കേരള പി എസ് സി (Kerala Public Service Commission) പൊതുമരാമത്ത് (ഇലക്ട്രിക്കൽ വിംഗ്) വകുപ്പിലെ ലൈൻമാൻ (Lineman) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ വിവിധ ജില്ലകളിലായി ഒഴിവുകൾ.
ഒഴിവ്:
കോട്ടയം (2),
ഇടുക്കി ( 4),
മലപ്പുറം (1)
കോഴിക്കോട് (8),
കണ്ണൂർ (2)
യോഗ്യത
1.പത്താം ക്ലാസ് 2. ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിലെ സർട്ടിഫിക്കറ്റ്/ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ലണ്ടൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സിറ്റി ആൻഡ് ഗിൽഡ്സ് പരീക്ഷ / ഇലക്ട്രിക്കൽ ലൈറ്റിലും പവറിലുമായി M.G.T.E അല്ലെങ്കിൽ K.G.T.E സർട്ടിഫിക്കറ്റ്/ ഇലക്ട്രീഷ്യൻ അല്ലെങ്കിൽ ലൈൻമാൻ ആയി ഗ്രേഡ് III സർട്ടിഫിക്കറ്റ്
പ്രായം: 19 – 36 വയസ്സ് ( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 26,500 – 60,700 രൂപ
ഉദ്യോഗാർത്ഥികൾ 446/2022 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് 2022 ഡിസംബർ 14 ന് മുൻപായി വൺ ടൈം ആപ്ലിക്കേഷൻ വഴി ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക. വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്.
നോട്ടിഫിക്കേഷൻ ലിങ്ക് click here അപേക്ഷാ ലിങ്ക് click here