അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം കേരള (അസാപ് കേരള- ASAP Kerala), കേരളത്തിലുടനീളമുള്ള 16 കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകളിലേക്ക് എക്‌സിക്യൂട്ടീവ്, ജൂനിയര്‍ എക്‌സിക്യൂട്ടീവ്, ഗ്രാജുവേറ്റ് ഇന്റേണ്‍ എന്നീ പോസ്റ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദധാരികളായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാവുന്ന നിരവധി തൊഴില്‍ അവസരങ്ങളിലേക്കാണ് നിലവില്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
- എക്‌സിക്യൂട്ടീവ് 16 ഒഴിവ്,
- ജൂനിയര്‍ എക്‌സിക്യൂട്ടീവ് : 10 ഒഴിവ്,
- ഗ്രാജുവേറ്റ് ഇന്റേണ്‍: 10 അധികം ഒഴിവുകള്‍,
- ഗ്രാജുവേറ്റ് ഇന്റേണ്‍: ഗ്രാഫിക് ഡിസൈൻ ഒരു ഒഴിവ്,
- ഗ്രാജുവേറ്റ് ഇന്റേണ്‍ ലീഡ് മാനേജ്‌മെന്റ് രണ്ട് ഒഴിവ്,
- ഗ്രാജുവേറ്റ് ഇന്റേണ്‍ ഐ ടി സപ്പോര്‍ട്ട് ഒരു ഒഴിവ്,
- ഗ്രാജുവേറ്റ് ഇന്റേണ്‍ അഡ്മിനിസ്‌ട്രേഷന്‍ ആന്റ് ഫെസിലിറ്റി മാനേജ്‌മെന്റ് ഒരു ഒഴിവ്,
കേരളത്തിലുടനീളമുള്ള അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകളിലേക്കായി മേല്‍ പറഞ്ഞ പോസ്റ്റുകളിലേക്ക് നാല്പതിലധികം അവസരങ്ങള്‍ക്കായിട്ടാണ് അസാപ് കേരള നിലവില്‍ അപേക്ഷ ക്ഷണിച്ചത്. ആപ്ലിക്കേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി: 2024 ജൂണ്‍ 26. അപേക്ഷിക്കാനുള്ള ലിങ്ക്: click here