അങ്കണവാടി വർക്കർ/ ഹെൽപ്പർ നിയമനം : Anganwadi Helper Worker Jobs

0
1535

കോട്ടയം:മാടപ്പള്ളി ഐ.സി.ഡി.എസ്. പ്രൊജക്ടിന്റെ പരിധിയിൽ വരുന്ന തൃക്കൊടിത്താനം പഞ്ചായത്തിലെ അങ്കണവാടികളിൽ നിലവിലുള്ളതും
മൂന്നു വർഷത്തിനുള്ളിൽ ഉണ്ടാകാൻ സാധ്യതയുള്ളതുമായ അങ്കണവാടി
വർക്കർ/ഹെൽപ്പർ (Anganawadi Worker Helper Jobs) ഒഴിവുകളിലേക്ക് സ്ഥിരനിയമനത്തിന്  അപേക്ഷ ക്ഷണിച്ചു. അങ്കണവാടി വർക്കർ തസ്തികയിലേക്ക് എസ്.എസ്.എൽ.സി. പാസായ വനിതകൾക്ക് അപേക്ഷിക്കാം.

ഹെൽപ്പർ തസ്തികയിലേക്ക് എസ്.എസ്.എൽ.സി പാസാകാത്തവർ അപേക്ഷിച്ചാൽ മതി. പ്രായപരിധി 18-46. അപേക്ഷകർ ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരാകണം. പട്ടികജാതി/ പട്ടിക വർഗത്തിൽപ്പെട്ടവർക്ക് ഉയർന്ന പ്രായപരിധിയിലും യോഗ്യതയിലും ഇളവ് ലഭിക്കും. അഭിമുഖം മുഖേനയാണ് തെരഞ്ഞെടുപ്പ്. അപേക്ഷകൾ 2024 ഓഗസ്റ്റ് 17 വരെ മാടപ്പള്ളി ഐ.സി.ഡി.എസ്. കാര്യാലയത്തിൽ  സ്വീകരിക്കും.ഫോൺ 8281999155

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.