നിയുക്തി 2022 മെഗാ ജോബ് ഫെയർ ഡിസംബർ 10 ന് കോട്ടയത്ത്

0
1873

കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്
നാഷണൽ എംപ്ലോയ്മെന്റ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 10ന് മെഗാ ജോബ് ഫെയർ നിയുക്തി 2022 സംഘടിപ്പിക്കുന്നു.

കോട്ടയം ജില്ലയിലെ അൽഫോൻസാ കോളേജ് പാലായിൽ വെച്ചാണ് ജോബ് ഫെയർ നടക്കുക. അൻപതിൽ-പരം ഉദ്യോഗദായകർ പങ്കെടുക്കുന്ന തൊഴിൽ മേളയിൽ

ബാങ്കിങ്, നോൺ ബാങ്കിങ് , ഫിനാൻസ്, ടെലികോം, ഐടി ,ടെക്നിക്കൽ ,നോൺ ടെക്നിക്കൽ , ബിപിഒ , എഡ്യൂക്കേഷണൽ ,ഫാർമസ്യൂട്ടിക്കൽസ് , ഹോസ്പിറ്റൽസ് , ഹോസ്പിറ്റാലിറ്റി, റീറ്റെയ്ൽസ്, ഇൻഷുറൻസ്, ഓട്ടോമൊബൈൽസ് ,സർവീസ് ,മാനേജ്മെന്റ, ഹെൽത്ത് കെയർ, ഹ്യൂമൺ റിസോഴ്സ് , എൻജിനീയറിങ്, തുടങ്ങി വിവിധ മേഖലകളിലെ മൂവായിരത്തിലധികം ഒഴിവുകളിലേക്കാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്.

പങ്കെടുക്കുന്ന കമ്പനികളുടെ വിവരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എസ്എസ്എൽസി, പ്ലസ് ടു, ഐ.ടി.ഐ , ഐ.ടി .സി ,ഡിപ്ലോമ, ഗ്രാജുവേഷൻ, പോസ്റ്റ് ഗ്രാജുവേഷൻ, ,എഞ്ചിനീയറിംഗ് , എം ബി എ , എം.സ്ഡ.ബ്ല്യൂ , നഴ്സിംഗ് തുടങ്ങി വിവിധ തലത്തിലുള്ള യോഗ്യതയുള്ള ഒഴിവുകളിലേക്കാണ് നിയമനം. പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗദായകരും ഉദ്യോഗാർത്ഥികളും www.jobfest.kerala.gov.in എന്ന വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യണം.

ഉദ്യോഗാർത്ഥികൾ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തതിന് ശേഷം ലഭിക്കുന്ന അഡ്മിറ്റ് കാർഡ് പ്രിന്റ് എടുത്ത് ലഭിച്ചിരിക്കുന്ന ടൈം സ്ലോട്ടിൽ തന്നെ കോളേജിൽ എത്തിച്ചേരണം.

കൂടുതൽ വിവരങ്ങൾക്ക് 0481-2563451/2565452/2560413 എന്ന നമ്പറുകളിൽ ബന്ധപ്പെടുക.

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.