സര്‍ക്കാര്‍ ഓഫീസുകളില്‍ വന്നിട്ടുള്ള ഒഴിവുകള്‍ : 31 മേയ് 2024 – Government Jobs in Kerala

Government Jobs in Kerala - 31 May 2024

0
2156
Govt Jobs in Kerala - August 2024

വയനാട് മെഡിക്കൽ കോളജിൽ ഒഴിവുകൾ

വയനാട് സർക്കാർ മെഡിക്കൽ കോളജിൽ വിവിധ വകുപ്പുകളിലായി ട്യൂട്ടർ/ഡെമോൺസ്ട്രേറ്റർ, ജൂനിയർ റസിഡന്റ് എന്നീ തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് പ്രതിമാസം 45,000 രൂപ ഏകീകൃത ശമ്പളത്തിൽ (Consolidated pay)  കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തുന്നു. എം.ബി.ബി.എസ് യോഗ്യതയും, ടിസിഎംസി/ കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ (പെർമനൻന്റ്) രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. താത്പര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ (എസ്.എസ്.എൽ.സി ആൻഡ് യു.ജി) മാർക്ക് ലിസ്റ്റ് ഉൾപ്പെടെ, പ്രവൃത്തി പരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാർ, പാൻ, വയസ് തെളിയിക്കുന്ന അസൽ രേഖകൾ സഹിതം ജൂൺ 25നു രാവിലെ 11ന് വയനാട് സർക്കാർ മെഡിക്കൽ കോളജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

ക്യാമ്പ് അസിസ്റ്റന്റ്

തിരുവനന്തപുരം ബാർട്ടൺഹിൽ ഗവ.എഞ്ചിനീയറിങ് കോളജിൽ പ്രവർത്തിക്കുന്ന എ.പി.ജെ അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി പരീക്ഷ- മൂല്യ നിർണ്ണയ ക്യാമ്പിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ ഒരു ക്യാമ്പ് അസിസ്റ്റന്റിന്റെ ഒഴിവിലേക്കുള്ള അഭിമുഖത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവരും ഡിഗ്രി/ മൂന്നു വർഷ ഡിപ്ലോമ, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയുമുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റും പകർപ്പുമായി ജൂൺ 11നു രാവിലെ 10ന് കോളജിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2300484.

അറബിക് വിഷയത്തിൽ ഗസ്റ്റ് അധ്യാപക അഭിമുഖം

കാര്യവട്ടം സർക്കാർ കോളജിൽ അറബിക് വിഷയത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. കൊല്ലം കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ തയ്യാറാക്കിയിട്ടുള്ള ഗസ്റ്റ് അധ്യാപക പാനലിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ ആറിനു രാവിലെ 11ന് പ്രിൻസിപ്പൽ മുമ്പാകെ ഇന്റർവ്യൂവിനു ഹാജരാകണം. വിശദവിവരങ്ങൾക്ക്: 9188900161.

Advertisements

അധ്യാപക ഒഴിവ്

ചാല ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, സുവോളജി വിഷയങ്ങൾക്ക് താത്കാലിക അധ്യാപക ഒഴിവുണ്ട്. ബിരുദാനന്തര ബിരുദം, ബി.എഡ്, സെറ്റ് യോഗ്യതയുള്ള ഉദ്യോഗാർഥികൾ ജൂൺ ഒന്നിനു രാവിലെ 11ന് ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 9645544291

തെറാപിസ്റ്റ് ഹെല്‍പ്പര്‍ താല്‍ക്കാലിക നിയമനം

തൃപ്പൂണിത്തുറ ഗവ. ആയൂര്‍വേദ ആശുപത്രിയില്‍ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ തെറാപിസ്റ്റ് ഹെല്‍പ്പര്‍ തസ്തികയിലേക്ക് 550 രൂപ ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമനം നടത്തുന്നു. യോഗ്യത:- പ്രായം അമ്പത് വയസ്സില്‍ താഴെ ആയിരിക്കണം.പത്താം ക്ലാസ്സ് പാസ്സായിരിക്കണം, ഒരു വര്‍ഷം ക്രിയാക്രമങ്ങളില്‍ സഹായിച്ച് അനുഭവമുള്ളവരായിരിക്കണം. 01.01.24 നു 50 വയസ്സ് പൂര്‍ത്തിയായവര്‍ അപേക്ഷിക്കേണ്ടതില്ല. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 11 ന് രാവിലെ 11 ന് തൃപ്പൂണിത്തുറ ആയൂര്‍വേദ കോളേജ് ആശുപത്രി ഓഫീസില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി സമയങ്ങളില്‍ 04842777489, 04842776043 എന്ന നമ്പറിലോ ആശുപത്രി ഓഫീസില്‍ നിന്നു നേരിട്ടോ അറിയാം.

