08 March 2022 – കേരളത്തിലെ തൊഴിലവസരങ്ങൾ

0
381

ഫാര്‍മസിസ്റ്റ് ഒഴിവ്

ആലപ്പുഴ: അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിലെ ആയുഷ് ആയുര്‍വ്വേദ ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഒരു ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു. ഒരു വര്‍ഷത്തേക്കാണ് നിയമനം.

മെഡിക്കല്‍ വിദ്യാഭ്യാസ ഡറക്ടറേറ്റിന്‍റെ ഫാര്‍മസി സര്‍ട്ടിഫിക്കറ്റ് കോഴ്സാണ് യോഗ്യത. പ്രായപരിധി 40 വയസ്. പ്രതിദിനവേതനം 780 രൂപ. ഉദ്യോഗാര്‍ഥികള്‍ അസല്‍ രേഖകള്‍ സഹിതം മാര്‍ച്ച് 14ന് രാവിലെ 11ന് പഞ്ചായത്ത് ഓഫീസില്‍ നേരിട്ട് എത്തണം. ഫോണ്‍: 0477 2280525.

ക്ലര്‍ക്ക് ഒഴിവ്
പളളിക്കല്‍ ഗ്രാമപഞ്ചായത്തിലേക്ക് ഒരു ക്ലര്‍ക്കിന്റെ താല്‍ക്കാലിക ഒഴിവിലേക്ക് എസ്.എസ്.എല്‍.സി /തത്തുല്യ യോഗ്യതയുളള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 11. ഫോണ്‍ : 04734 288621.

Advertisements

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഡിസ്ട്രിക്ട് എൻജിനിയർ

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഇടുക്കി, മലപ്പുറം ജില്ലാ മിഷനുകളിൽ ഡിസ്ട്രിക്റ്റ് എം.ജി.എൻ.ആർ.ഇ.ജി.എ. എൻജിനീയർ തസ്തികയിൽ കരാർ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവു വീതമാണുള്ളത്. യോഗ്യത: അഗ്രികൾച്ചറൽ എൻജിനിയറിങ്ങിൽ ബി.ടെക് ബിരുദം. ഈ യോഗ്യത ഉള്ളവരുടെ അഭാവത്തിൽ സിവിൽ എൻജിനിയറിങ്ങിൽ ബിരുദം, കൃഷി ശാസ്ത്രത്തിൽ ബിരുദം, പരിസ്ഥിതി ശാസ്ത്രത്തിൽ ബിരുദാനന്തര ബുരുദം എന്നിവയുള്ളവരെയും പരിഗണിക്കും. പ്രതിമാസം ഓണറേറിയം 44,020 രൂപ. ഉദ്യോഗാർഥികൾ അപേക്ഷയോടൊപ്പം ബയോഡേറ്റ, യോഗ്യത, പ്രവൃത്തി പരിചയം, വയസ്സ്, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതമുള്ള അപേക്ഷകൾ മാർച്ച് 22ന് വൈകിട്ട് അഞ്ചിനു മുമ്പായി ലഭിക്കത്തക്ക വിധത്തിൽ മിഷൻ ഡയറക്ടർ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷൻ, പബ്ലിക് ഓഫീസ്, ലാന്റ് റവന്യൂ കമ്മീഷണറേറ്റ് ബിൽഡിംഗ്, മൂന്നാം നില, വികാസ്ഭവൻ പി.ഒ, തിരുവനന്തപുരം, പിൻ-695033 എന്ന വിലാസത്തിൽ അയക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471- 2313385, 0471-2314385, www.nregs.kerala.gov.in.

ട്രാക്ടർ ഡ്രൈവർ ഒഴിവ്
തൃശൂർ ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിൽ (ജനറൽ വിഭാഗത്തിൽ) ട്രാക്ടർ ഡ്രൈവർ ഗ്രേഡ് – II തസ്തികയിൽ ഒരു താൽക്കാലിക ഒഴിവുണ്ട്. എസ് എസ് എൽ സി, നിലവിലെ ട്രാക്ടർ ഡ്രൈവർ ലൈസൻസ്, ട്രാക്ടർ ഡ്രൈവിംഗിലെ 2 വർഷത്തെ പ്രവൃത്തി പരിചയം തുടങ്ങി യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം. പ്രായ പരിധി 18 നും 41 നും മദ്ധ്യേ . നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 26 നകം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം.

Advertisements

ഇന്‍സ്ട്രക്ടര്‍ ഒഴിവ്
ചാലക്കുടി ഗവ.വനിതാ ഐ ടി ഐയില്‍ ഫാഷന്‍ ഡിസൈന്‍ ആന്റ് ടെക്‌നോളജി ട്രേഡില്‍ ഒരു ഇന്‍സ്ട്രക്ടറുടെ താല്‍ക്കാലിക ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം മാര്‍ച്ച് 9 ന് രാവിലെ 11.00ന് ചാലക്കുടി ഗവ. വനിതാ ഐ ടി ഐ പ്രിന്‍സിപ്പാള്‍ മുമ്പാകെ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 0480 2700816.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.