തിരുവനന്തപുരം എംപ്ലോയബിലിറ്റി സെന്ററിൽ വിവിധ തസ്തികകളിൽ അഭിമുഖം

0
1040

തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ (Employability Centre Jobs) വിവിധ തസ്തികകളിലേക്ക് അഭിമുഖം നടക്കും. 2024 സെപ്റ്റംബർ 27 രാവിലെ 10നാണ് അഭിമുഖം. 

  • കസ്റ്റമർ കെയർ എക്‌സിക്യൂട്ടിവ് ട്രെയിനി,  റീറ്റെയ്ൽ ബില്ലിംഗ് എക്‌സിക്യൂട്ടീവ് ട്രെയിനി – യോഗ്യത- ഡിഗ്രി , രണ്ടു വർഷത്തെ പ്രവർത്തി പരിചയം
  • 5ജി നെറ്റ്‌വർക്ക് ടെക്‌നിഷ്യൻ- യോഗ്യത: ഡിപ്ലോമ (ടെക്‌നിക്കൽ ഫീൽഡ്), രണ്ടു വർഷത്തെ പ്രവർത്തി പരിചയം.
  • സെയിൽസ് ആൻഡ് മാർക്കറ്റിങ് എക്‌സിക്യൂട്ടീവ്-യോഗ്യത-പ്ലസ്ടു /ഡിഗ്രി 
  • സ്റ്റോർ കം അഡ്മിൻ-യോഗ്യത: ഡിഗ്രി, ഒരു വർഷത്തെ പ്രവർത്തി പരിചയം. ഈ തസ്തികകളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാവുന്നതാണ്.
  • എക്‌സിക്യൂട്ടീവ് മൊബിലൈസർ -യോഗ്യത: ഡിഗ്രി /ഐ.ടി.ഐ
  • വെൽഡർ / ഫിറ്റർ -യോഗ്യത: ഐ.ടി.ഐ, ഒരു വർഷത്തെ പ്രവർത്തി പരിചയം
  • ഇൻസ്ട്രുമെന്റഷൻ ടെക്‌നിഷ്യൻ-യോഗ്യത: ഐ.ടി.ഐ, ഒരു വർഷത്തെ പ്രവർത്തി പരിചയം.
  • ഡ്രൈവർ -യോഗ്യത: ഐ.ടി.ഐ, ഒരു വർഷത്തെ പ്രവർത്തി പരിചയം, ഫോർ വീലർ ലൈസൻസ് . ഈ തസ്തികകളിൽ പുരുഷന്മാർ മാത്രം അപേക്ഷിച്ചാൽ മതിയാകും.

പ്രായപരിധി 36 വയസ്. പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലത്തവർക്കും എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണെന്ന് തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2992609, 8921916220

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.