ടെക്നോപാർക്കിൽ ഒഴിവുള്ള 100 ലധികം കസ്റ്റമർ സർവീസ് അസോസിയേറ്റ് തസ്തികയിലേക്ക് പ്രത്യേക ജോബ് ഫെയറിലൂടെ നിയമനം നടത്തുന്നു.

0
920

തിരുവനന്തപുരം ടെക്നോപാർക്കിൽ ഒഴിവുള്ള 100 ലധികം കസ്റ്റമർ സർവീസ് അസോസിയേറ്റ് തസ്തികയിലേക്ക് പ്രത്യേക ജോബ് ഫെയറിലൂടെ നിയമനം നടത്തുന്നു. ഏപ്രിൽ 1 ന് കോഴിക്കോട് ജില്ലയിലെ കാരാപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ രാവിലെ ഒമ്പത് മുതൽ ജോബ് ഫയർ ആരംഭിക്കും.

ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുള്ള ബിരുദധാരികൾക്ക് പങ്കെടുക്കാം. (ഇംഗ്‌ളീഷ് ഭാഷ നന്നായി കൈകാര്യം ചെയ്യുന്ന ബിരുദധാരികളല്ലാത്തവരേയും പരിഗണിക്കും)
പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ DWMS ൽ ലഭ്യമായിട്ടുള്ള English score Test പൂർത്തിയാക്കണം. ഇഗ്ലീഷ് ടെസ്റ്റിൽ B1, B2, C1,C2 എന്നീ ലെവലിൽ ഏതെങ്കിലും സ്‌കോർ ചെയ്യുന്നവർ മാത്രം DWMS വഴി ജോബ് ഫെയറിൽ (Malabar Job fair -April edition) രജിസ്റ്റർ ചെയ്യണ്ടതാണ്. (English skill score സ്‌ക്രീൻ ഷോട്ട് എടുത്ത് വെക്കാം).

ഉദ്യോഗാർത്ഥികളെ ഗ്രൂപ്പ് ഡിസ്‌കഷൻ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കുക. നിയമനം ലഭിക്കുന്നവർക്ക് പ്രതിവർഷം 3 to 7 ലക്ഷം വാർഷിക സാലറിയും കൂടാതെ 5 ലക്ഷം ഹെൽത് ഇൻഷുറൻസും 30 ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസും 15,000 രൂപ റീലൊക്കേഷൻ അലവൻസും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കും.

Advertisements

വിശദവിവരങ്ങൾക്ക് www.knowledgemission.Kerala.gov.in സന്ദർശിക്കുകയോ പ്ലേസ്റ്റോറിൽ DWMS connect app ഡൗൺലോഡ് ചെയ്യാം. കൂടുതൽ വിവരങ്ങൾ അറിയാൻ 0471-2737883 എന്ന നമ്പറിൽ മിസ്സ്ഡ് കാൾ ചെയുക.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.