കണ്ണൂർ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ 2024 നവംബർ 29ന് മിനി ജോബ് ഫെയർ സംഘടിപ്പിക്കുന്നു. രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ അഭിമുഖം നടത്തും.
Vacancies:
- ലോൺ ഓഫീസർ,
- ഓട്ടോമൊബൈൽ ടെക്‌നീഷ്യൻ,
- സർവീസ് അഡൈ്വസർ,
- ഫീൽഡ് സെയിൽസ്,
- സെയിൽസ് ഓഫീസർ,
- മെയിന്റയിനെൻസ് എക്‌സിക്യൂട്ടീവ്,
- ഡ്രൈവർ(എൽ എം വി),
- അസി. സെയിൽസ് മാനേജർ,
- മോട്ടോർ സൈക്കിൾ കൺസൾട്ടന്റ്,
- സ്‌പെയർ പാർട്‌സ് എക്‌സിക്യൂട്ടീവ്,
- കസ്റ്റമർ റിലേഷൻ എക്‌സിക്യൂട്ടീവ്,
- സി സി ടി വി ടെക്‌നീഷ്യൻ,
- പ്രോഡക്റ്റ് പ്രൊക്യുർമെന്റ്,
- ഡിജിറ്റൽ മാർക്കറ്റിംഗ്,
- കാറ്റലോഗ് എക്‌സിക്യൂട്ടീവ്,
- ഗസ്റ്റ് റിലേഷൻ എക്‌സിക്യൂട്ടീവ്,
- ഫീൽഡ് മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ്,
- പർച്ചേസ് എക്‌സിക്യൂട്ടീവ്,
- ഷോറൂം സെയിൽസ്
Qualification
പ്ലസ്ടു, ബിരുദം, ബി ടെക്ക് /ഡിപ്ലോമ ഓട്ടോമൊബൈൽ/ മെക്കാനിക്കൽ, ഐ ടി ഐ / ഡിപ്ലോമ ഇലക്ട്രിക്കൽ/ഇലക്ട്രോണിക്‌സ് യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. ഉദ്യോഗാർഥികൾ തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250 രൂപയും പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കണം. നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്കും രജിസ്‌ട്രേഷൻ സ്ലിപ് കൊണ്ടുവന്ന് പങ്കെടുക്കാം. ഫോൺ : 0497 2707610, 6282942066