എറണാകുളത്ത് ഉദ്യോഗ് തൊഴിൽ മേള – Udhyog Job Fair at Ernakulam

0
1559

എറണാകുളം ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിനോട് അനുബന്ധമായി പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെൻ്ററുമായി സഹകരിച്ച് പെരുമ്പാവൂർ ജയ് ഭാരത് കോളേജ് ഈ വരുന്ന ഫെബ്രുവരി 4ാം തീയതി, രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ഉദ്യോഗ് മേള എന്ന പേരിൽ ഒരു മെഗാ ജോബ് ഫെയർ സംഘടിപ്പിക്കുന്നു.

Date : 04.02.2023
Time : 9.00 am to 5.00 pm
Venue : Jai Bharath Arts and Science College

ആരോഗ്യം – ഹോസ്പിറ്റൽ, ബാങ്കിംഗ്, വിദ്യാഭാസം, എൻജിനീയറിങ് ടെക്നോളജി, ഐ ടി, ടൂറിസം, ബിസിനസ്സ് & കൊമേഴ്സ്, ഓട്ടോമൊബൈൽ, സെയിൽസ്, മാർക്കറ്റിംഗ് തുടങ്ങിയ മേഖലകളിൽ നിന്നുമുള്ള 50ഓളം കമ്പനികൾ/ സ്ഥാപനങ്ങൾ പങ്കെടുക്കുന്ന ജോബ് ഫെയറിൽ, പ്ലസ് ടു മുതൽ വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. തികച്ചും സൗജന്യമായി പങ്കെടുക്കാവുന്ന ഈ ഉദ്യോഗമേളയുടെ, രജിസ്ട്രേഷന് വേണ്ടിയുള്ള അവസാന തീയതി ജനുവരി 31, 2023.

രജിസ്റ്റർ ചെയ്യുന്നതിന് വേണ്ടിയുള്ള ലിങ്ക് :
https://forms.gle/kPq9JSB7vwgtgxU46

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുവാൻ: 8075883689, 98474 15522

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.