അസിസ്റ്റന്റ് പ്രൊഫസറുടെ താത്ക്കാലിക നിയമനം
കരുനാഗപ്പള്ളി എഞ്ചിനിയറിങ് കോളജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനിയറിങ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറുടെ താത്കാലിക ഒഴിവിലേക്ക് അപേക്ഷിക്കാം. യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ഫസ്റ്റ് ക്ലാസ്സോടെയുള്ള ബി-ടെക്കും എം-ടെക്കും ആണ്. യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി ആറ് രാവിലെ 10.30 ന് പ്രിന്‍സിപ്പാള്‍ മുമ്പാകെ എഴുത്തുപരീക്ഷ/ ഇന്റര്‍വ്യൂവിന് ഹാജാരാകണം. വിവരങ്ങള്‍ക്ക്: www.ceknpy.ac.in ഫോണ്‍: 0476-2666160, 2665935.
ഓവര്‍സിയര്‍ നിയമനത്തിനുള്ള അഭിമുഖം
ആലപ്പുഴ: എസ് എസ്.കെ ജില്ലാ കാര്യാലയത്തില്‍ ദിവസ വേദന അടിസ്ഥാനത്തില്‍ ഓവര്‍സിയര്‍ നിയമനത്തിനുള്ള അഭിമുഖം ഫെബ്രുവരി 12 രാവിലെ 10 മണിക്ക് ജില്ല പ്രോജക്ട്
കോ ഓര്‍ഡിനേറ്ററുടെ കാര്യാലയത്തില്‍ നടത്തും.
വിദ്യാഭ്യാസ യോഗ്യത: സിവില്‍ എഞ്ചിനീയറിങ് ഡിപ്ലോമയും മൂന്നുവര്‍ഷത്തെ പ്രവര്‍ത്തിപരിചയം അല്ലെങ്കില്‍ ബി ടെക് / ഗവണ്‍മെന്റ് അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നും ബി.ഇ സിവില്‍ എന്‍ജിനീയറിങ്ങും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളുമായി ആലപ്പുഴ ജില്ല പ്രോജക്ട് കോ ഓര്‍ഡിനേറ്ററുടെ കാര്യാലയത്തില്‍ ഹാജരാവുക.
വിവരങ്ങള്‍ക്ക് : 0477 2239655 ,ഇ മെയില്‍ : dpossaalp@gmail.com
വെറ്റിനറി ഡോക്ടര്‍ തസ്തികയിലേക്ക് നിയമിക്കുന്നതിന് വാക്ക് -ഇന്‍ – ഇന്റര്‍വ്യൂ
മൃഗസംരക്ഷണ വകുപ്പില്‍ ജില്ലയിലെ ആര്യാട്, വെളിയനാട്, ഹരിപ്പാട്, മാവേലിക്കര എന്നീ ബ്ളോക്കുകളില്‍ രാത്രികാല അടിയന്തിര വെറ്റിനറി സേവനത്തിനായി കരാര്‍ അടിസ്ഥാനത്തില്‍ വെറ്റിനറി ഡോക്ടര്‍ തസ്തികയിലേക്ക് നിയമിക്കുന്നതിന് വാക്ക് -ഇന്‍ – ഇന്റര്‍വ്യൂ നടത്തും. ഫെബ്രുവരി 6 രാവിലെ 11 മണി മുതലാണ് അഭിമുഖം.വെറ്റിനറി സയന്‍സിലെ ബിരുദം, കേരള സ്റ്റേറ്റ് വെറ്റിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നീ യോഗ്യതകളോടൊപ്പം ക്ലിനിക്കല്‍ ഒബ്സ്‌ട്രെട്ടറിക്‌സ്, ഗൈനക്കോളജി, ക്ലിനിക്കല്‍ മെഡിസിന്‍, സര്‍ജറി എന്നിവയില്‍ ബിരുദാനന്തര ബിരുദം ഉള്ളവര്‍ക്കും അഭിമുഖത്തില്‍ പങ്കെടുക്കാം.
