കൊല്ലം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ നേത്യത്വത്തിൽ തിരുവനന്തപുരം ജില്ലയിലെ മാളിലേക്കായി തൊഴിൽമേള സംഘടിപ്പിക്കും. നവംബർ 17ന് പള്ളിമുക്ക് വടക്കേവിള യൂനുസ് കോളജ് ഓഫ് എൻജിനീയറിങ്ങിലാണു തൊഴിൽമേള.
സെയിൽസ് സ്റ്റാഫ് (300 ഒഴിവുകൾ), കാഷ്യർ (80 ഒഴിവുകൾ), സെക്യൂരിറ്റി (50 ഒഴിവുകൾ), ബുച്ചർ, ഫിഷ് മോൺകെർ, സ്നാക്ക് മേക്കർ, കമ്മീസ്, സ്വീറ്റ് മേക്കർ, ബാസ്റ്റ് മേക്കർ, ഷവർമ മേക്കർ, പേസ്ട്രി കമ്മി, കോൺഫെക്ഷനർ, ഖുബൂസ് മേക്കർ, അറബിക് സ്വീറ്റ് മേക്കർ, തന്നൂർ ചൈനീസ് കുക്ക് (70 ഒഴിവുകൾ), ഹെൽപേഴ്സ്/പിക്കേഴ്സ് (50 ഒഴിവുകൾ), റൈഡ് ഓപ്പറേറ്റർ (60 ഒഴിവുകൾ) എന്നിവയിലേക്കാണു നിയമനം.
ശമ്പളത്തിനു പുറമേ താമസവും ഭക്ഷണവും സൗജന്യം. എസ്എസ്എൽസി/പ്ലസ്ടു ഐടിഐ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് നവംബർ16 നു മുൻപ് ഗുഗിൾ ലിങ്ക് വഴി റജിസ്റ്റർ ചെയ്ത് തൊഴിൽമേളയിൽ പങ്കെടുക്കാം. റജിസ്ട്രേഷൻ ലിങ്ക് https://docs.google.com/forms/d/e/1FAIpQLSc9xpHuq8HBmnpAcfWmApfYEH23GF-e203dJXOKZ2OYPuFsmw/viewform