുള്ള സൗകര്യമുണ്ടാകും.