വി.എച്ച്.എസ്.ഇ കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിങ് സെല്ലിൽ ഒഴിവുകൾ

0
896

വി.എച്ച്.എസ്.ഇ കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിങ് സെൽ എൻ.എസ്.ക്യൂ.എഫ് സെല്ലിലേക്ക് വിവിധ തസ്തികകളിൽ താത്കാലിക ഒഴിവുകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കംപ്യൂട്ടർ ഓപ്പറേറ്റർ, MIS ഓപ്പറേറ്റർ, ഗ്രാഫിക് ഡിസൈർ, തസ്തികകളിലാണ് ഒഴിവുകൾ. പ്രായപരിധി 01.06.2023 ന് 21 വയസ് പൂർത്തിയായിരിക്കണം.

അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ നേടിയിട്ടുള്ള ബിരുദവും ഏതെങ്കിലും സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ എന്ന വിഷയത്തിലുള്ള സർട്ടിഫിക്കറ്റ്/ ഡാറ്റാ എൻട്രി ആൻഡ് കൺട്രോൾ ഓപ്പറേഷൻ എന്ന വിഷയത്തിലുള്ള സർട്ടിഫിക്കറ്റുമുള്ളവർക്ക് കംപ്യൂട്ടർ ഓപ്പറേറ്റർ തസ്തികയിൽ അപേക്ഷിക്കാം. പ്രവൃത്തി പരിചയം അഭികാമ്യം. COPA/BCA/Diploma in Programmer/MCA ആണ് MIS ഓപ്പറേറ്റർക്കുള്ള യോഗ്യത. Data Base/ Web Development Programming എന്നിവയിലെ നൈപുണ്യവും വേണം.

അംഗീകൃത സ്ഥാപനത്തിൽ നിന്നും നേടിയ BFA ബിരുദവും ഗ്രാഫിക് ഡിസൈനിൽ 3 വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ മൾട്ടിമീഡിയ/ ഗ്രാഫിക് ഡിസൈനർ ഒരു വിഷയമായി പഠിച്ച ബിരുദവും ഗ്രാഫിക് ഡിസൈനിങ്ങിൽ അഞ്ചു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഏതെങ്കിലും ബിരുദവും മൾട്ടിമീഡിയ/ ഗ്രാഫിക് ഡിസൈനർ എന്ന വിഷയത്തിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നും നേടിയ ഒരു വർഷ ഡിപ്ലോമയും അതോടൊപ്പം ഗ്രാഫിക് ഡിസൈനിങ്ങിൽ ഏഴു വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് ഗ്രാഫിക് ഡിസൈനർ തസ്തികയിൽ അപേക്ഷിക്കാം.

Advertisements

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ നവംബർ 28 നു രാവിലെ 11 ന് വി.എച്ച്.എസ്.ഇ ഡയറക്ടറേറ്റിൽ നടത്തുന്ന അഭിമുഖത്തിൽ അസൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും അപേക്ഷയും സഹിതം പൊതുവിദ്യാഭ്യാസ ഡയറക്ടർ, തൊഴിലധിഷ്ഠിത ഹയർ സെക്കൻഡറി വിഭാഗം, ഹൗസിങ് ബോർഡ് ബിൽഡിംഗ്, തിരുവനന്തപുരം – 1 എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ: 0471-2325323, Email: vhsedepartment@gmail.com.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.