വാക്- ഇന്‍- ഇന്റര്‍വ്യൂ _ എക്‌സ്-റേ ടെക്നിഷ്യന്‍, ലാബ് ടെക്നിഷ്യന്‍
ആലപ്പുഴ: ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ എക്‌സ്-റേ ടെക്നിഷ്യന്‍, ലാബ് ടെക്നിഷ്യന്‍ തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനത്തിനുള്ള വാക്-ഇന്‍-ഇന്റര്‍വ്യൂ ഏപ്രില്‍ 19ന് നടക്കും.
ഗവണ്‍മെന്റ് അംഗീകൃത (ഡി.എം.ഇ.ഡി.ആര്‍.ടി) റേഡിയോളജി സര്‍ട്ടിഫിക്കറ്റ് ഉള്ളവരെയാണ് എക്‌സ്-റേ ടെക്നിഷ്യന്‍ തസ്തികയിലേക്ക് പരിഗണിക്കുന്നത്. അംഗീകൃത ഡി.എം.ഇ. എം.എല്‍.ടി ഉള്ളവര്‍ക്ക് ലാബ് ടെക്‌നിഷ്യന്‍ തസ്തികയിലേക്കുള്ള അഭിമുഖത്തില്‍ പങ്കെടുക്കാം. രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.
രാവിലെ 11ന് വെള്ളക്കിണറിലെ ജില്ലാ ആയുര്‍വേദ ആശുപത്രിയിലാണ് അഭിമുഖം. ഫോണ്‍: 0477 -2252377
പ്രോഗ്രാമറെയും ടെക്‌നിക്കൽ സപ്പോർട്ട് സ്റ്റാഫിനെയും നിയമിക്കുന്നു
ധനകാര്യ (ഐ.റ്റി സോഫ്റ്റ്‌വെയർ) ഡിവിഷനിലെ ഇ-ഗവെണൻസിന്റെ ഭാഗമായ സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനുകൾ വികസിപ്പിക്കുന്നതിന് പ്രോഗ്രാമർ ടെക്‌നിക്കൽ സപ്പോർട്ട് സ്റ്റാഫ് തസ്തികകളിൽ താത്കാലികമായി കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തുന്നു. സാങ്കേതിക പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം അപേക്ഷിക്കണം (ഒരിക്കൽ അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല). ബി.ടെക് (സി.എസ്/ഇ.സി.ഇ/ഐ.ടി), എം.ടെക് /എം.എസ്‌സി (സി.എസ്), എം.സി.എ ആണ് പ്രോഗ്രാമറുടെ യോഗ്യത. 1-2 വർഷത്തെ പരിചയം വേണം.
എം.സി.എ/ബി.ഇ/ബി.ടെക്/എം.എസ്‌സി അല്ലെങ്കിൽ പി.ജി.ഡി.സി.എ ആണ് ടെക്‌നിക്കൽ സപ്പോർട്ട് സ്റ്റാഫിന്റെ യോഗ്യത. അപേക്ഷകൾ 20 നകം നൽകണം.
അപേക്ഷ അഡീഷണൽ ചീഫ് സെക്രട്ടറി, ധനകാര്യ (ഐ.റ്റി സോഫ്റ്റ്‌വെയർ) വിഭാഗം, വന്ദനം, ഉപ്പളം റോഡ്, തിരുവനന്തപുരം എന്ന വിലാസത്തിൽ നൽകണം.
കരാർ നിയമനം: 22 വരെ അപേക്ഷിക്കാം. നെറ്റ്വർക്ക് എൻജിനിയർ, നെറ്റ്വർക്ക് അസിസ്റ്റന്റ്, ക്യാമറാമാൻ, എഡിറ്റർ കം അനിമേറ്റർ
കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ മേഘനാഥ സെന്റർ ഫോർ കണ്ടന്റ് ഡെവലപ്പമെന്റ് സ്റ്റുഡിയോയിൽ നെറ്റ്വർക്ക് എൻജിനിയർ, നെറ്റ്വർക്ക് അസിസ്റ്റന്റ്, ക്യാമറാമാൻ, എഡിറ്റർ കം അനിമേറ്റർ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും: www.cmdkerala.net. അപേക്ഷ 22 വരെ സ്വീകരിക്കും.