17.02.2022 – കേരളത്തിലെ തൊഴിലവസരങ്ങൾ

0
553

ഫ്രണ്ട് ഓഫീസ് കോ ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് കരാര്‍ നിയമനം

എറണാകുളം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ ഫ്രണ്ട് ഓഫീസ് കോ ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ എംഎസ്ഡബ്ല്യു ബിരുദം, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നി യോഗ്യതകള്‍ ഉള്ളവരായിരിക്കണം. പ്രായപരിധി 18-34 വയസ്. പ്രതിമാസം 23000 രൂപ വേതനത്തില്‍ 179 ദിവസത്തേക്കു കരാറടിസ്ഥാനത്തിലാണു നിയമനം.

അപേക്ഷകള്‍ മാര്‍ച്ച് 15 വൈകിട്ട് അഞ്ചിനകം രജിസ്‌ട്രേഡ് തപാല്‍ മുഖേനെയോ നേരിട്ടോ കലൂരിലെ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷകരില്‍ നിന്നും ഇന്റര്‍വ്യൂ നടത്തിയാണ് നിയമനം നടത്തുക. ഇന്റര്‍വ്യൂ തീയതി പിന്നീട് അറിയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2344223

Advertisements

തൊഴിൽ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

സര്‍വെയര്‍ നിയമനം

ജില്ലാ ടൗണ്‍ പ്ലാനര്‍ ഓഫീസ് മാസ്റ്റര്‍ പ്ലാന്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സര്‍വെയര്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച്ച ഫെബ്രുവരി 18 ന് രാവിലെ 11 ന് സിവില്‍ സ്റ്റേഷന്‍ ആസൂത്രണഭവനിലെ ടൗണ്‍ പ്ലാനര്‍ ഓഫീസില്‍ നടക്കും. യോഗ്യത – ഡിപ്ലോമ ഇന്‍ സിവില്‍ എഞ്ചിനീയര്‍/തത്തുല്യ യോഗ്യത. മാസ്റ്റര്‍ പ്ലാന്‍ ലാന്റ് യൂസ് തയ്യാറാക്കുന്നതിനുള്ള പ്രവൃത്തി പരിചയം അഭിലഷണീയം. ഉദ്യോഗാര്‍ത്ഥികള്‍ രേഖകളുമായി ഹാജരാകണം. ഫോണ്‍ 04936 203202.

Advertisements

വെറ്ററിനറി ഡോക്ടര്‍ നിയമനം

മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ ബ്ലോക്ക്തലത്തില്‍ രാത്രികാല മൃഗചികിത്സ സേവനം നല്‍കുന്നതിന് കരാറടിസ്ഥാനത്തില്‍ വെറ്ററിനറി ഡോക്ടര്‍മാരെ നിയമിക്കുന്നു. യോഗ്യത : വെറ്ററിനറി ബിരുദം, കേരളാ വെറ്ററിനറി കൗണ്‍സില്‍ റജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്. വേതനം പ്രതിമാസം 43155 രൂപ. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 22 ന് രാവിലെ 11 ന് ജില്ലാ മൃഗ സംരക്ഷണ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റും, ബയോഡാറ്റയും സഹിതം നേരിട്ട് ഹാജരാകണം.ഫോണ്‍ 04936 202 292.

മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍ അഭിമുഖം

Advertisements

പട്ടികജാതി വികസന വകുപ്പിന് കീഴിലെ പ്രീമെട്രിക് ഹോസറ്റലുകളിലേക്ക് രാത്രികാല പഠന, മേല്‍നോട്ട ചുമതലകള്‍ക്കായി മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുളള യുവതീയുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകര്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നു ബിരുദവും, ബി.എഡും നേടിയവരായിരിക്കണം. നിയമനം 2022 മാര്‍ച്ച് ഒന്ന് മുതല്‍ 2021-22 അക്കാദമിക വര്‍ഷം അവസാനിക്കുന്നതുവരെ മാത്രമായിരിക്കും. താത്പര്യമുളളവര്‍ നിശ്ചിത മാതൃകയിലുളള അപേക്ഷയും, വയസ്സ്, മുന്‍പരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ അസ്സലും, പകര്‍പ്പും സഹിതം ഫെബ്രുവരി 28 രാവിലെ 10.30ന് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. വിവരങ്ങള്‍ക്ക് ഫോണ്‍: 0495 2370379

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.