സൗദി അറേബ്യയിലെ സ്വകാര്യ ആശുപത്രിയിൽ സ്റ്റാഫ് നഴ്സിന്റെ 40 ഒഴിവുണ്ട്. വനിതകളെയാണ് ആവശ്യം. രണ്ടുവർഷത്തെ കരാർ നിയമനമാണ്. നോർക്ക റൂട്ട്സ് വഴിയായിരിക്കും റിക്രൂട്ട്മെന്റ്. യോഗ്യത: ബി.എസ്സി. നഴ്സിങ്, ഒരുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി: 35 വയസ്സ്. ശമ്പളം: 82,000 രൂപ. ഫ്രീവിസ, താമസസൗകര്യം എന്നിവ ലഭിക്കും.
വിശദവിവരങ്ങൾ www.norkaroots.org എന്ന വെബ്സൈറ്റിലുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2022 ഫെബ്രുവരി 12.