ഗവ. ഓഫീസുകളില്‍ വന്നിട്ടുള്ള ഒഴിവുകള്‍ – 13 March 2024 – Government Jobs in Kerala

2
2598

മത്സ്യത്തൊഴിലാളി ക്ഷേമനിധിബോര്‍ഡ്, കോ-ഓര്‍ഡിനേറ്റര്‍

മത്സ്യബന്ധന ഉപകരണങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിന്’ മത്സ്യത്തൊഴിലാളി ക്ഷേമനിധിബോര്‍ഡ്, കോ-ഓര്‍ഡിനേറ്ററെ ഒരു മാസത്തേക്ക്’ നിയമിക്കും. യോഗ്യത: പ്ലസ്ടു/ വി എച്ച് എസ് സി, കമ്പ്യൂട്ടര്‍ പരിജ്ഞാനം. ഫിഷിങ്, ക്രാഫ്റ്റ്, ഗീയര്‍ എന്നിവ വിഷയമായി വി എച്ച് എസ് സി/ ഇതര കോഴ്സുകള്‍ പഠിച്ചവര്‍ക്കും, മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ നിന്നുള്ളവര്‍ക്കും, സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സമാന ജാലിയില്‍ പ്രവൃത്തിപരിചയം ഉള്ളവര്‍ക്കും, മത്സ്യവകുപ്പിന്റെ മറൈന്‍ പ്രോജക്ടുകളില്‍ പ്രവൃത്തിപരിചയം ഉള്ളവര്‍ക്കും മുന്‍ഗണന. ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മത്സ്യത്തൊഴിലാളി കുടുംബാംഗത്തിന്റെ രേഖ എന്നിവയുമായി കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, തിരുവനന്തപുരം മേഖലാ ഓഫീസില്‍ (കാന്തി, ജി.ജി.ആര്‍.എ-14 എ. റ്റി.സി. 82/258, സമദ്’ ഹോസ്പിറ്റലിന് സമീപം, അമ്പലത്തുമുക്ക്, പേട്ട, വഞ്ചിയൂര്‍ പി.ഒ, തിരുവനന്തപുരം-695035) മാര്‍ച്ച് 16 രാവിലെ 10.30-ന്് അഭിമുഖത്തിന് എത്തണം. ഫോണ്‍- 0471 2325483.

അധ്യാപക ഒഴിവ്

ചാലക്കുടി മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അധ്യാപകരെ താത്കാലികമായി നിയമിക്കുന്നു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മലയാളം, മാനേജര്‍ കം റസിഡന്‍ഷ്യല്‍ ട്യൂട്ടര്‍ (എംസിആര്‍ടി) തസ്തികയിലും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഫിസിക്‌സ്, ഇംഗ്ലീഷ് വിഷയത്തിലും ദിവസവേതാടിസ്ഥാനത്തിലാണ് നിയമനം. പി എസ് സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട നിശ്ചിത യോഗ്യതയും അധ്യാപക നൈപുണ്യവും മികവും ഉള്ളവര്‍ക്ക് വെയിറ്റേജ് ലഭിക്കും. പ്രാദേശികമായ മുന്‍ഗണന ലഭിക്കില്ല. താമസിച്ച് പഠിപ്പിക്കാന്‍ താല്‍പര്യമുള്ളവരെ അപേക്ഷിക്കാവൂ. ബയോഡാറ്റ, വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ഏപ്രില്‍ 15ന് മുമ്പായി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍, മിനി സിവില്‍ സ്റ്റേഷന്‍ ബില്‍ഡിങ് ഒന്നാംനില, ചാലക്കുടി 680307 എന്ന വിലാസത്തില്‍ അപേക്ഷകള്‍ ലഭ്യമാക്കണം. ഫോണ്‍: 0480 2706100.

മെക്കാനിക് ഒഴിവ്

അഴീക്കോട് മത്സ്യഫെഡ് ഒബിഎം വര്‍ക്ക്‌ഷോപ്പിലേക്ക് മെക്കാനിക് തസ്തികയില്‍ നിയമനം നടത്തുന്നു. ഐ.ടി.ഐ (ഫിറ്റര്‍, ഇലക്ട്രിക്കല്‍, മെഷിനിസ്റ്റ്) യോഗ്യതയും ഒ.ബി എം സര്‍വീസിങ്ങില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഇവരുടെ അഭാവത്തില്‍ ഒബിഎം സര്‍വീസിങ്ങില്‍ കുറഞ്ഞത് 10 വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ളവരെ പരിഗണിക്കും. മെഷീന്‍ ഉപയോഗിച്ച് എഞ്ചിന്റെ ക്രങ്ക് സെറ്റ് ചെയ്യുന്നതിന് പ്രാവീണ്യം ഉണ്ടാകണം. അപേക്ഷ മാർച്ച്‌ 23ന് വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും. ഫോണ്‍: 0487- 2396106.

