കേരള ഗവൺമെന്റ് ഓഫീസുകളിലെ നിയമനങ്ങൾ – 14 March 2023

0
1296

കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവരെ ആവശ്യമുണ്ട്
എറണാകുളം ജില്ലയില്‍ പട്ടികജാതി വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന കൂവപ്പടി ബ്ലോക്കിലെ മുടക്കുഴ പഞ്ചായത്തിലെ പേരങ്ങാട്, കണ്ണഞ്ചേരിമുകള്‍ പട്ടികജാതി കോളനി, വടവുകോട് ബ്ലോക്കിലെ ഐക്കരനാട് പഞ്ചായത്തിലെ ഏഴിലും പട്ടികജാതി കോളനികളിലെ വിജ്ഞാന്‍വാടികളിലേയ്ക്കും മേല്‍നോട്ടച്ചുമതല വഹിക്കുന്നതിന് ഒരു വര്‍ഷത്തേയ്ക്ക് പ്രതിമാസം 8,000 രൂപ ഹോണറേറിയം വ്യവസ്ഥയില്‍ കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ് പരിജ്ഞാനമുള്ള പ്ലസ് ടു വിജയിച്ച പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 21-45 വയസ്. പട്ടികജാതി വികസന വകുപ്പിലോ, മറ്റ് സര്‍ക്കാര്‍ വകുപ്പുകളിലോ ഫീല്‍ഡ് പ്രവര്‍ത്തന പരിചയമുള്ളവര്‍ക്ക് മുന്‍ഗണ നല്‍കും.

പ്രവൃത്തി സമയം എല്ലാ ദിവസവും രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെയും (തിങ്കളാഴ്ചയൊഴികെ), തദ്ദേശ വാസികള്‍ക്ക് മുന്‍ഗണന. നിയമനം താല്‍ക്കാലികമായിരിക്കും. വെള്ളക്കടലാസില്‍ പൂരിപ്പിച്ച അപേക്ഷ, ജാതി സര്‍ട്ടിഫിക്കറ്റ്, യോഗ്യതാ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം മാര്‍ച്ച് 17 ന് (വെള്ളിയാഴ്ച) രാവിലെ 11 ന് കാക്കനാട്, സിവില്‍ സ്റ്റേഷനില്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ നേരിട്ട് ഹാജരാകണം. (ഫോണ്‍ നമ്പര്‍ 0484-2422256).

പട്ടികവർഗ്ഗ പ്രമോട്ടറുടെ ഒഴിവ്

ജില്ലയിൽ മൂവാറ്റുപുഴ ട്രൈബൽ ഡവലപ്മെന്റ് ഓഫീസിന്റെ കീഴിൽ മുവാറ്റുപുഴ ബ്ളോക്ക്/മുനിസിപ്പാലിറ്റിയിൽ നിലവിലുള്ള പട്ടികവർഗ്ഗ പ്രമോട്ടറുടെ ഒഴിവിലേയ്ക്ക് നിയമിക്കുന്നതിന് പട്ടികവർഗ്ഗ യുവതീയുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ക്ഷേമ വികസന പദ്ധതികൾ സംബന്ധിച്ച വിവരങ്ങൾ പട്ടികവർഗ്ഗക്കാരിൽ എത്തിക്കുന്നതിനും, സർക്കാരിന്റെ വിവിധ വകുപ്പുകൾ, ഏജൻസികൾ തുടങ്ങിയവർ നടത്തുന്ന വിവിധ ക്ഷേമ പ്രവർത്തനങ്ങൾ പട്ടികവർഗ്ഗ ഗുണഭോക്താക്കളിൽ എത്തിക്കുന്നതിനും, വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്ന പട്ടികവർഗക്കാർക്ക് ചികിത്സ ഉറപ്പു വരുത്തുന്നതിനുമായി സേവന സന്നദ്ധതയുള്ളവരും പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള 20 – 35 മദ്ധ്യേ പ്രായമുള്ള പട്ടികവർഗ്ഗക്കാർക്ക് അപേക്ഷിക്കാം. എഴുത്തു പരീക്ഷയുടെയും നേരിട്ടുള്ള അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. ഒരാൾ ഒന്നിലധികം അപേക്ഷ സമർപ്പിക്കുവാൻ പാടില്ല. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 21 ന് വൈകിട്ട് അഞ്ചു വരെ. നിയമന കാലാവധി ഒരു വർഷമായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം യാത്രാബത്ത ഉൾപ്പടെ 13,500 രൂപ ഓണറേറിയത്തിന് അർഹത ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 0485-2814957, 2970337 ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം.

