സിഎഫ്എല്‍ടിസി യില്‍ ക്ലീനിംഗ് സ്റ്റാഫ് ഒഴിവ്
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ആരംഭിക്കുന്ന സിഎഫ്എല്‍ടിസി യില്‍ ക്ലീനിങ് സ്റ്റാഫിനെ താല്കാലികാടിസ്ഥാനത്തില് നിയമിക്കുന്നു. ഫെബ്രുവരി മൂന്നിന് രാവിലെ 10.30ന് ചെമ്മട്ടംവയല്‍ ജില്ലാ ആശുപത്രിയില്‍ കൂടിക്കാഴ്ച നടത്തും. സര്‍ക്കാര്‍ ആശുപത്രിയിലോ സിഎഫ്എല്‍ടിസികളിലോ ജോലി ചെയ്തതിന്റെ കൊവിഡ് പ്രവൃത്തിപരിചയ സാക്ഷ്യപത്രം ഹാജരാക്കുന്നവര്‍ക്ക് മാത്രമായിരിക്കും അവസരം .ഫോണ്‍ 0467 2217018
പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്
പരപ്പ ബ്ലോക്ക് പഞ്ചായത്തില്‍ എസ്.ടി വിഭാഗത്തിനായി സംവരണം ചെയ്ത പ്രൊജക്ട് അസിസ്റ്റന്റ് ഒഴിവിലേക്ക് താല്കാലികമായി നിയമിക്കുന്നു. പതിനഞ്ചാം ധനകാര്യ കമ്മീഷന് ഗ്രാന്റിന്റെ വിനിയോഗം, നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ജിയോടാഗിംഗ്, ഈ-ഗ്രാമസ്വരാജ് പോര്‍ട്ടലില്‍ ബില്ലുകള്‍ തയ്യാറാക്കുക, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി നിയോഗിക്കുന്ന മറ്റ്ചുമതലകള്‍ എന്നിവ പ്രോജക്ട് അസിസ്റ്റന്റിന്റെ ഉത്തരവാദിത്തമായിരിക്കും. യോഗ്യത- സംസ്ഥാന സാങ്കേതിക പരീക്ഷാ-കണ്ട്രോളര്/സാങ്കേതിക വിദ്യാഭ്യാസബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്സ്യല്‍ പ്രാക്ടീസ് (ഡി.സി.പി.)/ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്മെന്റ് പാസാവണം. അല്ലെങ്കില്‍ കേരളത്തിലെ സര്‍വ്വകലാശാലകള്‍ അംഗീകരിക്കുന്ന ബിരുദവും ഒപ്പം ഒരു വര്‍ഷത്തില്‍ കുറയാതെയുളളഅംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസ്സായിരിക്കണം. പ്രായപരിധി 2022 ജനുവരി 1 -ന് 18 നും 33 നും ഇടയില്‍. കൂടിക്കാഴ്ച ഫെബ്രുവരി 7 -ന് രാവിലെ 11 ന് പരപ്പ ബ്ലോക്ക് പഞ്ചായത്തില്‍ ഫോണ്‍ – 0497 2255655.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
കയ്യൂര്‍ ഗവണ്മെന്റ് ഐടിഐ യില്‍ ടെക്നീഷ്യന് പവര്‍ ഇലക്ട്രോണിക്സ് സിസ്റ്റം ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. യോഗ്യത ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ ബ്രാഞ്ചിലുള്ള ത്രിവത്സര ഡിപ്ലോമ / എഞ്ചിനീയറിംഗ് ബിരുദം അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍എസിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും. കൂടിക്കാഴ്ച ഫെബ്രുവരി 2 ന് രാവിലെ 10 മണിക്ക് ഐ.ടി.ഐയില്‍. ഫോണ്‍ : 04672-230980
വെല്‍ഡര്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
കയ്യൂര്‍ ഗവ: ഐ.ടി.ഐ യില്‍ വെല്‍ഡര്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്.്. യോഗ്യത-മെക്കാനിക്കല്‍ എഞ്ചിനീയറിംഗിലുള്ള ത്രിവത്സര ഡിപ്ലോമ/ ഡിഗ്രി അല്ലെങ്കില്വെല്ഡര് ട്രേഡിലുള്ള എന്‍.ടി.സി യും 3 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ വെല്‍ഡര്‍ ട്രേഡിലുള്ള എന്‍.എ.സി യും 1 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും. കൂടിക്കാഴ്ച ഫെബ്രുവരി 2 ന് രാവിലെ 10 മണിക്ക് ഐ.ടി.ഐയില്‍. ഫോണ്‍ : 04672-230980
മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
കയ്യൂര്‍ ഗവ: ഐ.ടി.ഐയില്‍ മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവുണ്ട്. ഓട്ടോമോബൈല്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചിലുള്ള ത്രിവത്സര ഡിപ്ലോമ/ എഞ്ചിനീയറിംഗ് ബിരുദം അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍.എ.സിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 2 ന് 10.30 ന് അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഐ.ടി.ഐയില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം
കെ-ഡിസ്കിൽ ആനിമേറ്റർ, വൊളന്റിയർ ഒഴിവുകൾ
തിരുവനന്തപുരം ആസ്ഥാനമായുള്ള കേരള ഡവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലിൽ (കെ-ഡിസ്ക് ) ആനിമേറ്റർ, വോളന്റിയർ തസ്തികകളിൽ ഒഴിവ്. കണക്ക് വിഷയം പഠിപ്പിക്കുന്ന പ്രോജക്ട് മഞ്ചാടി എന്ന പദ്ധതിയുടെ സെന്റർ ആയ തിരുവനന്തപുരം കട്ടേലയിലെ ഡോ. അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂളിലാണ് അവസരം. സെന്റർ ഫോർ മാനേജ്മെന്റാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. മദർ ആനിമേറ്ററുടെ രണ്ട് ഒഴിവുകളും വൊളന്റിയറുടെ ഒരു ഒഴിവുമാണുള്ളത്. ഇ-മെയിൽ വഴി അപേക്ഷിക്കണം. കരാർ നിയമനമായിരിക്കും.
സയൻസിൽ ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് മദർ ആനിമേറ്ററുടെ ഒഴിവിലേക്ക് അപേക്ഷിക്കാം. മാത്തമാറ്റിക്സിൽ ബിരുദമുള്ളവർക്ക് മുൻഗണനയുണ്ട്. പ്രായപരിധി 40 വയസ്സ്. 12500 രൂപയാണ് ശമ്പളം. സയൻസ് മുഖ്യ വിഷയമായുള്ള പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് വൊളന്റിയേഴ്സ് തസ്തികയിൽ അപേക്ഷിക്കാം. പ്രായ പരിധി 25 വയസ്സ്. 7500 രൂപയാണ് ശമ്പളം.
cndrecruit2021@gmail.com എന്ന മെയിലിലേക്കാണ് അപേക്ഷകൾ അയയ്ക്കേണ്ടത്. സെന്ററിന്റെ രണ്ട് കിലോമീറ്ററിനുള്ളിൽ താമസിക്കുന്നവർക്ക് മുൻഗണന ലഭിക്കും. മെയിലിൽ സബ്ജക്ട് ലൈൻ ചേർത്തിരിക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി – ഫെബ്രുവരി 4. വിശദവിവരങ്ങൾക്ക് – www.cmdkerala.net.
താൽക്കാലിക നിയമനം; വോക്-ഇൻ-ഇന്റർവ്യൂ
കോട്ടയം: പാമ്പാടി താലൂക്ക് ആശുപത്രി കോവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് ഡോക്ടർമാർ, നഴ്സുമാർ, ശുചീകരണ ജീവനക്കാർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എന്നീ തസ്തികകളിലേക്ക് മാർച്ച് 31 വരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഫെബ്രുവരി മൂന്നിന് രാവിലെ 10.30ന് വോക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. കോവിഡ് ബ്രിഗേഡായി മുൻപ് സേവനം അനുഷ്ഠിച്ചിരുന്നവരിൽ നിന്നുമാണ് നിയമനം. പങ്കെടുക്കാൻ താൽപര്യമുള്ളവർ ഫെബ്രുവരി മൂന്നിന് രാവിലെ 10.30 ന് മതിയായ രേഖകളുമായി പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തുക.