ആഴ്ചയില്‍ ആറു ദിവസം പ്രവര്‍ത്തി ദിവസം ആയിരിക്കും, പരമാവധി 8,9 ദിവസത്തേയ്ക്കോ അല്ലാത്തപക്ഷം എംപ്ലോയ്മെന്റ് നിന്നുള്ള നിയമനം നടക്കുന്നത് വരെയോ ആയിരിക്കും നിയമന കാലാവധി. വിവരങ്ങള്‍ക്ക് : 0477 2252431
സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു
ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ നിർവഹണ ഉദ്യോഗസ്ഥനായി നടപ്പിലാക്കുന്ന തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പദ്ധതിയായ സ്നേഹധാര പദ്ധതിയിലേക്ക് സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റയും ആവശ്യമായ വിദ്യാഭ്യാസ യോഗ്യത, വിലാസം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഫെബ്രുവരി 9ന് രാവിലെ 11ന് തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ നേരിട്ട് ഹാജരാക്കണം.
സന്നദ്ധപ്രവര്‍ത്തകര്‍ക്ക് അവസരം
കിടപ്പിലായ രോഗികളെ പരിചരിക്കുവാന്‍ ആഴ്ചയില്‍ ഒരു മണിക്കൂര്‍ എങ്കിലും ചെലവഴിക്കാന്‍ സാധിക്കുന്നവരും സാന്ത്വന പരിചരണത്തില്‍ ശാസ്ത്രീയമായ പരിശീലനം നേടാന്‍ തയാറായവരുമായ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് അവസരം. https://sannadhasena.kerala.gov.in/volunteerregistration ല്‍ രജിസ്റ്റര്‍ ചെയ്യാം. പരിശീലനം പൂര്‍ത്തിയായവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കി അതത് തദ്ദേശസ്ഥാപനങ്ങളിലെ പാലിയേറ്റീവ് കെയര്‍ സംവിധാനവുമായി ബന്ധിപ്പിക്കും. ഫോണ്‍ – 7736205554
റേഡിയോളജിസ്റ്റ്, ഡയാലിസിസ് ടെക്നീഷ്യൻ, ഡയാലിസിസ് സ്റ്റാഫ് നഴ്സ്, ഒ.റ്റി ടെക്നീഷ്യൻ, റേഡിയോഗ്രാഫർ
കോട്ടയം: വൈക്കം താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽ റേഡിയോളജിസ്റ്റ്, ഡയാലിസിസ് ടെക്നീഷ്യൻ, ഡയാലിസിസ് സ്റ്റാഫ് നഴ്സ്, ഒ.റ്റി ടെക്നീഷ്യൻ, റേഡിയോഗ്രാഫർ എന്നീ തസ്തികകളിൽ താൽക്കാലിക നിയമനത്തിനായി ഫെബ്രുവരി എട്ടിന് വോക്-ഇൻ-ഇന്റർവ്യൂ നടത്തും. 179 ദിവസത്തേക്കാണ് നിയമനം. എം.ബി.ബി.എസ്., എം.ഡി./ഡിപ്ലോമ/റേഡിയോളജിയിൽ ഡി.എൻ.ബി.യാണ് റേഡിയോളജിസ്റ്റിന്റെ യോഗ്യത. ഡയാലിസിസ് സ്റ്റാഫ് നഴ്‌സ് യോഗ്യത: പ്ലസ് ടു, ഡയാലിസിസ് ടെക്‌നീഷ്യൻ കോഴ്‌സ് ഡിഗ്രി/ഡിപ്ലോമ. പ്ലസ്ടുവും റേഡിയോളജിയിൽ ഡിപ്ലോമയുമാണ് റേഡിയോഗ്രാഫറിന്റെ യോഗ്യത. ഒ.