കായിക യുവജനകാര്യ വകുപ്പിൽ ആംബുലൻസ് അസിസ്റ്റന്റ് ഒഴിവ് | Kerala PSC Recruitment

0
803

കേരള സർക്കാർ സർവ്വീസിൽ താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും “ഒറ്റത്തവണ രജിസ് ട്രേഷൻ പദ്ധതി പ്രകാരം ഓൺലൈൻ ആയി അപേക്ഷകൾ ക്ഷണിക്കുന്നു. ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെറ്റിലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്.ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈൽ വഴി അപേക്ഷിക്കാവുന്നതാണ്.

  1. വകുപ്പ് : കായിക യുവജനകാര്യ വകുപ്പ്
  2. ഉദ്യോഗപ്പേര്: ആംബുലൻസ് അസിസ്റ്റന്റ്
  3. ശമ്പളം : 23000-50200/
  4. ഒഴിവുകളുടെ എണ്ണം : 1
  5. കാറ്റഗറി നമ്പർ : 261/2022

മേൽപ്പറഞ്ഞ ഒഴിവ് ഇപ്പോൾ നിലവിലുള്ളതാണ്. ഈ വിജ്ഞാപന പ്രകാരം തയ്യാറാക്കപ്പെടുന്ന റാങ്ക് ലിസ്റ്റ് പ്രാബല്യത്തിൽ വരുന്ന തീയതി മുതൽ ഏറ്റവും കുറഞ്ഞത് ഒരു വർഷവും ഏറ്റവും കൂടിയത് മൂന്ന് വർഷവും നിലവിലിരിക്കുന്നതാണ്. എന്നാൽ ഒരു വർഷത്തിന് ശേഷം ഇതേ തസ്തികയിലേയ്ക്ക് ഒരു പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കപ്പെടുകയാണെങ്കിൽ ആ തീയതി മുതൽ ഈ വിജ്ഞാപന പ്രകാരം തയ്യാറാക്കപ്പെടുന്ന റാങ്ക് ലിസ്റ്റിന് പ്രാബല്യമുണ്ടായിരിക്കുന്നതല്ല. മുകളിൽ കാണിച്ചിരിക്കുന്ന ഒഴിവിലേക്കും ലിസ്റ്റ് പ്രാബല്യത്തിലിരിക്കുന്ന സമയത്ത് അറിയിക്കപ്പെടുന്ന കൂടുതൽ ഒഴിവുകളിലേക്കും ഈ ലിസ്റ്റിൽ നിന്നും നിയമനം നടത്തുന്നതാണ് .

നിയമന രീതി : നേരിട്ടുള്ള നിയമനം
പ്രായപരിധി: 18-36. 02.01.1986 01.01.2004 (8 ഇടയിൽ ജനിച്ചവരായിരിക്കണം(രണ്ട് തീയതികളും ഉൾപ്പെടെ).പട്ടിക ജാതി. പട്ടികവർഗ്ഗം,മറ്റ് പിന്നാക്കം എന്നീ വിഭാഗങ്ങളിൽപ്പെട്ടവർക്ക് നിയമാനുസൃത വയസ്സിളവ് ഉണ്ടായിരിക്കും.യാതൊരു കാരണവശാലും ഉയർന്ന പ്രായപരിധി 50 (അൻപത്) വയസ്സ് കവിയാൻ പാടില്ല എന്ന വ്യവസ്ഥയ്ക്ക് വിധേയമായിട്ടാണ് വയസ്സിളവ് സംബന്ധിച്ച ആനുകൂല്യങ്ങൾ നൽകുന്നത്.(വയസ്സിളവിനെ സംബന്ധിച്ച മറ്റ് വ്യവസ്ഥകൾക്ക് Part I പൊതു വ്യവസ്ഥകളിലെ രണ്ടാം ഖണ്ഡിക നോക്കുക),

Advertisements

യോഗ്യതകൾ

1) എട്ടാം ക്ലാസ് പാസ്സായിരിക്കണം.
2) മെഡിക്കലി ഫിറ്റ് ആയിരിക്കണം. (ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾ ഈ തസ്തികയ്ക്ക് അപേക്ഷിക്കുവാൻ അർഹരല്ല). അപേക്ഷ സമർപ്പിക്കാൻ കേരള പി.എസ്.സി വെബ് സൈറ്റ് സന്ദർശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.