1300+ ഒഴിവുമായി തൊഴിൽ മേള: യോഗ്യത പത്താം ക്ലാസ് മുതൽ

1
1638
1300 vacancies job fair kerala

പാലക്കാട് തൊഴിൽ മേള: 500 ഒഴിവ് – Prayukthi Job Drive

പാലക്കാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്/എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ 500 ഒഴിവിൽ തൊഴിൽമേള (Job Fair) 2024 നവംബർ 30ന്. 15 ഓളം സ്വകാര്യ സ്‌ഥാപനങ്ങളിലേക്കാണ് നിയമനം. മലമ്പുഴ കല്ലേപ്പിള്ളി ഐഎച്ച്ആർഡി അപ്ലൈഡ് സയൻസ് കോളജിൽ രാവിലെ 10 നാണ് മേള.

ഒഴിവുകൾ: ഐടിഐ ഇലക്ട്രിഷ്യൻ, ഫിറ്റർ, വെൽഡർ, മെക്കാനിക്കൽ, പ്രൊഡക്ഷൻ മാനേജർ, അക്കൗണ്ടന്റ്, ഇലക്ട്രിക്കൽ ഡിസൈൻ, സീനിയർ സെയിൽസ്, മാർക്കറ്റിങ്, സിഎൻസി മെഷീൻ ഓപ്പറേറ്റർ, ബ്രാഞ്ച് മാനേജർ, സർവീസ് എൻജിനീയർ, സൈറ്റ് എൻജിനീയർ, മാർക്കറ്റിങ്, എക്സിക്യൂട്ടീവ് ജൂനിയർ, അസിസ്റ്റന്റ് ലോൺ ഓഫിസർ, ക്യാഷിയർ, സാപ് ട്രെയിനർ, ഡിപ്ലോമ ഇൻ സോഫ്റ്റ് വെയർ, കംപ്യൂട്ടർ സയൻസ് ഫാക്കൽറ്റി,പഞ്ചായത്ത് കോർഡിനേറ്റർ, ടെലികോളർ, തെറാപ്പിസ്‌റ്റ് (പഞ്ചകർമ്മ), എച്ച്ആർ മാനേജർ. പങ്കെടുക്കേണ്ടവർ ഗൂഗിൾ ഫോമിൽ (https://forms.gle/EfQSP4yoe9tW5qf18) റജിസ്റ്റർ ചെയ്യണം. 30 ന് അസ്സൽ സർട്ടിഫിക്കറ്റുകളും ബയോഡഡേറ്റയുമായി ഹാജരാവുക. 0491-2505204, 82898 47817.

പത്തനംതിട്ട തൊഴിൽ മേള: 875 ഒഴിവ്

വിവിധ സ്വകാര്യ സ്‌ഥാപനങ്ങളിലെ 875 ഒഴിവുകളിൽ തൊഴിൽമേള (Job Fair) 2024 നവംബർ 30ന് കോഴഞ്ചേരി സെന്റ്. തോമസ് കോളജിൽ. ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന മേളയിൽ പത്താം ക്ലാസ്, പ്ലസ് ടു, ഐടിഐ/ഡിപ്ലോമ, ഡിപ്ലോമ (ഗ്രാഫിക് ഡിസൈനിങ് ), ബികോം വിത്ത് ടാലി, ഐടിഐ എംഎംവി, ഡിപ്ലോമ/ബിടെക് (മെക്കാനിക്കൽ/ ഓട്ടോമൊബീൽ), ബിരുദം/ പിജി, ബിടെക്/ ബിസിഎ/ എംസിഎ, ക്യുപ എക്സ്പർട്ട്, എംബിഎ (ഫിനാൻസ്), എംകോം, എംഎ ഇക്കണോമിക്സ്, ഡിജിറ്റൽ മാർക്കറ്റിങ്, ഒക്യുപേഷനൽ തെറപ്പി ബിരുദം / പിജി, മെഡിക്കൽ ലാബ് ടെക്നോളജി, ഓപ്പറേഷൻ തിയറ്റർ ടെക്നിഷ്യൻ, ഗോൾഡ് സ്മിത്ത് യോഗ്യതക്കാർക്കാണ് അവസരം.
0468-2222745, ഇ-മെയിൽ: contactmvpamcc@gmail.com

1 COMMENT

  1. Advertisements

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.