ആയുർവേദ ഫീമെയിൽ തെറാപ്പിസ്റ്റ്, ആയൂർവേദ ഫാർമസിസ്റ്റ് വാക്-ഇൻ-ഇന്റർവ്യൂ
വർക്കല ഗവ. ജില്ലാ ആയൂർവദേ ആശുപത്രിയിൽ ആയുർവേദ ഫീമെയിൽ തെറാപ്പിസ്റ്റ്, ആയൂർവേദ ഫാർമസിസ്റ്റ് തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഓരോ ഒഴിവ് വീതമാണുളളത്. ആയൂർവേദ ഫീമെയിൽ തെറാപ്പിസ്റ്റിന് ഭാരതീയ ചികിത്സാ വകുപ്പ് നടത്തുന്ന ആയൂർവേദ തെറാപ്പിസ്റ്റ് സർട്ടിഫിക്കറ്റും, ആയൂർവേദ ഫാർമസിസ്റ്റിന് ഭാരതീയ ചികിത്സാ വകുപ്പ് നടത്തുന്ന / അംഗീകരിച്ച ആയൂർവേദ ഫാർമസി സർട്ടിഫിക്കറ്റ് കോഴ്സുമാണ് വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി 40 വയസ് (വയസ് തെളിയിക്കുന്ന രേഖ ഹാജരാക്കണം).

ഉദ്യോഗാർഥികൾ തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന കോൺഫറൻസ് ഹാളിൽ അസൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം മാർച്ച് 22ന് രാവിലെ 10നു നേരിട്ട് ഹാജരാകണം.

Advertisements

നാഷണൽ യൂത്ത് വോളണ്ടിയർ നിയമനം: തീയതി നീട്ടി
കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിൻറെ നാഷണൽ വോളണ്ടിയർ നിയമനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 24വരെ നീട്ടിയതായി നെഹ്റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ അറിയിച്ചു.
2023 ഏപ്രിൽ 1ന് 18 വയസ്സ് പൂർത്തിയായവർക്കും 29 വയസ്സ് കവിയാത്തവർക്കും അപേക്ഷിക്കാം. എസ്.എസ്.എൽ.സി വിജയമാണ് ചുരുങ്ങിയ വിദ്യാഭ്യാസ യോഗ്യത. ഉയർന്ന വിദ്യാഭ്യാസ യോഗ്യത ഉളളവർക്കും കംപ്യൂട്ടർ പരിജ്ഞാനമുള്ളവർക്കും എൻഎസ്എസ്, എൻസിസി, ക്ലബ് പ്രവർത്തകർക്ക് മുൻഗണന. മറ്റു ജോലികളുള്ള വിദ്യാർത്ഥികൾ അപേക്ഷിക്കേണ്ടതില്ല. അപേക്ഷകർ തൃശ്ശൂർ ജില്ലയിൽ സ്ഥിരതാമസക്കാരായിരിക്കണം. പ്രതിമാസം 5000 രൂപ ഓണറേറിയം ലഭിക്കും. വിദ്യാഭ്യാസ യോഗ്യതകൾ, താമസസ്ഥലം, വയസ്സ് എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം www.nyks.nic.in എന്ന വെബ് സൈറ്റിൽ ഓൺലൈനായി മാർച്ച് 24നകം അപേക്ഷിക്കണം. ഫോൺ: 7907764873

അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്
കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള തവനൂർ കാർഷിക എഞ്ചിനീയറിംഗ് കോളേജിലെ 31 അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകളിലേക്ക് ഒരു വർഷത്തെ കോൺട്രാക്ട് നിയമനത്തിന് ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 27 വൈകുന്നേരം 4 മണി. കൂടുതൽ വിവരങ്ങൾക്ക് www.kau.in, kcaet.kau.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുക.