താൽക്കാലിക നിയമനം; അപേക്ഷിക്കാം
കോട്ടയം: ജനറൽ ആശുപത്രിയിലേക്ക് ദേശീയ ആരോഗ്യദൗത്യം പദ്ധതിയുടെ കീഴിൽ മെഡിക്കൽ ഓഫീസർ, സ്റ്റാഫ് നഴ്സ് ഉൾപ്പെടെ നാല് തസ്തികകളിലെ 21 ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 2022 മാർച്ച് 31 വരെയുള്ള കാലയളവിലേക്കാണ് നിയമനം. 40 വയസിൽ താഴെയുള്ള നിശ്ചിതയോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കോവിഡ് ബ്രിഗേഡിൽ മുൻകാലത്ത് ജോലി ചെയ്തിരുന്നവർക്ക് മുൻഗണനയുണ്ട്. താൽപര്യമുളളവർ ബയോഡേറ്റയും കോവിഡ് ബ്രിഗേഡായി ജോലി ചെയ്തിരുന്നുവെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം covidhrghktm2022@gmail.com എന്ന മെയിൽ വിലാസത്തിലേക്ക് ഫെബ്രുവരി മൂന്നിന് രാവിലെ 11.30 നു മുമ്പായി അപേക്ഷ അയയ്ക്കുക. തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത എന്നീ ക്രമത്തിൽ. മെഡിക്കൽ ഓഫീസർ (4)- എം.ബി.ബി.സ്/റ്റി.സി.എം.സി. രജിസ്ട്രേഷൻ, സ്റ്റാഫ് നഴ്സ്(10) -ബി.എസ്.സി. നഴ്സിംങ്/ജി.എൻ.എം കേരള നഴ്സിംങ് കൗൺസിൽ രജിസ്ട്രേഷൻ, ഡേറ്റ എൻട്രി ഓപ്പറേറ്റർ(4) -പ്ലസ്ടു/വി.എച്ച്.എസ്.ഇ./പ്രീഡിഗ്രി/ഡി.സി.എ./പി.ജി.ഡി.സി.എ -ടൈപ്പ്റൈറ്റിംഗ് ഇംഗ്ലീഷ് ആൻഡ് മലയാളം, ഡയാലിസിസ് ടെക്നീഷ്യൻ (3) -ഡിപ്ലോമ ഇൻ ഡയാലിസിസ് ടെക്നീഷ്യൻ കോഴ്സ്/പി.ജി. ഡിപ്ലോമ ഇൻ ഡയാലിസിസ് ടെക്നിക്സ്.
ജോലി ഒഴിവ്
കുട്ടികൾക്കായുള്ള ജില്ലാ വെബ് പോർട്ടൽ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് സോഫ്റ്റ് വെയർ വികസിപ്പിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 25,000 രൂപ വേതനത്തിൽ കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം.
യോഗ്യത: കമ്പ്യൂട്ടർ സയൻസിലോ ഇൻഫർമേഷൻ ടെക്നോളജിയിലോ ബി ടെക് ബിരുദം അല്ലെങ്കിൽ എംസിഎ. സോഫ്റ്റ്വെയർ ഡെവലപ്പ്മെൻ്റിൽ 2 വർഷത്തെ പ്രവർത്തി പരിചയവും വേണം. പ്രായപരിധി 35 വയസ്.
അപേക്ഷ ഓൺലൈൻ ആയി kerekn@nic.in എന്ന ഇമെയിലിൽ അയക്കണം. അപേക്ഷയോടൊപ്പം ബയോഡാറ്റയും യോഗ്യത, പ്രവർത്തന പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റും അപ്ലോഡ് ചെയ്യേണ്ടതാണ്. സ്കിൽ ടെസ്റ്റ്, ഇൻ്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 10.