കൈമനം വനിതാ പോളിടെക്നിക്കിൽ ഒഴിവുകൾ

തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളജിലെ ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിങ് വകുപ്പിൽ വിവിധ തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിങ് വിഭാഗം ലക്ചറർ ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിങ് വിഭാഗം ട്രേഡ്സ്മാൻ എന്നിവയാണ് ഒഴിവുകൾ. ഇൻസ്ട്രുമെന്റേഷൻ/ ഇലക്ട്രേണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ എന്നിവയിൽ ഏതെങ്കിലുമൊരു വിഷയത്തിൽ ഫസ്റ്റ് ക്ലാസിൽ കുറയാത്ത ബി.ടെക് ബിരുദമുള്ളവർക്ക് ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിങ് ലക്ചറർ ഒഴിവിലേക്ക് അപേക്ഷിക്കാം. ഇൻസ്ട്രുമെന്റേഷനിൽ ഐ.റ്റി.ഐ തത്തുല്യ യോഗ്യത/ ഉയർന്ന യോഗ്യതയുള്ളവർക്ക് ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിങ് വിഭാഗത്തിൽ ട്രേഡ്സ്മാൻ ഒഴിവിലേക്ക് അപേക്ഷിക്കാം. ജൂൺ 12നു രാവിലെ 10.30ന് ലക്ചറർ തസ്തികയിലേക്കും 11.30നു ട്രേഡ്സ്മാൻ തസ്തികയിലേക്കും അഭിമുഖം നടത്തും. താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ, വിദ്യാഭ്യാസം, യോഗ്യത പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി നിശ്ചിത ദിവസം സ്ഥാപന മേധാവി മുൻപാകെ അഭിമുഖത്തിനു ഹാജരാകണം.

Advertisements

ട്രെയിനര്‍ നിയമനം

പാലക്കാട് അയിലൂർ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് പി.എം വിശ്വകർമ്മ പദ്ധതിയുടെ ഭാഗമായി പാവ / കളിപ്പാട്ട നിർമാണം, മൺപാത്ര നിർമാണം, പരമ്പരാഗത കൊട്ട- വട്ടി-മുറം നിർമാണം എന്നിവയിൽ പ്രാവീണ്യമുള്ള ട്രെയിനർമാരെ നിയമിക്കുന്നു. താൽപ്പര്യമുള്ള, യോഗ്യരായ ഉദ്യോഗാർഥികൾ ആധാർ കാർഡ്, മറ്റു സഹിതം കോളേജിൽ നേരിട്ട് എത്തണം. കൂടുതൽ വിവരങ്ങൾക്ക്  ഫോണ്‍ :04923 241766, 8547005029.

ജെ.പി.എച്ച്.എന്‍ ഒഴിവ്

നൂല്‍പ്പുഴ രാജീവ് ഗാന്ധി സ്മാരക ആശ്രമം സ്‌കൂളില്‍ ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്സ് (ജെ.പി.എച്ച്.എന്‍) തസ്തികയില്‍ ഒഴിവ്. യോഗ്യത – എസ്.എസ്.എല്‍.സി, ജി.എന്‍.എം-എ.എന്‍.എം, ഹെല്‍ത്ത് വര്‍ക്കേഴ്സ് ട്രെയിനിങ് സര്‍ട്ടിഫിക്കറ്റ്,  കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. സ്ഥാപനത്തില്‍ താമസിച്ച് ജോലി ചെയ്യാന്‍ തയ്യാറുള്ളവര്‍  ജൂണ്‍ അഞ്ചിന് ഉച്ചക്ക് രണ്ടിന് സ്‌കൂളില്‍ അഭിമുഖത്തിന് പങ്കെടുക്കണം. ഫോണ്‍; 8075441167

കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍, ലൈബ്രേറിയന്‍ ഒഴിവ്

നൂല്‍പ്പുഴ രാജീവ് ഗാന്ധി സ്മാരക ആശ്രമം സ്‌കൂളില്‍ കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍, ലൈബ്രേറിയന്‍ തസ്തികയില്‍ ഒഴിവ്. ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്/ബി.സി.എ, ഉബുണ്ടു സോഫ്റ്റ് വെയറില്‍ പരിജ്ഞാനമാണ് കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടറുടെ യോഗ്യത. ലൈബ്രറി സയന്‍സില്‍ ബിരുദവും കമ്പ്യൂട്ടറൈസിഡ് ലൈബ്രറിയില്‍ പ്രവര്‍ത്തിപരിചയവുമുള്ളവര്‍ക്ക് ലൈബ്രേറിയന്‍ തസ്തികയിലേക്ക് അപേക്ഷിക്കാം.  സ്ഥാപനത്തില്‍ താമസിച്ച് ജോലി ചെയ്യാന്‍ തയ്യാറുള്ളവര്‍ ജൂണ്‍ അഞ്ചിന് രാവിലെ 11 ന് സ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍ -8075441167

Advertisements

കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവ്

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലെ കണിയാമ്പറ്റ  ജി.എം.ആര്‍.എസില്‍ കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഒഴിവ്. സ്ഥാപനത്തില്‍ താമസിച്ച് ജോലി ചെയ്യാന്‍ തയ്യാറുള്ള 18-40 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ജൂണ്‍ അഞ്ചിന് ഉച്ചയ്ക്ക് 12 ന് എം.ആര്‍.എസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍ -04936 284818

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.