സിവില്‍ ഡിപ്ലോമക്കാര്‍ക്ക് ജല്‍ജീവന്‍ മിഷനില്‍ നിയമനം
ജല്‍ജീവന്‍ മിഷന്‍ പദ്ധതി പ്രകാരം കേരള ജല അതോറിറ്റി കാസര്‍കോട് ജില്ലയിലെ വിവിധയിടങ്ങളില്‍ പുതുതായി ആരംഭിക്കുന്ന ക്വാളിറ്റി കണ്‍ട്രോള്‍ ലാബുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലേക്ക് സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമക്കാരെ കരാര്‍ അടിസ്ഥാനത്തില്‍ വളണ്ടിയറായി നിയമിക്കുന്നു. 631 രൂപ ദിവസ വേതനാടിസ്ഥാനത്തില്‍ പദ്ധതി പൂര്‍ത്തീകരണം അല്ലെങ്കില്‍ പരമാവധി ആറ് മാസത്തേക്കാണ് നിയമനം. കംപ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധം. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 11 വെള്ളിയാഴ്ച്ച രാവിലെ 11 മുതല്‍ 2 വരെ വിദ്യാനഗറിലെ ക്വാളിറ്റി കണ്‍ട്രോള്‍ ജില്ലാ ലാബില്‍ നടക്കുന്ന അഭിമുഖത്തില്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും, ബയോഡാറ്റയും സഹിതം ഹാജരാകണം. ഫോണ്‍ 8289940567
ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്
ആനന്ദാശ്രമം കുടുംബാരോഗ്യ കേന്ദ്രത്തില്‍ താത്കാലികാടിസ്ഥാനത്തില്‍ ഒരു ലാബ് ടെക്‌നീഷ്യന്റെ ഒഴിവുണ്ട്. യോഗ്യത ബി.എസ്.സി എം.എല്‍.ടി / ഡിപ്ലോമ ഇന്‍ മെഡിക്കല്‍ ലാബ് ടെക്‌നീഷ്യന്‍. അഭിമുഖം ഫെബ്രുവരി 10ന് രാവിലെ 10ന്. ഫോണ്‍ 0467 2209711
താത്ക്കാലിക നിയമനം
സർവെയും ഭൂരേഖയും വകുപ്പിൽ ഡിജിറ്റൽ സർവെ മിഷൻ സ്റ്റേറ്റ് ലെവൽ പ്രോഗ്രാം മാനേജ്മെന്റ് യൂണിറ്റിൽ (SPMU) വിവിധ തസ്തികകളിൽ താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. ജി.ഐ.എസ് എക്‌സ്‌പെർട്ട് – 1, ഐ.ടി മാനേജർ – 1, പ്രോജക്ട് മാനേജ്മന്റ് കൺസൾട്ടന്റ് – 1 എന്നിങ്ങനെയാണ് ഒഴിവുകൾ. യോഗ്യത, പ്രായപരിധി, അപേക്ഷിക്കേണ്ട വിധം തുടങ്ങിയ വിവരങ്ങൾക്ക് www.dslr.kerala.gov.in വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 18.
ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് താത്കാലിക നിയമനം
ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്തില്‍ വാര്‍ഷിക പദ്ധതി പ്രവര്‍ത്തനങ്ങളുടെ സാങ്കേതിക ജോലികള്‍ക്കായി ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് താത്കാലികമായി ഉദ്യോഗാത്ഥികളെ നിയമിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ കോമേഴ്‌സ്യല്‍ പ്രാക്ടീസ് അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് മാനേജ്‌മെന്റില്‍ ത്രിവത്സര ഡിപ്ലോമ അല്ലെങ്കില്‍ ബിരുദത്തോടൊപ്പം നേടിയ ഒരു വര്‍ഷത്തിനുള്ളില്‍ കുറയാതെയുള്ള കമ്പ്യൂട്ടര്‍ ഡിപ്ലോമ അല്ലെങ്കില്‍ പി.ജി.ഡി.സി.എ എന്നിവയാണ് യോഗ്യത. 18നും 30 നുമിടയിലാണ് പ്രായപരിധി. സിവില്‍ എഞ്ചിനീയറിങ്ങ് ബിരുദം അല്ലെങ്കില്‍ ഡിപ്ലോമ ഉള്ളവര്‍ക്ക് മുന്‍ഗണന.
