സംസ്ഥാനത്തെ സഹകരണ ബാങ്കുകളിൽ 242 ഒഴിവ്

0
1224

സംസ്ഥാനത്തെ വിവിധ സഹകരണ സംഘം/ബാങ്കുകളിലെ ഒഴിവുള്ള തസ്തികകളിലേക്ക് സഹകരണ സർവീസ് പരീക്ഷാബോർഡ് അപേക്ഷ ക്ഷണിച്ചു. 242 ഒഴിവുണ്ട്. ഇതിൽ 222 ഒഴിവുകൾ ജൂനിയർ ക്ലർക്ക് കാഷ്യർ തസ്തികയിലാണ്. സെക്രട്ടറി-1, അസിസ്റ്റന്റ് സെക്രട്ടറി -5, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ -8, ഡേറ്റ എൻട്രി ഓപ്പറേറ്റർ-6 എന്നിങ്ങ നെയാണ് മറ്റ് ഒഴിവുകൾ:

നിയമന രീതി: നേരിട്ടുള്ള നിയമനം. പരീക്ഷാ ബോർഡ് നടത്തുന്ന OMR പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങൾ നടത്തുന്ന അഭി മുഖത്തിന്റെയും അടിസ്ഥാനത്തിൽ പരീക്ഷാ ബോർഡ് തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരം.

നിയമന അധികാരി ബന്ധപ്പെട്ട സഹകരണ സംഘം/ബാങ്കുകൾ.

ജൂനിയർ ക്ലർക്ക് കാഷ്യർ – 222

സെക്രട്ടറി-1,

അസിസ്റ്റന്റ് സെക്രട്ടറി -5,

സിസ്റ്റം അഡ്മിനിസ്ട്രേറ്റർ -8,

ഡേറ്റ എൻട്രി ഓപ്പറേറ്റർ-6

പരിക്ഷാഫീസ്: ഉദ്യോഗാർഥികൾക്ക് ഒന്നിൽ കൂടുതൽ സംഘം ബാങ്കുകളിലേക്ക് അപേക്ഷിക്കാം. പൊതു വിഭാഗക്കാർക്കും വയസ്സ് ഇളവ് ലഭിക്കുന്നവർ ഉൾപ്പെടെയുള്ളവർക്കും ഒരു സംഘം/ബാങ്കിന് 150 രൂപയും തുടർന്നുള്ള ഓരോ സംഘം/ബാങ്കിനും 50 രൂപ വീതവും അധികമായി പരീക്ഷാ ഫീസായി അടയ്ക്കണം. പട്ടിക ജാതി/പട്ടികവർഗ വിഭാഗത്തിന് അപേക്ഷയിലെ ഒരു സംഘം/ബാങ്കിന് 50 രൂപയും തുടർന്നുള്ള ഓരോ സംഘം/ബാങ്കിനും 50 രൂപ വീതവും അധികമായി പരീക്ഷാഫീസായി അടയ്ക്കണം. ഒന്നിൽ കൂടുതൽ സംഘം/ബാങ്കിലേക്ക് അപേക്ഷിക്കുന്നതിന് ഒരു അപേക്ഷാഫോമും ഒരു ചെലാൻ/ഡിമാൻഡ് ഡ്രാഫ്റ്റും മാത്രമേ സമർപ്പിക്കേണ്ടതുള്ളൂ.

അപേക്ഷാഫീസ് ഫെഡറൽ ബാങ്ക്, കേരള സംസ്ഥാന സഹകരണ ബാങ്ക്( കേരള ബാങ്ക്) എന്നീ ബാങ്കുകളുടെ ബ്രാഞ്ചുകളിൽ ചെലാൻ വഴി നേരിട്ട് അടയ്ക്കാവുന്നതാണ്.
(ചെലാൻ വെബ്സൈറ്റിൽ അപേക്ഷാഫോമിനൊപ്പംകൊടുത്തിട്ടു ണ്ട്). അല്ലെങ്കിൽ മലപ്പുറം ജില്ലാ സഹകരണ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളിൽ നിന്നും സഹകരണ സർവീസ് പരീക്ഷാ ബോർഡ് സെക്രട്ടറിയുടെ പേരിൽ തിരുവനന്തപുരത്ത് ക്രോസ് ചെയ്ത് CTS പ്രകാരം മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് മാത്രമേ പരീക്ഷാഫീസായി സ്വീകരിക്കുകയുള്ളൂ. മറ്റ് ബാങ്കുകളിൽനിന്ന് എടുക്കുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് പരീക്ഷാഫീസായി സ്വീകരിക്കാത്തതും അതോടൊപ്പം തന്നെ അപേക്ഷ നിരസിക്കുന്നതുമാണ്. അക്കൗണ്ടിൽ പണമടച്ചതിന്റെ ചെലാൻ രസീത്/ഡിമാൻഡ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്തിരി ക്കേണ്ടതും ആ വിവരം അപേക്ഷയിൽ പ്രത്യേകം കാണിച്ചിരിക്കേണ്ടതു മാണ് വിജ്ഞാപന തീയതിക്കുശേഷം എടുക്കുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് മാത്രമേ അതത് പരീക്ഷയ്ക്കായി ഫീസിനത്തിൽ പരിഗണിക്കുകയുള്ളൂ.

Advertisements

അപേക്ഷാ സമർപ്പണം: വിശദമായ വിജ്ഞാപനവും അപേക്ഷയു ടെ മാതൃകയും സഹകരണ സർവീസ് പരീക്ഷാ ബോർഡിന്റെ www.csebkerala.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷയും അനു ബന്ധങ്ങളും ബോർഡ് നിശ്ചയിച്ചിട്ടുള്ള മാതൃകയിൽ തന്നെ 11.05.2022 ബുധനാഴ്ച വൈകുന്നേരം 5 മണിക്കു മുൻപായി സഹകരണ സർവീസ് പരീക്ഷാ ബോർഡിൽ ലഭിക്കേണ്ടതാണ്.

അപേക്ഷയോടൊപ്പം വിദ്യാഭ്യാസയോഗ്യത, പ്രവൃത്തി പരിചയം (കാറ്റഗറി നമ്പർ 5/2022നും 6/2022നും മാത്രം),വയസ്സ്, ജാതി, വിമുക്ത ഭടൻ, ഭിന്നശേഷിക്കാർ, വിധവ എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ ശരിപ്പകർപ്പുകൾ സ്വയം സാക്ഷ്യപ്പെടുത്തി ഉള്ളടക്കം ചെയ്തിരിക്കണം.

വിദ്യാഭ്യാസ യോഗ്യത: അപേക്ഷ സ്വീകരിക്കേണ്ട അവസാന തീയതി ക്ക് മുൻപായി നിശ്ചിത വിദ്യാഭ്യാസ യോഗ്യത നേടിയിട്ടുള്ളവർ മാത്രം അപേക്ഷ സമർപ്പിക്കേണ്ടതാണ്.

ഓരോ തസ്തികയിലേക്കുമുള്ള അപേക്ഷകൾ പ്രത്യേകം കവറുകളി ലാക്കി നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം. വിലാസം: സെക്രട്ടറി, സഹകരണ സർവീസ് പരീക്ഷാ ബോർഡ്,കേരള സംസ്ഥാന സഹകരണ ബാങ്ക് ബിൽഡിങ്, ഓവർ ബ്രിഡ്ജ്, ജനറൽ പോസ്റ്റ് ഓഫീസ്, തിരുവനന്തപുരം 695001, അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 11.05.2022 വൈകുന്നേരം 5 മണി.

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.