റസിഡന്റ് ട്യൂട്ടര്‍ കരാര്‍ നിയമനം
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികള്‍ക്കായുളള ആലുവ, എറണാകുളം പോസ്റ്റ് മെട്രിക്
ഹോസ്റ്റലുകളിലും, ആണ്‍കുട്ടികള്‍ക്കായുളള എറണാകുളം പോസ്റ്റ് മെട്രിക്
ഹോസ്റ്റലിലും റസിഡന്റ് ട്യൂട്ടര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍
നിയമിക്കുന്നതിന് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ സര്‍ക്കാര്‍ / എയ്ഡഡ്
കോളേജുകളിലെയും ഹയര്‍സെക്കറി / വൊക്കേഷണല്‍ ഹയര്‍സെക്കറി
സ്ക്കൂളുകളിലെയും അദ്ധ്യാപകര്‍ക്കും വിരമിച്ച കോളേജ് അദ്ധ്യാപകര്‍ക്കും
ബിരുദാനന്തര ബിരുദവും, ബി.എഡും ഉളളവര്‍ക്കും അപേക്ഷിക്കാം.
പ്രതിമാസ ഹോണറേറിയം 10,000/ രൂപ. റസിഡന്റ് ട്യൂട്ടര്‍ ഹോസ്റ്റലില്‍ താമസിക്കേണ്ടതും കുട്ടികളുടെ വിദ്യാഭ്യാസകാര്യങ്ങളിലും സ്ഥാപനത്തിന്റെ ഭരണപരമായ കാര്യങ്ങളിലും ചുമതല വഹിക്കേണ്ടതാണ്. റസിഡന്റ് ട്യൂട്ടര്‍മാര്‍ക്ക് വേണ്ട താമസ സൗകര്യം ഹോസ്റ്റലില്‍
ഉണ്ടായിരിക്കും. വെളള കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, ജാതി,
ജനനതീയതി, വിദ്യാഭ്യാസയോഗ്യത, പ്രവര്‍ത്തി പരിചയം തെളിയിക്കുന്ന
സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ , നിലവില്‍ ജോലി ചെയ്യുന്നവരാണെങ്കില്‍
സ്ഥാപന മേധാവിയുടെ ശുപാര്‍ശ സഹിതം അപേക്ഷകള്‍ ഫെബ്രുവരി എട്ടിന്
വൈകിട്ട് അഞ്ചിനു മുമ്പായി ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക (എറണാകുളം സിവില്‍ സ്റ്റേഷന് മൂന്നാം നില
ഫോണ്‍ നം. 0484 – 2422256).
മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍ കരാര്‍ നിയമനം
പട്ടികജാതി വികസന വകുപ്പിനു കീഴില്‍ എറണാകുളം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്ക്കൂളിലും, ഏഴിക്കര, മലയാറ്റൂര്‍ എന്നിവിടങ്ങളിലുളള ആണ്‍കുട്ടികളുടെ ഗവ.പ്രീ മെട്രിക് ഹോസ്റ്റലുകളിലും,പെരുമ്പാവൂര്‍, പറവൂര്‍, മൂവാറ്റുപുഴ എന്നിവിടങ്ങളിലുളള പെണ്‍കുട്ടികളുടെ ഗവ.പ്രീമെട്രിക് ഹോസ്റ്റലുകളിലും മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍മാരെ കരാറടിസ്ഥാനത്തില്‍ (2022 മാര്‍ച്ച് വരെ) നിയമിക്കുന്നതിന് ബിരുദവും ബി.എഡുമുള്ള പട്ടികജാതിയില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. പ്രവൃത്തി സമയം വൈകിട്ട് നാലു മുതല്‍ രാവിലെ എട്ട് വരെയും പ്രതിമാസ ഹോണറേറിയം 12,000 രൂപയും ആയിരിക്കും. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, ജാതി, ജനനതീയതി, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷകള്‍ ഫെബ്രുവരി എട്ടിന് വൈകിട്ട് അഞ്ചിനു മുമ്പായി ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. പ്രായപരിധി .2022 ജനുവരിഒന്നിന് 40 വയസ്സ് അധികരിക്കരുത്. ആണ്‍കുട്ടികളുടെ
ഹോസ്റ്റലുകളില്‍ പുരുഷ ജീവനക്കാരെയും, പെണ്‍കുട്ടികളുടെ ഹോസ്റ്റലുകളില്‍ സ്ത്രീ ജീവനക്കാരെയുമാണ് നിയമിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായോ
(ഫോണ്‍ : 0484 2422256) ആലുവ മോഡല്‍ റസിഡന്‍ഷ്യല്‍ സ്ക്കൂള് ഓഫീസ്,
അങ്കമാലി , പറവൂര്‍ , മൂവാറ്റുപുഴ , കൂവപ്പടി ബ്ലോക്ക് പട്ടികജാതി വികസന
ഓഫീസുകളുമായോ ബന്ധപ്പെടണം
ഹരിതകര്‍മ്മ സേനാംഗങ്ങളെ ആവശ്യമുണ്ട്.