റ്റി. ടെക്‌നീഷ്യൻ യോഗ്യത: പ്ലസ് ടു, ഓപ്പറേഷൻ തീയേറ്റർ ടെക്‌നോളജിയിൽ ഡിപ്ലോമ. പ്രായപരിധി 40 വയസ്. താൽപര്യമുള്ളവർ ഫെബ്രുവരി എട്ടിന് രാവിലെ 10ന് വൈക്കം അമ്മയും കുഞ്ഞും ആശുപത്രി ട്രെയിനിങ് ഹാളിൽ നടക്കുന്ന വോക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കണം. പി.എസ്.സി നിഷ്‌കർഷിക്കുന്ന യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം എത്തണം. വൈക്കം നഗരസഭാ പരിധിയിൽ താമസിക്കുന്നവർക്കും സർക്കാർ മേഖലയിൽ പ്രവൃത്തിപരിചയമുള്ളവർക്കും മുൻഗണന. വിശദവിവരത്തിന് ഫോൺ: 04829 216361
ഓവര്‍സിയര്‍ നിയമനം
സമഗ്രശിക്ഷ കേരളം തൃശ്ശൂര്‍ ജില്ലാ പ്രോജക്ട് ഓഫീസില്‍ ഓവര്‍സിയര്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമയും മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ ബി ടെക്/ ബി ഇ സിവില്‍ എഞ്ചിനീയറിങ്ങും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി 9 ന് വൈകീട്ട് 5 നകം എസ്.എസ്.കെ ജില്ലാ ഓഫീസില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട വിലാസം ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്ററുടെ കാര്യാലയം, സമഗ്രശിക്ഷ കേരള, തൃശ്ശൂര്‍ ഗവ. മോഡല്‍ ബോയ്‌സ് ഹൈസ്‌കൂള്‍ കോമ്പൗണ്ട്, പാലസ് റോഡ്, തൃശ്ശൂര്‍, പിന്‍ 680020. ഫോണ്‍:
0487 2323841.
കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്
ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതിയില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തും. സിവില്‍/ക്രിമിനല്‍ കോടതികളില്‍ നിന്നും വിരമിച്ചവര്‍ക്ക് അപേക്ഷിക്കാം. നീതിന്യായ വകുപ്പില്‍ നിന്നും വിരമിച്ച അപേക്ഷകരുടെ അഭാവത്തില്‍ മറ്റ് വകുപ്പുകളില്‍ നിന്ന് വിരമിച്ച യോഗ്യതയുളളരെയും പരിഗണിക്കും. പ്രായപരിധി: 62 വയസ്. അപേക്ഷകള്‍ ഫോട്ടോ പതിച്ച ബയോഡേറ്റയും വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ‘ജില്ലാ ജഡ്ജ്, ജില്ലാ കോടതി, കൊല്ലം’ വിലാസത്തില്‍ ഫെബ്രുവരി 12നകം അപേക്ഷിക്കണം.
സ്റ്റാഫ് നഴ്‌സ് നിയമനം
കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സ് തസ്തികയിലെ മൂന്ന് താത്കാലിക ഒഴിവുകളിലേക്ക് നിയമനം നടത്തും. യോഗ്യത: ജനറല്‍ നഴ്‌സിങ് മിഡ് വൈഫറി / ബി എസ് സി നഴ്സിങ്, കേരള നഴ്‌സിങ് കൗണ്‍സില്‍ രജിസ്ട്രേഷന്‍. സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി: 18-41. അവസാനതീയതി ഫെബ്രുവരി ഒമ്പത്. വിവരങ്ങള്‍ക്ക് : www.gmckollam.edu.in. ഫോണ്‍ 0474 2575050.
