സ്വീപ്പർ കം സാനിട്ടറി വർക്കർ, മേട്രൻ ഒഴിവ്

0
1138

സ്വീപ്പർ കം സാനിട്ടറി വർക്കർ താത്കാലിക ഒഴിവ്

തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളേജിനോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന വനിതാ ഹോസ്റ്റലിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ സ്വീപ്പർ കം സാനിട്ടറി വർക്കർ തസ്തികയിൽ മൂന്ന് ഒഴിവുകൾ നിലിവിലുണ്ട്. ഏഴാം ക്ലാസ് പാസായിരിക്കണം. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. 40 നും 60 നും ഇടയിൽ പ്രായമുള്ള വനിതാ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. വാക്ക്-ഇൻ ഇന്റർവ്യൂ 2024 ഡിസംബർ 16 ന് രാവിലെ 10 മണിക്ക് കോളേജിൽ നടക്കും. താൽപര്യമുള്ള ഉദ്യോഗാർഥികൾ വയസ്, യോഗ്യത, പ്രവൃത്തിപരിചയം, സ്വഭാവ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽരേഖ എന്നിവയുടെ അസൽ രേഖകൾ സഹിതം കോളേജ് ഓഫീസിൽ ഹാജരാകണം.

മേട്രൻ ഒഴിവ്

തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളേജിനോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന വനിതാ ഹോസ്റ്റലിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ മേട്രന്റെ ഒഴിവുണ്ട്. എസ്.എസ്.എൽ.സിയാണ് അടിസ്ഥാന യോഗ്യത. അക്കൗണ്ടിങ്ങിലുള്ള അറിവ് അഭിലഷണീയം. ഹോസ്റ്റലിൽ താമസിച്ച് ജോലി ചെയ്യാൻ താൽപര്യമുള്ള 40 നും 60 നു ഇടയിൽ പ്രായമുള്ള വനിതാ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. വാക്ക്-ഇൻ ഇന്റർവ്യൂ 2024 ഡിസംബർ 19 ന് രാവിലെ 10 മണിക്ക് കോളേജിൽ നടക്കും. താൽപര്യമുള്ള ഉദ്യോഗാർഥികൾ വയസ്, യോഗ്യത, പ്രവൃത്തിപരിചയം, സ്വഭാവ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവയുടെ അസൽ രേഖകൾ സഹിതം കോളേജിൽ ഹാജരാകണം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.