അങ്കണവാടികളിൽ ജോലി നേടാം | Worker, Helper

0
572

ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷിക്കാം
മാവേലിക്കര ഐ.സി.ഡി.എസ്. പരിധിയിലെ തഴക്കര, തെക്കേക്കര, ചെട്ടികുളങ്ങര, മാന്നാർ എന്നീ പഞ്ചായത്തുകളിലെ വിവിധ അങ്കണവാടികളിൽ ഹെൽപ്പർ തസ്തികയിൽ നിലവിലുള്ളതും അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഉണ്ടാകാൻ സാധ്യതയുള്ളതുമായ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ അതത് പഞ്ചായത്ത് പരിധിയിൽ സ്ഥിര താമസമുള്ള 18-നും 46നും ഇടയിൽ പ്രായമുള്ളവരായിരിക്കണം.

പത്താം ക്ലാസ് പാസാകാത്തവരും എഴുത്തും വായനയും അറിയാവുന്നവർക്ക് ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കാം. അപേക്ഷകൾ മെയ് അഞ്ചിന് വൈകിട്ട് അഞ്ചിനകം മാവേലിക്കര ഐ.സി.ഡി.എസ് ഓഫീസിൽ നൽകണം. ഫോൺ: 0479- 234046

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
നോർത്ത് പറവൂർ ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയിലുള്ള ചിറ്റാറ്റുകര പഞ്ചായത്തിൽ അങ്കണവാടി വർക്കർമാരുടെയും അങ്കണവാടി ഹെൽപ്പർമാരുടെയും നിലവിലുള്ളതും ഭാവിയിൽ ഉണ്ടാവുന്ന ഒഴിവുകളിലേക്കും നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പഞ്ചായത്തിലെ സ്ഥിരം താമസക്കാരാവണം.

പ്രായം 2023 ജനുവരി ഒന്നിൽ 18 വയസ്സ് പൂർത്തിയാകേണ്ടതും, 46 വയസ്സ് കവിയാൻ പാടില്ലാത്തതുമാണ്. അപേക്ഷകൾ മെയ് 10ന് വൈകിട്ട് അഞ്ചിനു മുൻപായി നോർത്ത് പറവൂർ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിൽ സ്വീകരിക്കുന്നതാണ്. അപേക്ഷയുടെ മാതൃക നോർത്ത് പറവൂർ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ് ,ചിറ്റാറ്റുകര പഞ്ചായത്ത് എന്നിവിടങ്ങളിൽ ലഭ്യമാണ്. ഫോൺ : 0484-2448803

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.