പട്ടികജാതി/ വർഗ്ഗക്കാർക്ക് സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് – Placement Drive for SC/ ST Students

0
2355

കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ തിരുവനന്തപുരത്ത് തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം ഒരു സ്വകാര്യ സ്ഥാപനവുമായി സംയോജിച്ച് പട്ടികജാതി/ വർഗ്ഗത്തിൽപ്പെട്ട യുവതീയുവാക്കൾക്ക് വേണ്ടി 2024 ഫെബ്രുവരി 15ന് സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു.

ഒഴിവുസംബന്ധമായ വിശദവിവരങ്ങൾക്ക് “National Career Service Centre for SC/STs, Trivandrum” എന്ന ഫേയ്സ്ബുക്ക് പേജ് സന്ദർശിക്കുക. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 13ന് വൈകിട്ട് 5 മണിക്ക് മുമ്പായി https://forms.gle/JtDuBd1ZTYsdRmoB8 എന്ന ഗൂഗിൾ ലിങ്ക് വഴി നിർബന്ധമായും രജിസ്റ്റർ ചെയ്യേണ്ടതാണ്.

അതിനുശേഷം ലിങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റായും അവരവരുടെ വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം 2024 ഫെബ്രുവരി 15ന് രാവിലെ 10 മണിക്ക് “National Career Service Centre for SC/STs, Behind Govt. Music College, Thycaud, Trivandrum” എന്ന സ്ഥാപനത്തിലെത്തി ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0471-2332113 എന്ന ഫോൺ നമ്പറിൽ ഈ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.