കട്ടപ്പന ടൗണിലെ വ്യാപാരസ്ഥാപനങ്ങളിലെ പ്ലാസ്റ്റിക് കളക്ഷന്‍ ഹരിതകര്‍മ്മ സേനാംഗങ്ങളെ ആവശ്യമുണ്ട്. ശാരീരിക ക്ഷമതയും, സാമൂഹിക
പ്രതിബദ്ധതയുമുള്ളതും കട്ടപ്പന നഗരസഭ പരിധിയില്‍ സ്ഥിരതാമസമുള്ളവരുമായ 22 നും 50 നും മധ്യേ പ്രായമുള്ള സ്ത്രീക്ക് അപേക്ഷിക്കാം. കുടുംബശ്രീ അംഗങ്ങള്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ ഫെബ്രുവരി 12, വൈകിട്ട് അഞ്ചു മണിയ്ക്ക് മുന്‍പായി 9778127410, 9446335138, 8139026045, 9544376856 എന്നീ നമ്പറുകളില്‍ വിളിക്കുക.
അസിസ്റ്റന്റ് ഫോട്ടോഗ്രാഫര്‍ ഒഴിവ്
ഇടുക്കി ജില്ലാ ഫര്‍മേഷന്‍ ഓഫീസില്‍ ഒരു അസിസ്റ്റന്റ് ഫോട്ടോഗ്രാഫറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പ്ലസ്ടു പാസ്സായ ശേഷം ഡിജിറ്റല്‍ ഫോട്ടോഗ്രാഫര്‍ എന്‍ സി വി റ്റി/ എസ് സി വി റ്റി/ കെ ജി ടി ഇ (ലോവര്‍) സ്റ്റില്‍ ഫോട്ടോഗ്രാഫി അല്ലെങ്കില്‍ ഫോട്ടോ ജേണലിസത്തില്‍ നേടിയ ഡിപ്ലോമ/ സര്‍ട്ടിഫിക്കറ്റാണ് യോഗ്യത. അപേക്ഷിക്കുമ്പോള്‍ പ്രായം 20 നും 30 നും മധ്യേയായിരിക്കണം. സ്വന്തമായി ഡിജിറ്റല്‍ ക്യാമറ ഉണ്ടായിരിക്കണം. 2022 മാര്‍ച്ച് 31 വരെയാണ് നിയമന കാലാവധി. പ്രതിമാസം 15000 രൂപ പ്രതിഫലം നല്‍കും. തിരഞ്ഞെടുക്കുന്നതിന് സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധനയും പ്രാക്ടിക്കല്‍ ടെസ്റ്റും ഉണ്ടായിരിക്കും. അഭിമുഖ തീയതി പിന്നീട് അറിയിക്കും. അഭിമുഖത്തിന് ഹാജരാകുമ്പോള്‍ ക്യാമറ, യോഗ്യതാ രേഖകളുടെയും സ്ഥിരം വിലാസം വ്യക്തമാക്കുന്ന ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയുടെയും അസലും പകര്‍പ്പും ക്രിമിനല്‍ കേസുകളില്‍ പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടില്ലെന്നു വ്യക്തമാക്കുന്ന, പ്രദേശത്തെ പോലീസ് എസ്.എച്ച്.ഒ-യുടെ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. താല്പര്യം ഉളളവര്‍ ഫെബ്രുവരി 8 നകം യോഗ്യതകളും പ്രായം, വിലാസം, ഇ-മെയില്‍ വിലാസം, തിരിച്ചറിയല്‍ രേഖ, മൊബൈല്‍ നമ്പര്‍ എന്നിവ സഹിതം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സിവില്‍ സ്റ്റേഷന് കുയിലിമല പൈനാവ് എന്ന വിലാസത്തിലോ അല്ലെങ്കില്‍ dio.idk@gmail.com എന്ന വിലാസത്തിലോ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04862 233036.