കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്സലന്‍സിന്റെ മേല്‍നോട്ടത്തില്‍ കാസർകോഡ് ജില്ലാ ഭരണകൂടത്തിന്റെയും, ജില്ലാ സ്‌കില്‍ കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ സങ്കല്‍പ് പദ്ധതിയുടെ ഭാഗമായി തൊഴിലരങ്ങ് മെഗാ ജോബ് ഫെയര്‍ 2022 മാര്‍ച്ച് 19ന് ജില്ലയില്‍ നടത്തും.
- Venue: Govt. College, Kasaragode
- Date: 19 Mar 2022 – 19 Mar 2022Time : 09:00 am to 05:00 pm
തൊഴിലന്വേഷകര്‍ക്ക് ജോബ് ഫെയറിലൂടെ അനുയോജ്യമായ തൊഴില്‍ അവസരങ്ങള്‍ കണ്ടെത്താനാവും. മെഗാ ജോബ് ഫെയറില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള തൊഴില്‍ ദാതാക്കള്‍ക്ക് 2022 ഫെബ്രുവരി 20 വരെ രജിസ്റ്റര്‍ ചെയ്യാം. തൊഴിലന്വേഷകര്‍ക്ക് ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 14 വരെയും രജിസ്റ്റര്‍ ചെയ്യാം. മികച്ച ഉദ്യോഗാര്‍ഥികളെ തേടുന്ന തൊഴില്‍ ദാതാക്കള്‍ www.statejobportal.kerala.gov.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് മേളയില്‍ പങ്കാളികളാവാം.
കേന്ദ്ര സര്‍ക്കാറിന്റെ സങ്കല്‍പ് പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന മേളയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള തൊഴില്‍ദാതാക്കള്‍ സ്റ്റേറ്റ് ജോബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്ട്രേഷന്‍ സൗജന്യമാണ്. രജിസ്ട്രേഷന്‍ അംഗീകരിച്ചാല്‍ ഒഴിവ് വിവരങ്ങള്‍ ഇതേ പോര്‍ട്ടലില്‍ അപ്ഡേറ്റ് ചെയ്യാനാവും. തൊഴില്‍ ദാതാക്കള്‍ക്ക് പുറമെ തൊഴില്‍ അന്വേഷകര്‍ക്കും www.statejobportal.kerala.gov.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് മേളയില്‍ പങ്കാളികളാവാം. സംശയനിവാരണത്തിന് ജില്ലാ പ്ലാനിംഗ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 8848323517