കാസർകോട് എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം
ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തും. ഗ്രോത്ത് ഓഫീസര്‍, സര്‍വ്വീസ് എന്‍ഞ്ചീനീയര്‍, സ്പെയര്‍ ഇന്‍ ചാര്‍ജ് എന്നീ തസ്തികകളിലാണ് ഒഴിവുകള്‍.
യോഗ്യത
ഗ്രോത്ത് ഓഫീസര്‍ (കാസര്‍കോട്, പയ്യന്നൂര്‍)- ഡിഗ്രി, സര്‍വ്വീസ് എന്‍ഞ്ചീനീയര്‍(കണ്ണൂര്‍, കാഞ്ഞങ്ങാട്)- ഡിപ്ലോമ/ ഡിഗ്രി, സ്പെയര്‍ ഇന്‍ ചാര്‍ജ് (കണ്ണൂര്‍) ഡിപ്ലോമ/ ഡിഗ്രി . അഭിമുഖത്തില്‍ പങ്കെടുക്കുന്നവര്‍ ഫെബ്രുവരി 8 ന് രാവിലെ 10നകം ഓഫീസില്‍് രജിസ്‌ട്രേഷന്‍ നടത്തണം. പുതിയതായി രജിസ്‌ട്രേഷന്‍ നടത്തുവാനും അഭിമുഖത്തില്‍ പങ്കെടുക്കുവാനും 9207155700 എന്ന നമ്പറില്‍ ബന്ധപ്പെടണം. എംപ്ലോയബിലിറ്റി സെന്ററില്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തിയിട്ടുള്ളവര്‍ക്കും അഭിമുഖത്തില്‍ പങ്കെടുക്കാം.
മറൈന്‍ ഡാറ്റ എന്യൂമറേറ്റര്‍ ഒഴിവ്
ഫിഷറീസ് വകുപ്പില്‍ കാസറഗോഡ് ജില്ലയില്‍ മറൈന്‍ ഡാറ്റ കളക്ഷനും, ജുവൈനല്‍ ഫിഷിംഗ് പഠനവും സര്‍വ്വേയുടെ വിവരശേഖരണത്തിനായി ഒരു പാര്‍ട്ട്‌ടൈം എന്യൂമറേറ്ററെ ഒരു വര്‍ഷകാലയളവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഫിഷറീസ് സയന്‍സില്‍ ബിരുദമോ, ബിരുദാനന്തര ബിരുദമോ ഉളളവര്‍ ആയിരിക്കണം. മറൈന്‍ ക്യാച്ച്അസ്സ്സ്‌മെന്റ് സര്‍വ്വെയില്‍ മുന്‍ പരിചയം ഉളളവര്‍ക്ക് മുന്‍ഗണന. പ്രായം21 നും 36 നും മധ്യേ. യാത്രബത്തഉള്‍പ്പെടെ പ്രതിമാസവേതനം 25,000/-രൂപ. ഉദേ്യാഗാര്‍ത്ഥികള്‍ അപേക്ഷയും, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, പകര്‍പ്പുകളും സഹിതം ഫെബ്രുവരി 11ന് രാവിലെ 10.30ന് ഫിഷറീസ്‌ഡെപ്യൂട്ടി ഡയറക്ടര്‍, കാഞ്ഞങ്ങാട് കാര്യാലയത്തില്‍ ഹാജരാകേണ്ടതാണ്. ഫോണ്‍ 04672202537.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം; വിവിധ തസ്തികകളില്‍ ഒഴിവ്
നഴ്‌സ് ഓഫീസര്‍
നഴ്‌സ് ഓഫീസര്‍ :അഭിമുഖം ഫെബ്രുവരി നാലിന് പുതിയ കോട്ട എന്‍എച്ച് എം ഓഫീസില്‍ നടക്കും. അഭിമുഖത്തിന് വരുന്നവര്‍ കോവിഡ് ബ്രിഗ്രേഡില്‍ പ്രവര്‍ത്തിച്ചതിന്റെ സാക്ഷ്യപത്രവുമായി ഹാജരാകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.വി. രാംദാസ് അറിയിച്ചു.ഫോണ്‍ 0467-2203118, 9605936710
കോവിഡ് പ്രതിരോധം ക്ലീനിംഗ് സ്റ്റാഫ് അഭിമുഖം അഞ്ചിലേക്ക് മാറ്റി
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലയില്‍ റിസര്‍ച്ച് ഓഫീസര്‍, മെഡിക്കല്‍ ഓഫീസര്‍, ഡയാലിസിസ് ടെക്‌നിഷ്യന്‍ നേഴ്സിംഗ് ഓഫീസര്‍, എന്നീ തസ്തികകളില്‍ താത്ക്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ള മുന്‍പ് കോവിഡ് ബ്രിഗേഡില്‍ ജോലി ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 4 ന് രാവിലെ 10ന് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) കാര്യാലയത്തില്‍ ഹാജരാകണം.
