എക്സ് റേ ടെക്നീഷ്യന്‍, ഫിസിയോതെറാപ്പിസ്റ്റ് ഒഴിവ്
തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലികമായി എക്സ് റേ ടെക്നീഷ്യന്‍ (യോഗ്യത ഡിപ്ലോമ ഇന്‍ റേഡിയോതെറാപ്പി), ഫിസിയോതെറാപ്പിസ്റ്റ് (യോഗ്യത ഫിസിയോതെറാപ്പി ബി.പി.ടി അല്ലെങ്കില്‍ മാസ്റ്റര്‍ ഡിഗ്രി) രണ്ട് തസ്തികയ്ക്കും പാരാമെഡിക്കല്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധം. അഭിമുഖം നവംബര്‍ 16ന് രാവിലെ 10ന്.
സെക്യൂരിറ്റി ഗാര്‍ഡ് ഒഴിവ്
കേരളസര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ കുമ്പളയിലെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ സെക്യൂരിറ്റി ഗാര്‍ഡിനെ (നൈറ്റ് വാച്ച്മാന്‍) നിയമിക്കുന്നു. സൈനിക, അര്‍ദ്ധ സൈനിക വകുപ്പില്‍ നിന്നും വിരമിച്ചവര്‍ക്ക് അപേക്ഷിക്കാം. അഭിമുഖം നവംബര്‍ 10ന് രാവിലെ 11ന് കുമ്പളയിലെ കോളേജ് ഓഫീസില്‍ നടത്തും. ഫോണ്‍ 04998 215615, 8547005058.
പട്ടികജാതി പ്രൊമോട്ടര്‍മാരുടെ ഒഴിവ്
ജില്ലയില്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിനു കീഴിലെ പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്തുകളിലും, പരപ്പ ബ്ലോക്ക് ഓഫീസിന് കീഴിലെ പനത്തടി, ബളാല്‍ ഗ്രാമപഞ്ചായത്തുകളിലും പട്ടികജാതി പ്രൊമോട്ടര്‍മാരുടെ ഒഴിവ്. കൂടിക്കാഴ്ച്ച നവംബര്‍ 9ന് ബുധനാഴ്ച്ച രാവിലെ 11ന് കാസര്‍കോട് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരായിരിക്കണം. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു/തത്തുല്യ യോഗ്യത. പ്രായപരിധി 18-30. പുല്ലൂര്‍-പെരിയ, പനത്തടി, ബളാല്‍ ഗ്രാമപഞ്ചായത്തുകളില്‍ താമസിക്കുന്നവര്‍ക്ക് പങ്കെടുക്കാം. അപേക്ഷകര്‍ അന്നേ ദിവസം രാാവിലെ 10.30ന് ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം കാസര്‍കോട് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ എത്തണം. ഫോണ്‍ 04994 256162.
രക്ഷാ ഗാര്‍ഡുമാരുടെ ഒഴിവ്
കാസര്‍കോട് ഫിഷറീസ് വകുപ്പ് ഫിഷിംഗ് ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ച് രക്ഷാ ഗാര്‍ഡുമാരെ നിയമിക്കുന്നു. പ്രായപരിധി 20-45. പ്രതിമാസവേതനം 18,000രൂപ. യോഗ്യതകള്‍ കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ളവര്‍ ആയിരിക്കണം. ഗോവ ട്രെയിനിംഗില്‍ പങ്കെടുത്തവരായിരിക്കണം. കടലില്‍ നീന്താന്‍ കഴിവുള്ളവര്‍ ആയിരിക്കണം. ജില്ലയില്‍ സ്ഥിര താമസക്കാരായിരിക്കണം. സീ റസ്‌ക്യൂ സ്‌ക്വാഡ്, ലൈഫ് ഗാര്‍ഡ് ആയി ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന ലഭിക്കും. 2018 പ്രളയ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ക്കും ജില്ലയില്‍ സ്ഥിര താമസക്കാര്‍ക്കും മുന്‍ഗണന ഉണ്ടായിരിക്കും. കൂടിക്കാഴ്ച നവംബര്‍ 10ന് വൈകിട്ട് 3.30ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കാര്യാലയത്തില്‍. ഫോണ്‍ 0467 2202537.