സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ (കെഎസ്‌ഐഡിസി) കമ്പനി സെക്രട്ടറി സ്ഥിരം തസ്തികയിലേക്ക് (ജനറൽ -1 ഒഴിവ്) അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയിൽ അംഗത്വം ഉള്ളവരായിരിക്കണം. എൽ.എൽ.ബി ബിരുദം അഭികാമ്യം. ബന്ധപ്പെട്ട തസ്തികയിൽ 15 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങൾ, എൻ.ബി.എഫ്.സി എന്നിവയിൽ പ്രവർത്തി പരിചയം അഭികാമ്യം. ലീഗൽ, കോർപറേറ്റ് വിഷയങ്ങൾ, കമ്പനി നിയമപ്രകാരമുള്ള റിട്ടേൺ ഫയലിങ്ങ് അനുബന്ധ നിയമങ്ങൾ, ബോർഡ്/കമ്മിറ്റി/മീറ്റിങ്/ സർക്കാർ ഏജൻസികളുമായുള്ള ഏകോപനം എന്നിവയിൽ അവഗാഹം ഉണ്ടായിരിക്കണം.
ശമ്പള സ്‌കെയിൽ 85,000-1,17600. ഡിഎ, എച്ച്ആർഎ, സിപിഎഫ്/എൻപിഎസ്, ലീവ് സറണ്ടർ, മെഡിക്കൽ തുടങ്ങിയ മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. ഉദ്യോഗാർഥികൾക്ക് 2023 മെയ് മൂന്നിന് 55 വയസ് കവിയരുത്. നിശ്ചിത യോഗ്യതയുള്ളവർ ഓൺലൈൻ അപേക്ഷയ്ക്കും കൂടുതൽ വിവരങ്ങൾക്കും തിരുവനന്തപുരം സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റിന്റെ (സി.എം.ഡി) kcmd.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി മെയ് മൂന്ന് വൈകീട്ട് അഞ്ച് വരെ.