അങ്കണവാടി വർക്കർ/ഹെൽപ്പർ ഒഴിവ്
നോർത്ത് പറവൂർ ഐ.സി.ഡി.എസ്. പ്രോജക്ടിന്റെ പരിധിയിലുള്ള നോർത്ത് പറവൂർ മുൻസിപ്പാലിറ്റിയിലെ അങ്കണവാടി വർക്കർമാരുടേയും ഹെൽപ്പർമാരുടേയും നിലവിലുള്ളതും ഭാവിയിൽ ഉണ്ടാകാവുന്ന ഒഴിവുകളിലേക്കും നിയമനം നടത്തുന്നതിനായി നോർത്ത് പറവൂർ മുൻസിപ്പാലിറ്റിയിൽ സ്ഥിരതാമസക്കാരും സേവന തത്പരരുമായ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ പ്രായം 2023 ജനുവരി ഒന്നിന് 18 വയസ് പൂർത്തിയാകേണ്ടതും, 46 വയസ് കവിയാൻ പാടില്ലാത്തതുമാണ്. അപേക്ഷകൾ മാര്‍ച്ച് 16 മുതൽ 31 വൈകീട്ട് 5 വരെ നോർത്ത് പറവൂർ ഐ.സി.ഡി.എസ് പ്രോജക്ടിൽ സ്വീകരിക്കും. അപേക്ഷയുടെ മാതൃക നോർത്ത് പറവൂർ ഐ.സി.ഡി.എസ് പ്രോജക്ട്, നോർത്ത് പറവൂർ മുൻസിപ്പാലിറ്റി എന്നിവിടങ്ങളിൽ നിന്നും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് നോർത്ത് പറവൂർ സിവിൽ സ്റ്റേഷൻ 2-ാം നിലയിൽ പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0484 2448803.

Advertisements

ഓഫീസ് അറ്റൻഡന്റ് താത്കാലിക ഒഴിവ്
തിരുവനന്തപുരം കൈമനം വനിത പോളിടെക്നിക് കോളേജിൽ പ്രവർത്തിക്കുന്ന കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിന്റെ ഓഫീസിൽ ഒരു ഓഫീസ് അറ്റൻഡന്റിന്റെ താത്കാലിക ഒഴിവിലേക്ക് ഏഴാം ക്ലാസ് പാസ്സായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള ഉദ്യോഗാർഥികൾ മാർച്ച് 15നു രാവിലെ 10.30നു വനിതാ പോളിടെക്നിക് കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കുന്നതിന് അസൽ സർട്ടിഫിക്കറ്റുകളോടുകൂടി എത്തണം.

അങ്കണവാടി വർക്കർ/ഹെൽപ്പർ
തിരുവനന്തപുരം പാലോട് നന്ദിയോട് ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ നിലവിലുള്ള സ്ഥിരം വർക്കർ/ഹെൽപ്പർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 2023 ജനുവരി ഒന്നിന് 18നും 46നും ഇടയിലായിരിക്കണം പ്രായം. വർക്കർ തസ്തികയിൽ എസ്.എസ്.എൽ.സിയാണ് യോഗ്യത. പ്രീപ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിംഗ് വിജയിച്ചവർക്കും മുൻപരിചയമുള്ളവർക്കും മുൻഗണനയുണ്ടാകും.

ഹെൽപ്പർ തസ്തികയിൽ മലയാളം എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. എസ്.എസ്.എൽ.സി വിജയിച്ചവർ അപേക്ഷിക്കേണ്ടതില്ല. അപേക്ഷാഫോമിന്റെ മാതൃക വാമനപുരം അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസ്, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, നന്ദിയോട് ഗ്രാമപഞ്ചായത്ത് കാര്യാലയം എന്നിവിടങ്ങളിൽ നിന്ന് ലഭിക്കും. അവസാന തിയതി ഏപ്രിൽ 12, അഞ്ച് മണി വരെ. 2016ൽ അപേക്ഷ സമർപ്പിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ലെന്ന് വാമനപുരം അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0472 2841471