വെറ്ററിനറി സര്‍ജന്‍ നിയമനം
അഞ്ചല്‍, വെട്ടിക്കവല ബ്ലോക്കുകളില്‍ പ്രവര്‍ത്തിക്കുന്ന രാത്രികാല അടിയന്തര മൃഗചികിത്സാ സേവനം പദ്ധതിയിലേക്ക് വെറ്ററിനറി സര്‍ജന്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും യോഗ്യത: ബി വി എസ് സി ആന്‍ഡ് എ എച്ച്, കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍. യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം ഫെബ്രുവരി ഏഴിന് ഉച്ചയ്ക്ക് 12 ന് ജില്ലാ മൃഗസംരക്ഷണ ആഫീസില്‍ ഹാജരാകണം. ഫോണ്‍ 0474 2793464.
കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ നിയമനം
മലപ്പുറം ജില്ലാതല ജാഗ്രതാ സമിതിയിൽ കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ തസ്തികയിലേക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എം.എസ്.ഡബ്ല്യു അല്ലെങ്കിൽ വുമൺസ് സ്റ്റഡീസ്/ സൈക്കോളജി/ സോഷ്യോളജി വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം നേടിയ 18നും 40നും ഇടയിൽ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. 15,000 രൂപയാണ് പ്രതിമാസ വേതനം. താത്പര്യമുള്ളവർ ഫെബ്രുവരി ഒമ്പതിന് രാവിലെ 11നും വൈകീട്ട് മൂന്നിനും ഇടയിൽ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി മലപ്പുറം സിവിൽ സ്റ്റേഷനിലുള്ള ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം. ഫോൺ: 0483 2950084.
സഖി വണ്‍സ്റ്റോപ്പ് സെന്ററില്‍ താല്‍ക്കാലിക നിയമനം
വനിത ശിശുവികസന വകുപ്പിനു കീഴില്‍ ഇടുക്കി ജില്ലയിലെ പൈനാവില്‍ പ്രവര്‍ത്തിക്കുന്ന സഖി വണ്‍സ്റ്റോപ്പ് സെന്ററിലേയ്ക്ക് സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍, ലീഗല്‍ കൗണ്‍സിലര്‍ എന്നീ തസ്തികകളില്‍ ഒരു വര്‍ഷത്തേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്ക്കാലിക നിയമനം നടത്തുന്നതിന് സ്ത്രീകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് 2024 ജനുവരി ഒന്നിന് 25 വയസ്സ് പൂര്‍ത്തിയായിരിക്കണം. 50 വയസ്സ് കവിയാന്‍ പാടില്ല. നിയമം, സൈക്കോളജി, സോഷ്യോളജി, സോഷ്യല്‍ വര്‍ക്ക് എന്നിവയില്‍ ഏതെങ്കിലുമുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. സ്ത്രീകളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ അല്ലെങ്കില്‍ കൗണ്‍സിലിംഗില്‍ ഒരു വര്‍ഷമെങ്കിലും പ്രവൃത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ജോലി സമയം 24 മണിക്കൂര്‍. സൗജന്യ താമസ സൗകര്യം ഉണ്ടായിരിക്കും.
ലീഗല്‍ കൗണ്‍സിലര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് 2021 ജനുവരി ഒന്നിന് 25 വയസ്സ് പൂര്‍ത്തിയായിരിക്കണം 55 വയസ്സ് കവിയാന്‍ പാടില്ല. നിയമ ബിരുദവും വക്കീലായി രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. ആഴ്ചയില്‍ 3 ദിവസം ആയിരിക്കും പ്രവൃത്തിസമയം. നിര്‍ദ്ദിഷ്ട യോഗ്യതയുള്ളവര്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള അപേക്ഷ ഫെബ്രുവരി 15 ന് വൈകിട്ട് 5 മണിയ്ക്ക് മുമ്പ് വനിത സംരക്ഷണ ഓഫീസര്‍, പൈനാവ് പി ഒ, ഇടുക്കി എന്ന വിലാസത്തില്‍ ലഭ്യമാക്കേണ്ടതാണ്. കവറിനു പുറത്ത് അപേക്ഷിക്കുന്ന തസ്തികയുടെ പേര് രേഖപ്പെടുത്തണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് വനിത സംരക്ഷണ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍: 04862 221722 8281999056.