ഡിജിറ്റല്‍ സര്‍വകലാശാല;  78 അനധ്യാപകര്‍ ഒഴിവ് – Digital University Kerala

0
1106

ഡിജിറ്റല്‍ സര്‍വകലാശാലയില്‍ ( Digital University) അനധ്യാപക ( Non Teaching Jobs) തസ്തികകളിലേക്ക് അപേക്ഷിക്കാം. പ്രോഗ്രാം മാനേജര്‍, കമ്യൂണിറ്റി ആന്‍ഡ് ഔട്ട്റീച്ച് മാനേജര്‍, ബിസിനസ് അനലിസ്റ്റ്, സോഫ്റ്റ്വേര്‍ എന്‍ജിനീയര്‍ ട്രെയിനി, സീനിയര്‍ സോഫ്റ്റ്വേര്‍ എന്‍ജിനീയര്‍ തുടങ്ങി തസ്തികകളിലായി ആകെ 78 ഒഴിവുണ്ട്.

തസ്തികകളും ഒഴിവും:

  • പ്രോഗ്രാം മാനേജര്‍-1, ശമ്പളം: 25000-31000 രൂപ, യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദം. ഒരു വര്‍ഷ പ്രവൃത്തിപരിചയം. പ്രായം: 30 കവിയരുത്.
  • കമ്യൂണിറ്റി ആന്‍ഡ് ഔട്ട്റീച്ച് മാനേജര്‍-1, ശമ്പളം: 20000-25000 രൂപ, യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദം. ഒരു വര്‍ഷ പ്രവൃത്തിപരിചയം. പ്രായം: 30 കവിയരുത്.
  • റെസ്പോണ്‍സിബിള്‍ കംപ്യൂട്ടിങ് ഫെലോ-1, ശമ്പളം: 15000 രൂപ, യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദം. പ്രായം: 30 കവിയരുത്.
  • അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അവസാന തീയതി: 2024 മാര്‍ച്ച് 27.

മറ്റ് തസ്തികകളും ഒഴിവും:

Advertisements
  • റിലേഷന്‍ഷിപ്പ് മാനേജര്‍-1, ട്രെയിനിങ് ഓഫീസര്‍-2, ട്രെയിനിങ് മാനേജര്‍-1, ക്രിയേറ്റീവ് ആന്‍ഡ് പി.ആര്‍. മാനേജര്‍-1, ടെക്നിക്കല്‍ അസോസിയേറ്റ്-1, ട്രെയിനിങ് ഇന്റേണ്‍-2. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അവസാന തീയതി: മാര്‍ച്ച് 27.
  • സീനിയര്‍ എക്‌സിക്യുട്ടീവ്-എച്ച്.ആര്‍ ഓപ്പറേഷന്‍സ്-1, സീനിയര്‍ പ്രോജക്ട് മാനേജര്‍-ഇ ഗവേണന്‍സ്-1 (ഡെപ്യൂട്ടേഷന്‍),
  • സീനിയര്‍ പ്രോജക്ട് മാനേജര്‍– എന്റര്‍പ്രൈസസ് സിസ്റ്റംസ്-1,
  • ബിസിനസ് അനലിസ്റ്റ്-4,
  • സീനിയര്‍ സോഫ്റ്റ്വേര്‍ എന്‍ജിനീയര്‍-8,
  • സോഫ്റ്റ്വേര്‍ എന്‍ജിനീയര്‍-10,
  • ജൂനിയര്‍ സോഫ്റ്റ്വേര്‍ എന്‍ജിനീയര്‍-15,
  • സോഫ്റ്റ്വേര്‍ എന്‍ജിനീയര്‍ ട്രെയിനി-20,
  • സീനിയര്‍ ആപ്ലിക്കേഷന്‍ സെക്യൂരിറ്റി എന്‍ജിനീയര്‍-1,
  • ഡേറ്റ സയന്റിസ്റ്റ്-2,
  • ജൂനിയര്‍ ഡേറ്റ സയന്റിസ്റ്റ്-4.

കരാര്‍/ഡെപ്യൂട്ടേഷന്‍ അടിസ്ഥാനത്തിലാണ് നിയമനം. ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തേയും ഒ.ബി.സി വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തേയും ഇളവ് ലഭിക്കും. അപൂര്‍ണമായോ അവസാന തീയതിക്കുശേഷമോ ലഭിക്കുന്ന അപേക്ഷ സ്വീകരിക്കുന്നതല്ല. അപേക്ഷിക്കുന്നവര്‍ക്ക് സാധുതയുള്ള ഇ-മെയില്‍ ഐ.ഡി ഉണ്ടാകണം. സ്‌കില്‍ടെസ്റ്റ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അപേക്ഷ: CDIPD കരിയര്‍ പോര്‍ട്ടല്‍ വഴി (cdipd.duk.ac.in/career) ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി: 2024 മാര്‍ച്ച് 26.
യോഗ്യത, പ്രവൃത്തിപരിചയം, പ്രായം, അപേക്ഷാസമര്‍പ്പണം തുടങ്ങി വിശദവിവരങ്ങള്‍ക്ക് ഡിജിറ്റല്‍ സര്‍വകലാശാല വെബ്സൈറ്റ് സന്ദര്‍ശിക്കുക. വെബ്സൈറ്റ്: duk.ac.in

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.