Advertisements

അഡീഷണല്‍ ഗവ. പ്ലീഡര്‍ നിയമനം

തിരുവനന്തപുരം അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് കോടതി -11ലെ അഡീഷണല്‍ ഗവണ്മെന്റ് പ്ലീഡര്‍ ആന്‍ഡ് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ തസ്തികയിലേക്കുള്ള അഭിഭാഷകരുടെ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു.  നിശ്ചിത യോഗ്യതയുള്ളവരും ബാര്‍ അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്ത് ഏഴ് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം ഉള്ളവരും 60 വയസ് കവിയാത്തതുമായ അഭിഭാഷകര്‍ക്ക് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം ജനനത്തീയതി, എന്റോള്‍മെന്റ് തീയതി, പ്രവൃത്തി പരിചയം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി, അപേക്ഷകന്‍ ഉള്‍പ്പെടുന്ന പോലീസ് സ്റ്റേഷന്‍ എന്നിവയടങ്ങിയ ബയോഡാറ്റയും ജനനത്തീയതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളും ബിരുദം, എന്റോള്‍മെന്റ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും , അപേക്ഷകന്‍ കൈകാര്യം ചെയ്തിട്ടുള്ള ഗൗരവ സ്വഭാവമുള്ള മൂന്ന് സെഷന്‍സ് കേസുകളുടെ ജഡ്ജ്മെന്റ് പകര്‍പ്പുകളും സഹിതം സീനിയര്‍ സൂപ്രണ്ട്, സ്യൂട്ട് സെക്ഷന്‍, കളക്ടറേറ്റ്, സിവില്‍ സ്റ്റേഷന്‍, കുടപ്പനക്കുന്ന്, തിരുവനന്തപുരം 695 043 എന്ന വിലാസത്തില്‍ മാര്‍ച്ച് 28നകം സമര്‍പ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം

കേരള സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ്ഗ കമ്മീഷനിൽ നിലവിലുള്ള ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ (കരാർ നിയമനം) ഒരു ഒഴിവിലെ നിയമനത്തിനായി മാർച്ച് 25ന് രാവിലെ 10 മുതൽ വാക്ക് ഇൻ ഇന്റർവ്യൂ കമ്മീഷൻ ആസ്ഥാനത്ത് വച്ച് (അയ്യങ്കാളി ഭവൻ, വെള്ളയമ്പലം) നടത്തും. പ്രായപരിധി 18-36 (സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ് അനുവദീയമാണ്) 11 മണിക്ക് രജിസ്ട്രേഷൻ അവസാനിക്കും. ഇന്റർവ്യൂവിന് പങ്കെടുക്കുന്നവർ എസ്.എസ്.എൽ.സി., ഡി.സി.എ, എം.എസ്.ഓഫീസ്, ടൈപ്പ് റൈറ്റിംഗ് (ഇംഗ്ലീഷ്, മലയാളം), പ്രവൃത്തി പരിചയമുണ്ടെങ്കിൽ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവയുടെ ഒറിജിനലും, സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പും കൊണ്ടു വരണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2580310.

ഡയറക്ടർ (ഫിനാൻസ്), ഡയറക്ടർ (ടെക്നിക്കൽ- സിവിൽ), ഡയറക്ടർ (ടെക്നിക്കൽ- ഇലക്ട്രിക്കൽ) അപേക്ഷ ക്ഷണിച്ചു

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ ഡയറക്ടർ (ഫിനാൻസ്), ഡയറക്ടർ (ടെക്നിക്കൽ- സിവിൽ), ഡയറക്ടർ (ടെക്നിക്കൽ- ഇലക്ട്രിക്കൽ) ഒഴിവുകളിലേക്ക് കേരള പബ്ലിക് എന്റർപ്രൈസസ് സെലക്ഷൻ ആൻഡ് റിക്രൂട്ട്മെന്റ് ബോർഡ് അപേക്ഷ ക്ഷണിച്ചു. ഇൻസർവീസ്, ഡെപ്യൂട്ടേഷൻ, ഓപ്പൺമാർക്കറ്റ് എന്നീ സ്ട്രീമുകളിൽ അപേക്ഷിക്കാവുന്നതാണ്. വിശദ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനും kpesrb.kerala.gov.in സന്ദർശിക്കുക.

Advertisements

ഫിനാൻസ് കം അക്കൗണ്ട്സ് ഓഫീസർ

പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന എസ്.എൽ.എൻ.എ (PMKSY-WDC 2.0) യുടെ യൂണിറ്റിൽ ഫിനാൻസ് കം അക്കൗണ്ട്സ് ഓഫീസർ തസ്തികയിലെ ഒഴിവിൽ കരാർ നിയമനത്തിന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. പ്രതിമാസം 35,000 രൂപയാണ് വേതനം. ഫിനാൻസ് മാനേജ്മെന്റ്, കൊമേഴ്സ്, ചാർട്ടേഡ് അക്കൗണ്ടൻസി ബിരുദാനന്തര ബിരുദമാണ് യോഗ്യത. 01.01.2024ൽ 58 വയസിൽ താഴെയായിരിക്കണം. കുറഞ്ഞത് 10 വർഷം പ്രവൃത്തിപരിചയം വേണം. നന്ദൻകോട് സ്വരാജ്ഭവനിലെ എസ്.എൽ.എൻ.എ കാര്യാലയത്തിന്റെ നാലാംനിലയിൽ 14നാണ് ഇന്റർവ്യൂ. രാവിലെ 9.30നും 10നും ഇടയിൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നടക്കും. 11.30ന് അഭിമുഖം ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: principaldirectorate.lsgkerala.gov.in.

