അങ്കണവാടി വർക്കർ, ഹെൽപ്പർ അപേക്ഷ ക്ഷണിച്ചു

0
547

വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള മൂവാറ്റുപുഴ അഡീഷണൽ വനിതാ ശിശു വികസന പദ്ധതി ഓഫീസിന്‍റെ പരിധിയിലുള്ള ആരക്കുഴ, ആയവന, ആവോലി, കല്ലൂർക്കാട്, മഞ്ഞള്ളൂർ, മാറാടി എന്നീ പഞ്ചായത്തുകളിലെ അങ്കണവാടികളിൽ നിലവിലുള്ളതും ഭാവിയിൽ ഉണ്ടാകാവുന്ന അങ്കണവാടി വർക്കർമാരുടെയും, ഹെൽപ്പർമാരുടെയും ഒഴിവുകളിലേയ്ക്കും അപേക്ഷിക്കാം. അപേക്ഷിക്കുന്നവർ അതാത് പഞ്ചായത്തിൽ സ്ഥിര താമസക്കാരായിരിക്കണം. അങ്കണവാടി വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്എസ്എൽസി വിജയിച്ചവരായിരിക്കണം. ഹെൽപ്പർ തസ്തികയിലേക്ക് എസ്എസ്എൽസി വിജയിക്കാത്ത എഴുത്തും വായനയും അറിയാവുന്നവർക്ക് അപേക്ഷിക്കാം. പ്രായം 18 നും 46 വയസ്സിനുമിടയ്ക്ക്. അർഹതപ്പെട്ടവർക്ക് നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തീയ്യതി 2023 ഏപ്രില്‍ 27 വൈകിട്ട് അഞ്ചു വരെ. കൂടുതൽ വിവരങ്ങൾ എല്ലാ പ്രവർത്തി ദിവസങ്ങളിലും മൂവാറ്റുപുഴ അഡീഷണൽ വനിതാ ശിശു വികസന പദ്ധതി ഓഫീസിൽ അറിയാം . ഫോൺ നമ്പർ 0485 2810018 .

അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
വെട്ടിക്കവല ശിശു വികസന പദ്ധതി ഓഫീസിന്റെ പരിധിയിലുളള മേലില ഗ്രാമപഞ്ചായത്തിലെ അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മേലില ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷയുടെ മാതൃക വെട്ടിക്കവല ശിശു വികസന പദ്ധതി ഓഫീസ്, മേലില ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കും. ഏപ്രില്‍ 24ന് വൈകിട്ട് അഞ്ചിനകം വെട്ടിക്കവല ശിശു വികസന പദ്ധതി ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. 2022 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയായ, 46 വയസ്സ് കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി /പട്ടികവര്‍ഗത്തില്‍പ്പെട്ടവര്‍ക്ക് ഉയര്‍ന്ന പ്രയപരിധിയില്‍ മൂന്ന് വര്‍ഷത്തെ ഇളവ്. മുന്‍പരിചയമുളളവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ അവര്‍ സേവനം അനുഷ്ഠിച്ച് കാലയളവ് (പരമാവധി 3 വര്‍ഷം) ഇളവ് ലഭിക്കും. എസ് എസ് എല്‍ സി പാസായവര്‍ക്ക് അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്കും അങ്കണവാടി ഹെല്‍പ്പര്‍ എസ് എസ് എല്‍ സി പാസാകാത്തവര്‍ക്കും (എഴുത്തും വായനയും അറിയണം). അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് ഫോണ്‍ : 9495348035.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.