നഴ്‌സിംഗ് ഓഫീസര്‍ അഭിമുഖം ഹൊസ്ദുര്‍ഗ് ദേശീയ ആരോഗ്യ ദൗത്യം ഓഫീസില്‍ 4 ന് രാവിലെ 10 ന് നടക്കും. ക്ലീനിംഗ് സ്റ്റാഫ് അഭിമുഖം 5 ലേക്ക് മാറ്റി. രാവിലെ 10 ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കും.
ഫോണ്‍ 0467-2203118, 9605936710
യോഗ്യത
റിസര്‍ച്ച് ഓഫീസര്‍ -എം.എസ്.സി മോളിക്യൂലാര്‍ ബയോളജി/എം.എസ്.സി വൈറോളജി/ എം.എസ്.സി എംഎല്‍ടി മൈക്രോബയോളജി, മോളിക്യുലാര്‍ ഡയഗ്‌നോസ്റ്റിക് ലാബ്,
മെഡിക്കല്‍ ഓഫീസര്‍-എംബിബിഎസ് (ടിസിഎംസി രജിസ്ട്രേഷന്‍)
നഴ്സിംഗ് ഓഫീസര്‍ -ബിഎസ്.സി നഴ്സിംഗ്/ജിഎന്‍എം/നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന്‍
ജില്ലാ നിര്‍മ്മിതികേന്ദ്രത്തില്‍ ഒഴിവ്
ജില്ലാ നിര്‍മ്മിതികേന്ദ്രം, കാസറഗോഡ് ജൂനിയര്‍ എഞ്ചിനീയര്‍ (സിവില്‍-2) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും സിവില്‍ എഞ്ചിനീയറിംഗ് ബിരുദവും/പോളിടെക്‌നിക്കില്‍ നിന്നും ഡിപ്ലോമയും ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുളളവര്‍ക്കും അപേക്ഷിക്കാം. ഫോട്ടോ പതിപ്പിച്ച സെക്കന്ററി തലം മുതല്‍ ഓരോ പരീക്ഷയിലും ലഭിച്ച മാര്‍ക്ക്/ഗ്രേഡ് അടക്കം ചെയ്ത ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതമാണ് അപേക്ഷിക്കേണ്ടത്. ഫെബ്രുവരി 21ന് വൈകിട്ട് 4 വരെ അപേക്ഷ തപാല്‍ വഴി സ്വീകരിക്കും. പ്രായപരിധി 35 വയസ്സ്. വിലാസം ജനറല്‍ മാനേജര്‍, ജില്ലാ നിര്‍മ്മിതി കേന്ദ്രം, ആനന്ദാശ്രമം പി.ഒ., പിന്‍ – 671 531. ഫോണ്‍ 0467 2202572
പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്
കേരള വന ഗവേഷണ സ്ഥാപനത്തിൽ മാർച്ച് 31വരെ കാലാവധിയുള്ളതും ആവശ്യമെങ്കിൽ ദീർഘിപ്പിക്കാവുന്നതുമായ ഒരു സമയബന്ധിത ഗവേഷണ പദ്ധതിയായ ”മെയന്റനൻസ് ഓഫ് മ്യൂസിയംസ് ഇൻ കെ.എഫ്.ആർ.ഐ പീച്ചി ക്യാമ്പസ്-സോയിൽ മ്യൂസിയം” ഇ.എസ്.റ്റി.എം. 04 ൽ ഒരു പ്രോജക്ട് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിനായി ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ വെബ്‌സൈറ്റ് (www.kfri.res.in) സന്ദർശിക്കുക