സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ആന്‍ഡ് അഡ്വാന്‍സ്ഡ് കംപ്യൂട്ടിങ്ങില്‍ (സി-ഡാക്) പ്രോജക്ട് എന്‍ജിനീയര്‍/മാനേജര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉത്തര്‍പ്രദേശിലെ നോയ്ഡയിലുള്ള കേന്ദ്രത്തിലാണ് അവസരം. 140 ഒഴിവുണ്ട്. കരാര്‍ നിയമനമാണ്. തുടക്കത്തില്‍ മൂന്ന് വര്‍ഷത്തേക്കായിരിക്കും കരാര്‍. ഒഴിവ്-100.
- യോഗ്യത– ബന്ധപ്പെട്ട വിഷയത്തില്‍ ഫസ്റ്റ് ക്ലാസോടെ നേടിയ ബി.ഇ./ ബി.ടെക്./ എം.സി.എ./ തത്തുല്യം,
- 2-4 വര്‍ഷത്തെ പ്രവൃത്തിപരിചയം.
- വാര്‍ഷികശമ്പളം: 7.51- 8.94 ലക്ഷം രൂപ.
- പ്രായം 35 വയസ്സ് കവിയരുത്.
വിഷയങ്ങള്‍: കംപ്യൂട്ടര്‍ സയന്‍സ്, ഐ.ടി., കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍സ്, ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സോഫ്റ്റ്വേര്‍ എന്‍ജിനീയറിങ്, മെഷീന്‍ ലേണിങ്, ഡേറ്റാ സയന്‍സ്, ബ്ലോക്ക് ചെയിന്‍, ക്ലൗഡ് കംപ്യൂട്ടിങ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍, ബയോ ഇന്‍ഫര്‍മാറ്റിക്‌സ്, കംപ്യൂട്ടര്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് നാനോടെക്നോളജി, ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികോം എന്‍ജിനീയറിങ്, ജിയോ ഇന്‍ഫര്‍മാറ്റിക്‌സ് എന്‍ജിനീയറിങ്, ഇന്‍ഫര്‍മേഷന്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്, മാത്തമാറ്റിക്‌സ് ആന്‍ഡ് കംപ്യൂട്ടിങ്, ടെലികമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്.
വിശദവിവരങ്ങള്‍ www.cdac.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അവസാന തീയതി: 2023 ഏപ്രില്‍ 12.