താത്ക്കാലിക ഒഴിവ്
പാലക്കാട് ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജന്റര്‍ സ്‌പെഷലിസ്റ്റ്, സ്‌പെഷലിസ്റ്റ് ഇന്‍ ഫിനാന്‍ഷ്യല്‍ ലിറ്ററസി, ജില്ലാ മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ തസ്തികകളില്‍ താത്ക്കാലിക ഒഴിവ്. സോഷ്യല്‍ വര്‍ക്ക്/മറ്റ് സാമൂഹിക വിഷയങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദധാരികള്‍ക്ക് മുന്‍ഗണന, ജന്റര്‍ ഫോക്കസ്ഡ് തീമുകളില്‍ ഗവ/സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം. ഇക്കണോമിക്സ്/ബാങ്കിംഗ്/മറ്റ് സമാന വിഷയങ്ങളില്‍ ബിരുദം. ബിരുദാനന്തര ബിരുദധാരികള്‍ക്ക് മുന്‍ഗണന.ഫിനാന്‍ഷ്യല്‍ ലിറ്ററസി/ ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ തീമുകളില്‍ ഫോക്കസ്ഡ് ഗവ്/സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം. ബിരുദം, ബന്ധപ്പെട്ട മേഖലയില്‍ സര്‍ക്കാര്‍/സര്‍ക്കാരിതര സ്ഥാപനങ്ങളില്‍ നിന്നുള്ള മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയമാണ് യോഗ്യതകള്‍ പ്രായപരിധി- 2023 ജനുവരി ഒന്നിന് 18 നും 41 നും ഇടയില്‍. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ മാര്‍ച്ച് 17 നകം ബന്ധപ്പെടണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.

Advertisements

ഫാർമസിസ്റ്റ് അലോപ്പതി ഒഴിവുകൾ
പിണറായി സിഎച്ച്സിയിൽ തദ്ദേശ വകുപ്പിന് കീഴിൽ മെഡിക്കൽ ഓഫീസർ എംബിബിഎസ്, ഫാർമസിസ്റ്റ് അലോപ്പതി തസ്തികയിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ 2023 ഏപ്രിൽ ഒന്ന് മുതൽ ഒരു വർഷത്തേക്ക് നിയമനം നടത്തുന്നു. ഫാർമസിസ്റ്റ് ഇൻറർവ്യു മാർച്ച് 16നും മെഡിക്കൽ ഓഫീസർ ഇൻറർവ്യു മാർച്ച് 20നും രാവിലെ 10.30ന്. കേരള പിഎസ്സി അംഗീകരിച്ച യോഗ്യത വേണം. അസ്സൽ സർട്ടിഫിക്കറ്റുകൾ ഇൻറർവ്യൂവിൽ ഹാജരാക്കണം. ഫോൺ: 0490 2382710

ഡോക്ടർമാരുടെ ഒഴിവ്
കോട്ടയം: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ വിവിധ ഡിസ്‌പെൻസറികളിൽ അലോപ്പതി വിഭാഗം മെഡിക്കൽ ഓഫീസർമാരുടെ നിലവിലുള്ള ഒഴിവുകളിലേക്ക് കരാർ വ്യവസ്ഥയിൽ (പരമാവധി ഒരു വർഷം) നിയമിക്കുന്നതിന് മാർച്ച് 18ന് രാവിലെ ഒൻപതു മുതൽ നാലുമണിവരെ വാക്ക് ഇന് ഇന്റർവ്യൂ നടത്തുന്നു. എം.ബി.ബി.എസ്. ബിരുദവും ടി.സി.എം.സി. രജിസ്‌ട്രേഷനുമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും തിരിച്ചറിയൽ രേഖയും ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോയുമായി കൊല്ലം പോളയത്തോട് ഇൻഷുറൻസ് മെഡിക്കൽ സർവീസസ് റീജണൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ ഹാജരാകണം.
ഫോൺ: 0474-2742341 Email: cru@kerala.gov.in

വോക്ക് ഇന്‍ ഇന്റര്‍വ്യൂ
കൊല്ലം അഞ്ചല്‍ ബ്ലോക്കിലെ മൊബൈല്‍ വെറ്ററിനറി യൂണിറ്റിലേക്ക് കരാറടിസ്ഥാനത്തില്‍ വെറ്ററിനറി സര്‍ജനെ നിയമിക്കുന്നു. യോഗ്യത: ബി വി എസ് സി ആന്‍ഡ് എ എച്ച്. സംസ്ഥാന വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍ ഉണ്ടായിരിക്കണം. മാര്‍ച്ച് 17ന് 10.30ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടത്തുന്ന വോക്ക് ഇന്‍ ഇന്റവ്യൂവില്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍- 0474 2793464.

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.