യോഗ ട്രെയിനർ ഒഴിവ്

ഹോമിയോപ്പതി വകുപ്പിൽ തിരുവനന്തപുരം സർക്കാർ ഹോമിയോ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ആയുഷ്മാൻ ഭവ: പദ്ധതിയിലെ യോഗ ട്രെയിനർ തസ്തികകളിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത ബിഎൻ വൈ എസ് കോഴ്സ് പാസ്സ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ എം എസ് സി യോഗ, ഡിപ്ലോമ ഇൻ യോഗ. പ്രായം 45 വയസ്സിൽ താഴെ ആയിരിക്കണം. ഒഴിവുകൾ ഒന്ന്. പ്രതിമാസം 22,290 രൂപ ലഭിക്കും. താല്പര്യമുള്ളവർ മാർച്ച് 19ന് വൈകുന്നേരം 5 മണിക്ക് മുൻപായി ഇ -മെയിൽ ഐഡി, മൊബൈൽ നമ്പർ എന്നിവ ഉൾപ്പെടുത്തി തയ്യാറാക്കിയ ഫോട്ടോ പതിച്ച ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം dmohomoeotvm@kerala.gov.in എന്ന മെയിൽ ഐഡിയിലേക്ക് നേരിട്ടോ തപാൽ വഴിയോ അയച്ചു തരേണ്ടതാണ്. അഭിമുഖ തീയതി പിന്നീട് അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471 2474266

ട്രെയിന്‍ഡ് പോസ്റ്റ് ഗ്രാഡ്വേറ്റ് ടീച്ചര്‍, ട്രെയിന്‍ഡ് ഗ്രാഡ്വേറ്റ് ടീച്ചര്‍, പ്രൈമറി ടീച്ചര്‍ അപേക്ഷ ക്ഷണിച്ചു

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴില്‍ നെടുമങ്ങാട് ഐ.റ്റി.ഡി.പി ഓഫീസിന്റെ കീഴില്‍ ഞാറനീലിയില്‍ പ്രവര്‍ത്തിക്കുന്ന ഡോ. അംബേദ്ക്കര്‍ വിദ്യാനികേതന്‍ സി.ബി.എസ്.ഇ സ്‌കൂള്‍, മലയിന്‍കീഴ് പ്രവര്‍ത്തിക്കുന്ന ജി.കെ.എം.എം.ആര്‍.എസ്(കുറ്റിച്ചല്‍), കട്ടേലയില്‍ പ്രവര്‍ത്തിക്കുന്ന ഡോ.എ.എം.എം.ആര്‍.എച്ച്.എസ്.എസ് എന്നിവിടങ്ങളില്‍ 2024-25 അദ്ധ്യയന വര്‍ഷത്തേയ്ക്ക് തല്‍ക്കാലികാടിസ്ഥാനത്തില്‍ ദിവസവേതന വ്യവസ്ഥയില്‍ ട്രെയിന്‍ഡ് പോസ്റ്റ് ഗ്രാഡ്വേറ്റ് ടീച്ചര്‍, ട്രെയിന്‍ഡ് ഗ്രാഡ്വേറ്റ് ടീച്ചര്‍, പ്രൈമറി ടീച്ചര്‍ എന്നീ തസ്തികകളില്‍ അപേക്ഷകള്‍ ക്ഷണിച്ചു. എഴുത്തു പരീക്ഷയുടേയും കൂടിക്കാഴ്ചയുടേയും അടിസ്ഥാനത്തിലായിരിക്കും നിയമനം. ഒരു സ്ഥാപനത്തില്‍ 3 വര്‍ഷം തുടര്‍ച്ചയായി ജോലി നോക്കിയവരെയും ഒരു ജില്ലയില്‍ 5 വര്‍ഷം ജോലി നോക്കിയവരെയും പരിഗണിക്കുന്നതല്ല. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷകള്‍, ബയോഡാറ്റ യോഗ്യത, വയസ്സ്, ജാതി, മതം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്ക റ്റുകളുടെ പകര്‍പ്പ് സഹിതം ഏപ്രില്‍ 15 വൈകീട്ട് 4 മണിക്ക് മുമ്പായി നെടുമങ്ങാട് ഐ.റ്റി.ഡി.പി. ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. (ഫോണ്‍: 0472 2812557)

Advertisements

2 COMMENTS

  1. Advertisements

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.