സ്വയം തയ്യാറാക്കിയ അപേക്ഷകള്‍ ഈ മാസം 15 ന് മുമ്പായി ഓഫീസില്‍ എത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി: ഫോണ്‍- 0484 2426636, ഇ-മെയില്‍- bdoeda@gmail.com
പ്രൊജക്ട് അസിസ്റ്റന്റ് താത്കാലിക നിയമനം
കോതമംഗലം ബ്ലോക്ക് പഞ്ചായത്തില്‍ ഇ-ഗ്രാമസ്വരാജുമായി ബന്ധപ്പെട്ട ജോലികള്‍ നിര്‍വഹിക്കുന്നതിന് പ്രൊജക്ട് അസിസ്റ്റന്റിന്റെ താല്കാലിക ഒഴിവിലേക്ക് നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നിന്നും, www.tender.lsgkerala.gov.in വെബ് സൈറ്റില്‍ നിന്നും അറിയാം. അപേക്ഷകള്‍ നേരിട്ടും, രജിസ്റ്റേര്‍ഡ് പോസ്റ്റിലും സ്വീകരിക്കും. (ഫോണ്‍:0485 2822544)
താത്കാലിക നിയമനം
ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക് കോളേജില്‍, ലക്ചറര്‍ (ഇലക്ട്രിക്കല്‍), ഡെമോണ്‍സ്ട്രേറ്റര്‍ (ഇലക്ട്രിക്കല്‍), ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളില്‍ താല്ക്കാലിക നിയമനത്തിനുള്ള അഭിമുഖം ഫെബ്രുവരി 11ന് നടക്കും. വിദ്യാഭ്യാസയോഗ്യത: ഫസ്റ്റ് ക്ലാസോെടെ ബി.ടെക് (ഇലക്ട്രിക്കല്‍) ആണ് ലക്ചറര്‍ തസ്തികയ്ക്കു വേണ്ട യോഗ്യത.
ഫസ്റ്റ് ക്ലാസ് ഇലക്ട്രിക്കല്‍ ഡിപ്ലോമ നേടിയവരെയാണ് ഇലക്ട്രിക്കല്‍ ഡെമോണ്‍സ്ട്രേറ്റര്‍ തസ്തികയിലേക്ക് പരിഗണിക്കുന്നത്.
സി.ഒ ആന്‍ഡ് പി.എ അല്ലെങ്കില്‍ ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള സര്‍ക്കാര്‍ അംഗീകൃത ഡാറ്റ എന്‍ട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ യോഗ്യതയുള്ളവര്‍ക്ക് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയുടെ അഭിമുഖത്തില്‍ പങ്കെടുക്കാം.
യോഗ്യരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി ഫെബ്രുവരി 11ന് രാവിലെ 10ന് കോളേജ് പ്രിന്‍സിപ്പലിന്‍റെ ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 8547005083.
എൽ.ബി.എസ് സെന്ററിൽ ഗസ്റ്റ് അധ്യാപകർ
കേരള സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ തിരുവനന്തപുരം നന്ദാവനത്തുള്ള കേന്ദ്ര ഓഫീസിലേക്ക് റ്റാലി/ഡി.സി.എഫ്.എ കോഴ്‌സ് പഠിപ്പിക്കുവാൻ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. എം.കോമിൽ ഫസ്റ്റ് ക്ലാസ് ബിരുദവും ഡി.സി.എഫ്.എ കോഴ്‌സും അല്ലെങ്കിൽ ബി.കോമിൽ ഫസ്റ്റ് ക്ലാസ് ബിരുദവും ഡി.സി.എഫ്.എ കോഴ്‌സും പാസായവരും പ്രസ്തുത കോഴ്‌സിൽ അധ്യാപന പരിചയവും ഉള്ളവരെയാണ് തെരഞ്ഞെടുക്കുന്നത്.
അപേക്ഷകർ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ബയോഡാറ്റ എന്നിവ 17 ന് മുമ്പ് തിരുവനന്തപുരം നന്ദാവനത്തുള്ള കേന്ദ്ര ഓഫീസിൽ നേരിട്ടോ ഇ-മെയിൽ മുഖേനയോ ഹാജരാക്കണം. ഇ-മെയിൽ: courses.lbs@gmail.com. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ പരമാവധി ഒരു വർഷത്തേക്കാണ് നിയമനം നടത്തുക. പരീക്ഷാ തീയതി പിന്നീട് അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക്: ഡയറക്ടർ, എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി, പാളയം, തിരുവനന്തപുരം എന്ന വിലാസത്തിലോ 0471 2560333 എന്ന നമ്പറിലോ ബന്ധപ്പെടാം.
കെയര്‍ ടേക്കര്‍ നിയമനം
താനൂര്‍ ഗവ. റീജിയനല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളില്‍ നിലവില്‍ ഒഴിവുള്ള കെയര്‍ ടേക്കര്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അപേക്ഷകര്‍ ഏതെങ്കിലും ഒരു വിഷയത്തില്‍ ഡിഗ്രിയും ബി.എഡുമുള്ള പുരുഷന്‍മാരായിരിക്കണം. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി 10ന് രാവിലെ 11ന് സ്‌കൂളില്‍ നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 0494-2443721.