തൊഴില്‍ മേള 2022 ഏപ്രില്‍ എട്ടിന്
പാലക്കാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റര്‍, എന്നിവയുടെ ആഭിമുഖ്യത്തില്‍ സ്വകാര്യമേഖല സ്ഥാപനങ്ങളിലെ ഒഴിവുകള്‍ നികത്തുന്നതിന് 2022 ഏപ്രില്‍ എട്ടിന് തൊഴില്‍ മേള നടത്തുന്നു.
- ഫിസിക്സ് ടീച്ചര്‍ (എം.എസ്.സി/ ബി. എഡ്)
- പി. ഇ ടീച്ചര്‍ (എം. പിഎഡ്/ബി.പിഎഡ്)
- ജൂനിയര്‍ എന്‍ജിനീയര്‍-ഡിസൈന്‍ മെക്കാനിക്കല്‍(ബി.ഇ/ബി.ടെക്)
- ജൂനിയര്‍ എന്‍ജിനീയര്‍ ഇലക്ട്രിക്കല്‍ ഓട്ടോമേഷന്‍ (ബി.ഇ/ബി.ടെക്),
- മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ്(എം.ബി.എ),
- കളക്ഷന്‍ എക്സിക്യൂട്ടീവ്(പ്ലസ് ടു)
- ബുക്കിംഗ് എക്സിക്യൂട്ടീവ് (എസ്.എസ്.എല്‍.സി)
- മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് (എസ്.എസ്.എല്‍.സി) യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്ക് മാത്രമാണ് മേളയില്‍ പ്രവേശനം.ഏപ്രില്‍ അഞ്ച്,ആറ്,ഏഴ് തീയതികളിലായി എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്റ്റര്‍ ചെയ്യുന്നതിന് ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ്, വണ്‍ടൈം രജിസ്ട്രേഷന്‍ ഫീസായി 250 രൂപ, ബയോഡാറ്റയും സഹിതം പാലക്കാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് എത്തണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. മുന്‍പ് രജിസ്റ്റര്‍ ചെയ്തവര്‍ രശീതി, ബയോഡാറ്റയുടെ രണ്ട് പകര്‍പ്പ് എന്നിവ നല്‍കണം. ഫോണ്‍: 0491 2505204. ജില്ലാ ഇൻഫർമേഷൻ ഓഫീസ് പാലക്കാട്