അങ്കണവാടി വര്‍ക്കര്‍/ ഹെല്‍പ്പര്‍; അപേക്ഷ ക്ഷണിച്ചു

0
2629

കൊടുങ്ങല്ലൂര്‍ ഐസിഡിഎസ് പ്രോജക്ടില്‍ ഉള്‍പ്പെട്ട എടവിലങ്ങ് ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള അങ്കണവാടികളില്‍ വര്‍ക്കര്‍/ ഹെല്‍പ്പര്‍ തസ്തികയില്‍ നിലവിലുള്ള ഒഴിവുകളിലേക്കും ഭാവിയില്‍ ഉണ്ടായേക്കാവുന്ന ഒഴിവുകളിലേക്കും എടവിലങ്ങ് ഗ്രാമപഞ്ചായത്ത് പ്രദേശത്തെ സ്ഥിരതാമസക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അങ്കണവാടി വര്‍ക്കര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ എസ്എസ്എല്‍സി ജയിച്ചിരിക്കണം. എസ്എസ്എല്‍സി ജയിച്ചവര്‍ അങ്കണവാടി ഹെല്‍പ്പര്‍ തസ്തികയില്‍ അപേക്ഷിക്കാന്‍ പാടില്ല.

18 വയസ്സിനും 46 വയസ്സിനും ഇടയിലുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ 2023 ഒക്ടോബര്‍ 16 ന് 4 നകം എറിയാടുള്ള പഴയ കൊടുങ്ങല്ലൂര്‍ ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ശിശു വികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തില്‍ സ്വീകരിക്കും. അപേക്ഷയുടെ മാതൃകയും വിശദവിവരങ്ങളും ഐസിഡിഎസ് പ്രോജക്ട് ഓഫീസില്‍ നിന്നും എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും ലഭിക്കും. ഫോണ്‍: 0480 2805595.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.